താൾ:Mangalodhayam book-10 1916.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

പ്രധാനമായി വേണ്ടതു കാലഗുണം, ബന്ധുബലം, സമ്പത്ത് എന്നിവയാണല്ലൊ. ഈ ത്രിഗുണങ്ങളിൽ ആദ്യത്തേതു രണ്ടും അനുകൂലമാണെങ്കിൽ ഒടുവിലുത്തേതു താനേ അധിനമാവും, നേരെ മറിച്ചു, സമ്പത്തു സ്വതസ്സിദ്ധമായിത്തന്നെ ധാരാളമുണ്ടെങ്കിലും മററു രണ്ടു ഗുണങ്ങളില്ലെങ്കിൽ ഉദ്ദിഷ്ടകാർയ്യം സാധിക്കുവാൻ പ്രയാസവുമാണ്. പ്രകൃതത്തിൽ, യൂറോപ്പിലെ ഘോരസമരംനിമിത്തം അച്ചടിസ്സാമാനങ്ങൾക്കുള്ള വില പതിന്മടങ്ങു വർദ്ധിക്കുകയാലും തക്ക വില കൊടുത്താൽക്കൂടി സാമാനങ്ങൾ കിട്ടാൻ ഞെരുക്കമാകയാലും പലേ അച്ചുകൂടങ്ങളുടേയും പത്രങ്ങളുടേയും മാസികകളുടേയും ജീവിതം തന്നെ സംശയസ്ഥാനത്തിൽപ്പെട്ടിരിക്കുന്ന ഇക്കാലത്തു കാലഗുണത്തെസ്സംബന്ധിച്ചേടത്തോളം ഒന്നും പറയാതിരിക്കയാണുത്തമം. ബന്ധു ബലമാണെങ്കിൽ മംഗളോദയത്തിന്നു ധാരാളമുണ്ട്. കേരളത്തിൽ കേളികേട്ടവരായ ഗ്രന്ഥകാരന്മാരും കവികളും ലേഖകന്മാരും വായനക്കാരും ഒക്കെ ഞങ്ങളുടെ ബന്ധുക്കളാണ്; അല്ലെങ്കിൽ ഞങ്ങൾ അവരുടെ ബന്ധുക്കളാണ. അവരുടെയെല്ലാം അനുഗ്രഹം മംഗളോദയത്തിന്റെ പേരിൽ എപ്പോഴും ഉണ്ടെന്നാണു ഞങ്ങളുടെ വിശ്വാസവും. പക്ഷേ, അവരുടെ പ്രവൃത്തിരൂ:പണയുള്ള സാഹായ്യം വളരെ കുറച്ചു മാത്രമേ ഞങ്ങൾക്കു സിദ്ധിക്കുന്നുള്ളുവെന്നു വ്യസനസമേതം പറയേണ്ടിവന്നിരിക്കുന്നു. ഈ സ്ഥിതിക്കു മാസികയുടെ സമ്പൽസ്ഥിതി എങ്ങിനെയിരിക്കുന്നു എന്നൂഹിക്കാമല്ലോ.  കേരളത്തിൽ എഴുതാവുന്നവരായ വിദ്വാന്മാർ വളരെയുണ്ട്; വർ പ്രായേണ എഴുതുന്നവരാകട്ടെ അതിലും അന്നാൽ, അവരിൽ മിക്കതും വരുമല്ല. ഈ വൈഷമ്യം അടി പാകണമെങ്കിൽ താമസമുണ്ട്. ഒന്നാമത്, ഈ ജീവനത്തിനുകൂടി സഹായത്തിയായി വരണം. രണ്ടാമതറിയുന്ന വിദ്വാന്മാരെ പെക്കവിധം അത്രയധികം വിദ്വാന്മാരില്ലെന്നും വരണം. ഇത്തെ കാർയ്യം സാധിക്കുന്നത്. മൂന്നാമത്തേത് എളുപ്പത്തിൽ സാധിക്കുന്നതാണ്. അത് സാധിക്കുന്നകാലത്ത് എഴുതാവുന്ന ലേഖകന്മാരെ അത് എഴുതുന്നവരിൽ ചിലരുടെ പുതിയ ചില ലേഖനങ്ങൾ സമ്പാ 'മുട്ടു ശാന്തി' നിവൃത്തിക്കിചാലെ മാസികാധിപന്മാർക്കു ഇങ്ങിനെ ഭാഷാദേവിയെ തു ശുദ്ധമേ 'ഇരുളടഞ്ഞ' തെ കഴിപ്പാൻ കുറച്ചൊരുണ്ടെങ്കിൽ സാധിക്കും. ആ ഗുണാഗുണങ്ങൾ നോക്കീടുത്തെ പത്രഗ്രന്ഥങ്ങളുടെ കണക്കാക്കുന്നത്. ആ കണക്കാക്കിടുന്ന ഗുണദോഷങ്ങൾ തട്ടിക്കിഴി 'മംഗളോദയ'ത്തിന്നുവല്ല ഓ ങ്കിൽ അതു മാത്രം ഞങ്ങൾ കൊല്ലത്തെപററി പറയാനു

 ഇനി മേലാലത്തെ പററിയും രണ്ടു വാക്കുപറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/3&oldid=164738" എന്ന താളിൽനിന്ന് ശേഖരിച്ചത്