താൾ:Mangalodhayam book-10 1916.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൪ മംഗളോദയം


ഹിത്യഭണ്ഡാരത്തിൽ നിക്ഷേപിച്ചു. ഭവഭൂതിയാകട്ടെ, വിഷമമായ പ്രകൃതിയുടെ ആഭ്യന്തരവികാരങ്ങളെ വർണ്ണിച്ചു കല്ലിനെക്കൂടിക്കരയിച്ച്, ഉജ്വങ്ങളായ ചില കെടാവിളക്കുകൾ വെച്ചു സാഹിത്യമണിമന്ദിരത്തെ പ്രശോഭിപ്പിച്ചു. ഈ രണ്ടു മഹാകവികളെപ്പോലെ, പേരും പെരുമീയും നേടിയവരൊ, നിലയും വിലയും തികഞ്ഞവരൊ ആയി പൌരസ്ത്യകവികളിൽ മറ്റാരരം ഉണ്ടായിട്ടില്ല. ഇവരിൽ തന്നെ ആരാണ് മേലെ എന്ന കാര്യയ്യം ഇപ്പോഴും സംശയഗ്രസ്തമായിട്ടേ ഇരിക്കുന്നുള്ളു. ഓരോന്നുകൊണ്ടോരോരുത്തർ മേലെയാണെന്നല്ലാതെ സാരവ്വത്രികമായ ഒരുൽക്കർഷം ഒരാൾക്കു മറ്റൊരാളെക്കാൾ ഉണ്ടെന്നു പറയുവാൻ നിവൃത്തിയില്ല. എന്നാൽ, രണ്ടുപേരുടെയും കവിതകൾക്കു ചില സാദൃശ്യങ്ങളുമുണ്ടെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രണ്ടുപേരുടെയും പോക്കു രണ്ടുവിധത്തിലാണെന്നത്രെ അവരുടെ കവിതകൾ വായിച്ചുനോക്കിയതിൽ എനിക്കു തോന്നിയിട്ടുള്ളത്. ഈ തോന്നലിന്റെ അടിസ്ഥാനങ്ങളായ സംഗതികളെ ഉപന്യസിച്ച് ഇരുവരുടെയും കവിതയ്ക്കള്ള താരതമ്യം കണ്ടുപിടിക്കുവാൻ ശ്രമിച്ചുകൊള്ളട്ടെ.

     കാഴ്ചപ്പുറം ചെത്തിത്തേച്ചു വെടുപ്പാക്കി വെള്ളവീശി മോടിപിടിപ്പിച്ച് കമനീയമാക്കിയും അകത്ത് ഒന്നും ചെയ്യാതെ മോശമാക്കിയും ഉള്ള ഒരുതരം കെട്ടിടത്തോടു പ്രകൃതിയെ ഉപമിക്കാമെങ്കി, അതിന്റെ ഒരു അത്യന്ത രമണീയവും മറ്റേ ഭാഗം ഏകാന്തദയനീയവുമാണെന്നുതന്നെ പറയാം. ഒരു പുറത്തു ചന്ദ്രൻ,ചന്ദനം ,മന്ദമാരുതൻ,സുന്ദരി,സുഗന്ധപുഷ്പം തുടങ്ങി പ്രലോഭനങ്ങളായ വസ്തുക്കളുടെ മനോഹരമായ കാഴ്ചകൾക്കുള്ളിൽ ആശ, അനുരാഗം, ആനന്ദം, നിർവൃതി, സ്നേഹം മുതലായ മധുരദ്രവങ്ങൾ നിരത്തിവെച്ചു കാണികളെ ആകർഷിക്കുന്ന അതേപ്രകൃതിയുടെതന്നെ മറ്റേപ്പുറത്തുള്ള നിരാശത, ശോകം, നിർവ്വേദം, മൂർഛ മുതലായ കഷ്ടഭാഗങ്ങൾ വിരഹം, അനിഷ്ടപ്രാപ്തി, ഇഷ്ടാലാഭം മുതലായവയോടിടകലർന്നു തുലോം ഉദ്വേഗത്തെ പ്രദാനംചെയ്യുന്നവയാണ്. ഇവയിൽ കാളിദാസരുടെ ദൃഷ്ടി പ്രധാനമായി പതിഞ്ഞിട്ടുള്ളതു പ്രകൃതിയുടെ കാഴ്ചപ്പുറത്താകുന്നു. അവിടെക്കാണുന്ന മനോഹരമായ കാഴ്ചകളെ അദ്ദേഹം അതേനിലയിൽതന്നെ കവിതയിൽ പ്രതിഫലിപ്പിച്ചിട്ടുമുണ്ട്. എന്നാൽ അദ്ദേഹം പ്രകൃതിയുടെ അകത്തേയ്ക്കു കടന്നുനോക്കീട്ടില്ലാത്ത ഒരാളാണെന്നു പറയുവാൻ തീരെ ന്യായവുമില്ല. വിപ്രലംഭശൃംഗാരവർണ്ണനത്തിൽ ഓരോരോ ആഭ്യന്തരവികാരങ്ങളെ തന്മയപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്ന കാളിദാസരുടെ തൂലികയ്ക്കു വിഷയമാകാതേകണ്ടയാതൊന്നുമില്ല. ദിവ്യവും വിശുദ്ധമായ അനുരാഗം, അകൃത്രിമവും ആയ വാത്സല്യം  എന്നി       ർണ്ണിച്ചു വിജയം നേടിയവരിൽ         സമഹാകവി അഗ്രേസരനാണ്.

ഭവഭൂതി,സ്കോഭജനകമായി യുടെ അകത്തുള്ള വസ്തുക്കളെ കഷ്ടമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/325&oldid=164764" എന്ന താളിൽനിന്ന് ശേഖരിച്ചത്