താൾ:Mangalodhayam book-10 1916.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല യാൾ കടന്നു പ്രവർത്തിച്ചു. അപ്പോൾ അയാളെ പൊല്ലീസ്സുസഹായത്തോടുകൂടി പിടിച്ചു പുറത്താക്കേണ്ടിവന്നു. ഗോപിനാഥൻ തക്കതായ പ്രതിക്രിയ ചെയ്യുവാനും തീർച്ചപ്പെടുത്തി. വളരെ നാളത്തെ പഠിപ്പും പലതരത്തിലുള്ള വിജ്ഞാപനങ്ങളും പരസ്യങ്ങളും കഴിഞ്ഞ ശേഷം ഒടുവിൽ മനോരമ എന്ന നാടകത്തെ പരസ്യമായി ഒന്നാമതായി അഭിനയിക്കുന്നതിനുള്ള ദിവസം അടുത്തുവന്നു. തദവസരത്തിൽ ഗോപിനാഥൻ അന്നത്തെ നാടകത്തിലെ പ്രധാനവേഷക്കാരിയായ ലവംഗ യെ പാട്ടിൽപ്പിടിച്ച് അവളെയുംകൊണ്ട് ഒളിച്ചുപൊയ്ക്കളഞ്ഞു. കമ്പനി മാനേജർ മതിമറന്നു വല്ലാതെ പരിഭ്രമിച്ചുവശായി. ആരംഭദിവസം നീട്ടിവെക്കുന്നതിനു നിർബന്ധിതനായിത്തിർന്നു. പുതിയ ഒരു നടിയെ കണ്ടുപിടിച്ചു രണ്ടാമതു അഭ്യസിപ്പിക്കേണ്ടിവന്നു. അതെല്ലാം കഴിഞ്ഞു. വളരെ അവിശ്വാസത്തോടും ഭയത്തോടുംകൂടി മുമ്പുനിർത്തിവെച്ചിരുന്ന പ്രാരംഭാഭിനയം തുടങ്ങുന്നതിന് ഒരുദിവസം തീർച്ചയാക്കി. അന്നു മനോരമ നാടകത്തെ ആദ്യമായി അഭിനയിച്ചു. അന്നത്തെ വിജയം അനന്യസാധാരണവും അവിചാരിതവുമായിരുന്നു. ആ വർത്തമാനം ഗോപിനാഥൻ കേട്ടപ്പോൾ ആ നാടകം ഒന്നു വന്നുകാണുന്നതിനുള്ള തന്റെ ഉൽകണ്ഠയെ അമർത്തുന്നതിന് അയാൾ അശക്തനായിത്തീർന്നു. മനോരമാ നാടകം തുടങ്ങുന്നതു, നായികയായ മനോരമ അവളുടെ ഭർത്താവിന്റെ ഗൃഹത്തിൽ ആരാലും ഗണിക്കപ്പെടാത്ത ഒരു നിസ്സാരാവസ്ഥയിൽ കഴിച്ചുകൂട്ടുന്ന ഭാഗം മുതൽക്കാണ്. നാടകത്തിന്റെ അവസാനത്തിൽ അവളുടെ ഭർത്താവ് ഉപേക്ഷിച്ചു തന്റെ ആദ്യത്തെ വിവാഹസംഗതിയെ മറച്ചുവച്ച്, കോടീശ്വരമ്റെ മകളെ വിവാഹം ച്ചെയ്യും. വിവാഹക്രിയകൾക്ക് ശേഷം മൂടുപടം നീക്കി നോക്കുമ്പോൾ തന്റെ വധു മുൻപറഞ്ഞ മനോരമ തന്നെയാണെന്നറിയും. ഈ വ്യത്യാസം മാത്രമുണ്ട അവൾ പണ്ടത്തെ ആർക്കും വേണ്ടാത്ത മനോരമയല്ല. ഇന്ന്, അവൾ സൌന്ദര്യത്തിലും വസ്ത്രാദ്യലങ്കാരങ്ങളുടെ ധാടിയിലും ഒരു രാജ്ഞിയെപ്പോലെ വിളങ്ങുന്ന മനോരമയാണ്. അവളുടെ കുട്ടിക്കാലത്ത് ധനവാനായ അവളുടെ പിതാവിന്റെ ഗൃഹത്തിൽനിന്ന് അവളെ ആരോ കൂട്ടിക്കൊണ്ടുപോയതിനാൽ അവൾ ബാല്യകാലം കഴിച്ചതു വളരെ എളിയ ഒരു കുടുംബത്തിലായിരുന്നു. പുത്രീനാശത്താൽ വ്യസനക്രാന്തനായിത്തീർന്ന പിതാവു വളരെ കാലം അന്വേഷിച്ചുനടക്കയും, ഒടുവിൽ അവളെ അവളുടെ ഭർത്താവിന്റെ ഗൃഹത്തിൽവെചിചു കണ്ടെത്തുകയും, അവിടെ നിന്നു സ്വഗൃഹത്തിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നു തന്റെ സ്ഥിതിക്കും ധനത്തിനും അനുസൃതമായ വിധത്തിൽ രണ്ടാമതും അവളുടെ വിവാഹം ഘോഷമായി കഴിക്കുകയും ചെയ്യുന്നു.

അവസാനരംഗം ഭർത്താവിന്റെ പശ്ചാത്താപകാലമാണ്. ആ രംഗാഭിനയസമയത്തു കാണികളുടെ ഇടയിൽ പെട്ടന്ന് ഒരു കലശലുണ്ടായി. വെറും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/302&oldid=164741" എന്ന താളിൽനിന്ന് ശേഖരിച്ചത്