താൾ:Mangalodhayam book-10 1916.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൬ മംഗളോദയം

യാണ്. വക്കീൽ ഇതിനൊക്കെ വേണ്ടി എന്തു ചിലവിട്ടിട്ടുണ്ടെന്ന് അറിയണമെന്നുണ്ട്.

തോട്ടക്കാരൻ-- എജമാനന്റെ അറിവോടികൂടിത്തന്നെയാണോ നിങ്ങളിവിടെ വന്നിട്ടുള്ളത് ?

ഉക്ക-- ഓഹോ! ശരിതന്നെ. വാസ്തവത്തിൽ അങ്ങിനെതന്നെയാണ്.

തോട്ട-- നിങ്ങൾ എജമാനന്റെ കിഴക്കനായ ഒരു സ്നേഹിതനായിരിക്കാം. നിങ്ങളുടെ മുഖം കണ്ടിട്ട് എനിക്കു പരിയമില്ലല്ലോ. എജമാനൻ കോട്ടയിലില്ലാത്ത കാലത്തു പുറമെ ആരേയും തോട്ടത്തിൽ വരാൻ അനുവദിക്കാറില്ല.

ഉക്ക-- എടാ കഴുതേ, നീ എങ്ങിനെ ഇവിടെ വന്നു?

                     തോട്ടക്കാരൻ പെട്ടന്നൊന്നു ഞെട്ടി. കയ്ക്കോട്ടു താഴെ വീണു. എന്നിട്ടു പറഞ്ഞു :--'ഞാനോ? ഞാൻ മുമ്പു നിന്റെ മുഖം കണ്ടിട്ടില്ലല്ലോ. തോട്ടം വെച്ചുപിടിപ്പിട്ടിട്ടുണ്ടെന്നു ഞാൻ അറിഞ്ഞിട്ടില്ല. ഒരു കുടുംബമുണ്ടെന്നുതന്നെ അറിഞ്ഞിരുന്നില്ല. ഞാൻ നിനക്കെന്താണു ശമ്പളം തരുന്നത്?
    
                    ഇതു കേട്ടപ്പോൾ തോട്ടക്കാരന്റെ പ്രക്യതം ഒന്നു മാറി. വിദ്വാനു കോപം വർദ്ധിച്ചുതുടങ്ങി. നായർ ഒരു ഭ്രാന്തനാണെന്നുതന്നെ അവൻ വിചാരിച്ചു. 'എന്താ നിങ്ങളീപ്പറഞ്ഞതിന്റെ സാരം' എന്നു ചോദിച്ചു.

ഉക്ക-- ഒന്നുമില്ല, തനിക്കു തരുന്ന ശമ്പളം നിമിത്തം എന്തു നഷ്ടം വരുന്നുണ്ടെന്നു കണക്കാക്കുവാനാണ്.

തോട്ട-- താനും ഞാനും-- താനാരാണെന്നാണ് വിചാരിക്കുന്നത്?

ഉക്ക-- ഞാൻ മതിലകത്ത് ഉക്കണ്ടനുണ്ണ്നായരെന്നുതന്നെയാണ്.

        ഇതു കേട്ടപ്പോൾ തോട്ടക്കാരൻ 'ഹേ ശങ്കരൻനായരെ, കോമൻനായരെ,ഒരു രസം കേൾക്കണമെങ്കിൽ വരിൻ'എന്ന് ഉറക്കെ വിളിച്ചുതുടങ്ങി.
    
                     ഈ സംഭവങ്ങളെപ്പറ്റി അധികം വിസ്തരിച്ചിട്ടു ഫലമില്ല. മിസ്റ്റർ നായർക്കു ദേഹോപദ്രവം കൂടാതെ കഴിഞ്ഞതു ഭാഗ്യമെന്നേ വിചാരിക്കേണ്ടതുള്ളൂ. 'കുതിര വട്ടത്തേയ്ക്കു (കോഴിക്കോട്ടെ ഭ്രാന്താശുപത്രി) യക്കേണ്ട ഒരാളാണിത്തെന്നു പലരും പരിഹസിച്ചുപറയുന്നു നായർ കേൾക്കുന്നുണ്ട്. ഒടുവിൽ നായർ പിൻഗാമികളോടുകൂടി കോട്ടവാതില്ക്കൽ എത്തി. അവിടെ വക്കീലിന്റെ കാര്യസ്ഥൻ നില്ക്കുന്നുണ്ടായിരുന്നു. അയാൾ ഈ ലഹളകളെല്ലാം കേട്ടു കാര്യം ഏതാണ്ടു മനസ്സിലാക്കിയിട്ടുണ്ട്. 'നിങ്ങൾ അർഹതയില്ലാത്തദിക്കിൽ കടക്കുകയാണെന്നു മനസ്സിലായിട്ടുണ്ടൊ'എന്നു കാര്യസ്ഥൻ ചോദിച്ചു.

ഉക്ക-- ഇല്ല. അർഹതയുള്ള ദിക്കാണെന്നു തന്നെയാണു ഞാൻ മനസ്സിലാക്കീട്ടുള്ളത്.

കാര്യസ്ഥൻ-- എന്നാൽ ആ മനസ്സിലാക്കിയതു തെറ്റാണ്. തെണ്ടികളെയും എരപ്പാളികളെയും ഇവിടെ കടത്താൻ പാടില്ലെന്നാണു മൂപ്പരുടെ ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/317&oldid=164756" എന്ന താളിൽനിന്ന് ശേഖരിച്ചത്