മംഗളോദയം
സന്ദേഹമില്ലവരിണങ്ങിവിളങ്ങിയെന്നാൽ
നന്ദാത്മജന്റെനയനങ്ങളൊടൊപ്പുചൊല്ലാം
നെററിത്തടത്തൊടിടയുണൊരുചന്ദ്രലേഖ
മാറ്റെത്രയെന്നുരസിനോക്കിനചാണയാവാം
മാറ്റിൻഗുണംതിവകമായിവിലസുന്നു,ശ്രദ്ധ
തെറ്റായിടുംനിടിവമമ്പിളിയായ്ഭ്രമിച്ചാൽ
ഊനംവെടിഞ്ഞുതിരുവാഭരണങ്ങൾമാന്യ
സ്ഥാനംകൊടുത്തൊരുമയോടവകീഴടങ്ങി
ആനന്ദമാരുമുടിയണിഞ്ഞഭിഷേകമേറ്റു
നൂനംകൃതാർത്ഥതപകർന്നിടുമാക്കിരീടം
ശ്രീതിങ്ങിവിങ്ങിവിലസുംതിരുമേനിതന്നീ
ലേതേതിനാണുഗുണമെന്നുഗണിച്ചിടുമ്പോൾ
ഓതാവല്ലതറിയാതെപിണഞ്ഞുപോയ
തേതാകിലുംപിഴപൊറുത്തുപുലർത്തിടേണം
ഈവണ്ണമോർത്തതിരുവിട്ടൊരുഭക്തിപൂണ്ടു
കാർവർണ്ണമന്ദിരമണഞ്ഞുകഴിഞ്ഞകാലം
ഈലന്നകഷ്ടദശയൊത്തൂനിനച്ചിടുമ്പോ
ളാവൂതകർന്നുഹൃദയംതളരുന്നുദേഹം
നാരായണൻനളിനനേത്രനിളാമണാള
നാനായബാലനളിവർണ്ണനവർണ്ണനീയൻ
നാമങ്ങീവകവെടിഞ്ഞുകിടന്നുഴന്നു
നാമത്തലൊന്നിനിരയായതുമെന്തുചെയ്യാം
അമ്മയ്ക്കൊരുമ്മ,വരുവെന്നുടെകുട്ടനല്ലേ
സമ്മാനമൊന്നുതരൂവേനിതികേട്ടുബാലൻ
ഉണ്മാനെടുത്തകരമിട്ടുകുടഞ്ഞുനീട്ടു
ന്നമ്മാതിരിക്കളികളംതെളിവേകിടാമേ.
അച്ഛന്റെകണ്ണുകളടഞ്ഞുവരുന്നുവൈദ്യ-
നുച്ചയ്ക്കുറങ്ങതുകൊച്ചുകിടാങ്ങളിത്ഥം
ഇച്ഛിച്ചിടുന്നപടിചൊൽവതുകേട്ടുമയ്യോ
മച്ചിത്തമാധിവശമായവരെശ്ശപിക്കും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.