താൾ:Mangalodhayam book-10 1916.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല നഗ്നങ്ങളായ അവളുടെ പാദങ്ങൾക്കു സമീപത്ത് ആ പാദങ്ങളെ ബഹുമാനപുരസ്സരം ഇടക്കിടയ്ക്കു തന്റെ കയ്യുകൊണ്ടു സ്പർശിച്ചും, അത്രയും മനോഹരങ്ങളായ ആ ചേവടികളിൽ തന്റെ ജീവനെ സവിനയം പ്രതിഷ്ഠിക്കുന്നതിന്നു ഭാഗ്യമുണ്ടായ ഒരു പുരുഷനായതിനാൽ കൊള്ളാമായിരുന്നു എന്നുള്ള തന്റെ ഹൃദയപൂർവ്വകമായ ആഗ്രഹത്തെ സമഷ്ടിയായി പ്രസ്താവിച്ചും അവളുടെ തോഴിയായ സുധ അടുത്തുതന്നെ ഇരിക്കുന്നണ്ടായിരുന്നു. സുധ ഉചിതമായ ഒരു പ്രണയഗാനം മന്ദംമന്ദം മൂളിപ്പാട്ടായി പാടി നായികയ്ക്കു കേൾപ്പിച്ചുകൊടുത്തു. സന്ധ്യ ക്രമേണ രാത്രിയായി പരിണമിച്ചു. വീട്ടിലുള്ള സകലരും അത്താഴം കഴിഞ്ഞ് ഉറങ്ങുവാൻ തുടങ്ങിയിരിക്കുന്നു. പെട്ടന്നു ഗോപിനാഥൻ അവിടെ എത്തിച്ചേർന്നു. പല വാസനദ്രവ്യങ്ങളുടേയും, പ്രധാനമായി മദ്യത്തിന്റെയും ഗന്ധം നാലുപാടും വ്യാപിച്ചു. സുധ ഉടുത്തിരുന്ന സാരിയുടെ അറ്റംകൊണ്ടു തന്നെ തന്റെ മുഖം മറച്ചു നിലാമുറ്റത്തുനിന്നു ഓടിപ്പോയി. താൻ അതിയായി ആഗ്രഹിച്ചും കെണ്ടിരുന്ന ആ ശുഭാവസരം ഇതാ ഒടുവിൽ കരലബ്ധമായിരിക്കുന്നു എന്നു ഗിരിബാല ആശിച്ചു. അവൾ മുഖം തിരിച്ചു മൌനത്തെ അവലംബിച്ചു സ്വസ്ഥയായിരുന്നു. പക്ഷേ അവളുടെ നാടകരംഗത്തിലെ തിരശ്ശീല ഉയത്തപ്പെടുകയാകട്ടെ, അവളുടെ നായകനായ കാമുകൻ ' പ്രിയേ! ഈ പൂനിലാവു ചെയ്യുന്ന അപേക്ഷയെ ശ്രദ്ധിച്ചാലും; ഓമനേ! നീ നിന്റെ മുഖം മറയ്ക്കരുത് ' എന്നീങ്ങനെയുള്ള വാക്കുകളാൽ കാല്ക്കൽ വീണ് അപേക്ഷിക്കുകയാകട്ടേ ഉണ്ടായില്ല! സംഗീതസ്പർശം കൂടി ഇല്ലാത്ത പരുപരുത്ത ശബ്ദത്തിൽ നിന്റെ താക്കോലെവിടെ എന്നുമാത്രമേ ഗോപിനാഥൻ പറഞ്ഞുള്ളൂ.

കവിസൃഷ്ടിയായ ഒരു കഥാനായകന്റെ ഇച്ഛാഭംഗത്തോടുകൂടിയ ദീർഗ്ഘനിശ്വാസത്തോട് ഉപമിക്കാവുന്ന ഒരു തെക്കൻകാറ്റു അപ്പോൾ പെട്ടന്നു വീശി രാത്രിയിൽ മാത്രം വികസിക്കുന്ന മുല്ല മുതലായ പിഷ്പങ്ങളുടെ പരിമളധോരണി ആ നിലാമുറ്റെത്തെല്ലാം പരന്നു. ആ കാറ്റു ഗിരിബാലയുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/300&oldid=164739" എന്ന താളിൽനിന്ന് ശേഖരിച്ചത്