താൾ:Mangalodhayam book-10 1916.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൨ മംഗളോദയം തന്നെ പോകുന്നു. നിങ്ങൾ തന്നെ എനിക്കുവേണ്ടി സ്ഥലവും സ്വത്തുത്തളും സംരക്ഷിച്ചാല് മതി.

 'ആട്ടെ, നമുക്കു വണ്ടിയിൽ കേറുക. ഇനിയും സംസാരിപ്പാൻ സമയമുണ്ടല്ലൊ.' എന്നു പറഞ്ഞ് എല്ലാവരും കൂടി സ്റ്റേഷനിൽനിന്നു പുറത്തേക്കിറങ്ങി. അവിടെ ഒരു ദിക്കിൽ നമ്മുടെ ഗോപാലൻമമ്പ്യാർ നില്ക്കുന്നുണ്ടായന്നു.
ഉക്ക- എന്താ മിസ്റ്റർ നമ്പ്യാർ, നിങ്ങളൊരു കള്ളന്റെ മട്ടിൽ കളിക്കുന്നത്? ഞാൻ അന്ന് ആ പുഴവക്കത്തുണ്ടായതു നിങ്ങളുടെ ഭാഗ്യമല്ലൊ?
 

ഗോ-നാ- അതു ഞാനും സമ്മതിക്കുന്നു. എന്റെ വലിയ ഭാഗ്യം. അങ്ങിനെയായിരുന്നുവെങ്കിൽ-

ഉക്ക- ദിവ്യചക്ഷുസ്സുള്ള നിങ്ങൾക്കെന്താ പറഞ്ഞുകൂടാത്തത്? അനാവശ്യം പറഞ്ഞു സമയം കളയാതെ നിങ്ങൾ ആ 'മരവിലാസ'ത്തിൽ പോയി ആ എസ്റ്റേറ്റു വിറ്റ് പണവും കൊണ്ടുവരുവാൻ! കല്യാണിയമ്മയ്ക്കു ദേശസഞ്ചാത്തിന് ഒരവസരം കിട്ടട്ടെ.

                                       എം. ആ. കെ. സി
                       ഞങ്ങുടെ വായനശാല


 മംഗളമഞ്ചരി

{ശ്രീമൂലം തിരുനാൾ പൊന്നുതമ്പുരാൻ തിരുമനസ്സിലെ ഷഷ്ടിപുർത്തിപരമായി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകൾ (എം. എ .ബി-എൽ) ഉണ്ടാക്കിയ ഒരു ലഘുകാവ്യം}

സ്രദധരാവൃത്തത്തിലുള്ള ഒരുനൂറ്റൊന്നു പദ്യങ്ങളതങ്ങിയ ഈ ചെറുകൃതി, സുകൃതിയായ പരമേശ്വരയ്യംവർകളുടെ ഉത്തമകൃതികളിൽ ഒന്നാണ് പൊന്നുതമ്പുരാൻ തിരുമനസ്സിലെ തിരുവവതാരം മുതൽ നാലതുവരെയുള്ല ജീവചരിത്രത്തേയും, അവിടുത്തെ വാഴ്ചക്കാലത്തു വരുതതീട്ടുള്ള ഭരണപരിഷ്കാരങ്ങളേയും രസാനുഗുണമായവിധത്തിൽ വർണ്ണിച്ചിട്ടുള്ള ഈ കൃതിയിലെ ഒരോ പദ്യങ്ങളിൽ നിന്നും, രാജവിഷയകമായിട്ടുള്ള മതിഭാവം അല്ലെങ്കിൽ ഭക്തി ഏറ്റവും ഭംഗമമായി വ്യഞ്ജിക്കുന്നുണ്ട് . അകൊല്ലമല്ലാ ഈ കാവ്യത്തിന്റെ ജിവൻ .സസുഖം ഞങ്ങളെക്കൊണ്ടുള്ള പെരുമാറ്റങ്കാരങ്ങളുടെ വിനിവേശനതേതിലും, ഓജ പ്രസാദാദികളായ ഗുണങ്ങളിലും, വൃത്തിയിലും , എന്നുവേണ്ടാസകലവിഷയങ്ങളിലും അനൌചിത്യം വരാതെ കഴിപ്പാൻ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട . അതിനാൽ ഒരിടത്തും രസഭാഗം വരാതെ കഴിഞ്ഞിട്ടുമുണ്ട്. 'അനൌചിത്യാദൃതേ നാന്യദ്രസഭംഗസ്യകാരണം ' എന്നാണല്ലോ ആലങ്കാരികനിയമം .ശ്രിറ്റഷകൃതമായ നൈഷധീയചരിതത്തിന്റെ ഒടുവിൽ പ്രഭാതവർണ്ണനപരമായി വൈതാളിന്മാർ നളമഹാരാജാവിനെ സ്തുതിക്കുന്നതായ 'ജയജയമഹാരാ !'പ്രാഭാതികീം സുഷമാമിമാംമഫലയതമാം' എന്നാരംഭിക്കുന്ന പ്രസന്നപ്രൌഢസകരസമായ സർഗ്ഗത്തോടാണ്, പണ്ഡിതസമ്മതമായ ഈ ഖണ്ഡകാവ്യത്ത ഞങ്ങൾ ക്കുപമിക്കുവാൻ തോന്നുന്നത്. രാജഭക്തിജനകമായ ഈ കൃതി, മലയാളത്തിലുള്ള ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്നു പാഠപുസ്തകമാക്കുവാൻ ധാരാളം അർഹതയുള്ള ഒന്നാണെനനാണ് ഞങ്ങളുടെ അഭിപ്രായം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/323&oldid=164762" എന്ന താളിൽനിന്ന് ശേഖരിച്ചത്