താൾ:Mangalodhayam book-10 1916.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം സ്ഥന്മാരുടെ നടപടികൾ അറിയാനും വഴിയായി.പുതുക്കോട്ട രാജ്യത്തിൽ റവന്യുസർവേയും സെററിൽമേണ്ടും ഏർപ്പെടുത്താൻ തീർച്ചയാക്കി.സാൾട്ടുഡിപ്പാർട്ടുമേണ്ടിൽ ഉണ്ടായിരുന്ന അഴിമതികൾ മാററി.ബ്രിട്ടീഷുഗവർമ്മേണ്ടും പുതുക്കോട്ട ഗവർമ്മേണ്ടുമായി ഉപ്പിനെപ്പററി വളരെ തർക്കങ്ങൾ ഉണ്ടായിരുന്നു.വളരെ എഴുത്തുകുത്തുകൾ നടന്നതിന്റെ ശേഷം മദിരാശിഗവർമ്മേണ്ടിന്റെ ശാസനയിന്മേൽ പുതുക്കോട്ട രാജ്യത്ത് ഉപ്പ് ഉണ്ടാക്കാൻ പാടില്ലെന്നും അതിന്നു പ്രതിഫലമായി ബ്രിട്ടീഷുഗവർമ്മേണ്ടിൽ നിന്നു പുതുക്കോട്ട രാജ്യത്തിലേക്ക് 38000 ഉറുപ്പിക കൊടുക്കാമെന്നും തീർച്ചപ്പെടുത്തി.ഇങ്ങിനെ പലവിധമായ പുതിയ ഏർപ്പാടുകൾകൊണ്ടു മുമ്പു മുതലെടുപ്പ് 3 1/2 ലക്ഷമായിരുന്നത് ഇപ്പോൾ 8 ലക്ഷമായി.ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ചുരുക്കമായിരുന്നു.അതുനിമിത്തം മിക്കവരും കൈക്കൂലിക്കാരായിരുന്നു.ശേഷയ്യൻ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൂട്ടി.കൈക്കൂലിക്കാരെ പണിയിൽനിന്നു പിരിച്ചു നല്ല ആളുകൾക്ക് ഉദ്യോഗങ്ങൾ കൊടുത്തു.കൃഷിയ്ക്കുപയോഗമുള്ള കളങ്ങൾ,ഏരികൾ മുതലായതു തുറന്നുകിടന്നിരുന്നത് 25000 ഉറുപ്പിക ചിലവിട്ടു നന്നാക്കിച്ചു.കച്ചേരികൾ,കോടതികൾ മുതലായതു മോശമായ എടുപ്പുകളിലായിരുന്നു.അതിന്നായി ഒരേദിക്കിൽ തന്നെ വളരെ ഉറപ്പിലും ഭംഗിയിലും ഉള്ള കെട്ടിടങ്ങൾ പണിചെയ്യിച്ചു.പഴയ നിരത്തുകൾ നന്നാക്കുകയും പുതിയ നിരത്തുകൾ ഉണ്ടാക്കിക്കുകയും ചെയ്തു. പുതുക്കോട്ട രാജ്യത്തിലെ നിരത്തുകളെപ്പോലെ വിശേഷമായ നിരത്തുകളില്ലെന്നു പ്രസിദ്ധിയായി.നിരത്തുകൾ നന്നായതുകൊണ്ട് കച്ചവടം വർദ്ധിച്ചു.പുതുക്കോട്ട നഗരത്തിലെ ചന്ത തെക്കെ ഇന്ത്യയിലെ ചന്തകളിൽവെച്ചു പ്രധാനപ്പെട്ട ചന്തയായിത്തീർന്നു.പുതുക്കോട്ട നഗരത്തിലെ കളങ്ങൾ ചേറുകൊണ്ട് നിറഞ്ഞിരുന്നു.അതുകളെല്ലാം ചേറെടുപ്പിച്ചു കുറെക്കൂടി താഴ്ത്തിച്ചു.ശേഷയ്യൻ തന്നെ കൂടക്കൂടെ പണികളുടെ മേലന്വേഷണം ചെയ്തിരുന്നു.തെരുവുകളുടെ വിസ്താരം കൂട്ടി.എന്തിനേറെപ്പറയുന്നു?പത്തുകൊല്ലം മുമ്പുണ്ടായിരുന്ന പുതുക്കോട്ട നഗരം ഒരു മാന്ത്രികന്റെ ഇന്ദ്രജാലവാദ്യകൊണ്ടു പുതുതായി നിർമ്മിയ്ക്കപ്പെട്ടതോ എന്നു കാണികൾക്കു തോന്നുമാറാക്കിത്തീർത്തു.പുതുക്കോട്ട പട്ടണത്തിൽ ഒരു കമ്പിത്തപാലാപ്പീസു വെച്ചു.ശേഷയ്യന്റെ ഭരണകാലത്ത് കൂട്ടായ്മവച്ച് മുതലായതു നാമാവശേഷമായിത്തീർന്നു.വിദ്യാഭ്യാസവിഷയത്തിൽ ശേഷയ്യൻ വളരെ നിഷ്കർഷ ചെയ്തു.ശേഷയ്യൻ ദിവാൻജിയായപ്പോൾ ഒരു ലോവർസെക്കണ്ടറി സ്കൂൾ മാത്രമായിരുന്നതിനെ കുറച്ചുകാലംകൊണ്ടു ശേഷയ്യൻ ഒരു രണ്ടാംഗ്രേഡ് കോളേജാക്കി.കോളേജിന്നു വളരെ വിശാലവും വിശേഷവുമായ ഒരു എടുപ്പു നിർമ്മിച്ചു.ഇതിന്നു പുറമെ ഒരു പെൺപള്ളിക്കൂടവും സ്ഥാപിച്ചു.

പുതുക്കോട്ട രാജാവിന്റെ രാജ്യഭരണത്തിലെ അഴിമതികൾനിമിത്തം ബ്രിട്ടീഷുഗവർമ്മേണ്ടിനിന്ന് അദ്ദേഹത്തിന്നുണ്ടായിരുന്ന ചില ബഹുമതികൾ എടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/307&oldid=164746" എന്ന താളിൽനിന്ന് ശേഖരിച്ചത്