൨൬൪ മംഗളോദയം
ഇക്കാലത്തു സുന്ദരിയായ ഗിരിബാല ഏകാന്തമായി അവളുടെ യൌവനസമൃദ്ധിയുടെ മറവിൽ സ്വന്തം സിംബാസനമുണ്ടെങ്കിലും കീഴിൽ പ്രജകളില്ലാത്ത ഒരു മഹാരാജ്ഞിയെ പ്പോലെ കഴിച്ചുക്കൂട്ടി. പുരുഷലോകത്തെ മുഴുവൻ അടിമപ്പെടുത്തുന്നതിന്നുള്ള ശക്തി തനിക്കു തന്റെ അതീനത്തിൽ ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷെ ആ പുരുഷലോകം മാത്രം ഉണ്ടായിരുന്നില്ല.ഗിരിബാലയ്ക്കു സുധ എന്നു പേരായി ഒരു തോഴിയുണ്ടായിരുന്നു. അവൾക്ക്. ആടാനും പാടാനും കവിതയുണ്ടാക്കുവാനും അറിയാമായിരുന്നു. തന്റെ നായികയുടേതുപോലെ അത്ര പരിശുദ്ധവും പരിപൂർണ്ണവും ആയ ഒരു സൌന്ദർയ്യസമ്പത്തിനെ തനിക്കുള്ള മുതലുകളെ അനുഭവിക്കാൻ മറക്കുന്നവനായ ഒരു പടിവിഡ്ഢിക്കു സമർപ്പിച്ചുവല്ലോ എന്നം സുധ പലപ്പോഴും അത്യന്തം വ്യസനത്തോടുകൂടി പ്രസ്താവിക്കാറുണ്ട്. തന്റെ സൌന്ദർയ്യത്തെക്കുറിച്ചു തോഴി വിസ്ത്രതമായി വർണ്ണിക്കാറുള്ളതിലൊന്നും ഗിരിബാലക്കു ഒരിക്കലും അലംഭാവം ഭാവിച്ചിട്ടില്ല. എങ്കിലും സുധകളവുപറയുകയാണെന്നുംതന്നെ അധിക്ഷേപിക്കുകയാണെന്നും പറയുകയും അവളുടെ വാക്കുകളെ തീരെ നിഷേധിക്കുകയും പറയുന്നതെല്ലാം കേവലം മുഖസ്തുതിയാണെന്നും മറ്റും ശകാരിക്കുകയും ചെയ്യാതിരിക്കയില്ല. അതെല്ലാം കേട്ടു പരിഭ്രമിച്ചു സാധുവായ സുധ പരിശുദ്ധമായ സകല വസ്തുക്കളേയും പിടിച്ച് ആണയിട്ട് അവളുടെ ബഹുമാനപുരസ്സരമുള്ള അഭിനന്ദമങ്ങൾ അക്ഷരം പ്രതിയാഥാർത്ഥങ്ങളാണെന്ന് ഉറപ്പിച്ചുപറയും. അത് സുധയെകൊണ്ട് ഉരുക്കഴിപ്പിക്കാതിരിക്കയില്ല. സത്യവാചകം കൂടാതെ തന്നെ സുധയുടെ വർണ്ണനകൾ മുഴുവൻ പൂർണമായി വിശ്വസിക്കുന്നതിനു മുമ്പതന്നെ മനസ്സും ഒരുക്കവുമുള്ള ഗിരിബാലയ്ക്കു സുധയുടെ ആണയിടലുംകൂടി കേട്ടാലേ തൃപ്തിയാകുകയുള്ളു. സുധ ഗിരിബാലയെ ഒരു പാട്ടുപാടി കേൾപ്പിക്കാറുണ്ട്. അതിന്റെ തുടക്കം ഇങ്ങനെയാണ്- ഞാൻ ഭവതിയുടെ ദാസനാണെന്നു ഭവതിയുടെ കാലടികളിൽ രേഖപ്പെടുത്തട്ടയൊ. അതു കേൾക്കുമ്പോൾ തന്റെ മനോഹരങ്ങളും രക്തരത്മത്തിന്നു കാഠിന്യമേകുന്നവയും മഗ്ദ്ധമൃദുതരങ്ങളും സ്നിഗ്ദ്ധങ്ങളും ആയ പാദങ്ങൾ പാരിജിതരായ പുരുഷപുംഗവന്മാരിടെ ഹൃദയങ്ങളെക്കൊണ്ട് എഴുതപ്പെടുന്ന നിത്യദാസ്യത്തിന്റെ രേഖകളെ വഹിക്കുന്നതിന്ന അർഹതയുള്ളവയാണെന്നു ഗിരിബാലയിക്കു സങ്കൽപ്പത്തിൽ ബോദ്ധ്യപ്പെടും എന്നാൽ ആപാദങ്ങൾക്കു ദിഗ് ജയസഞ്ചാരത്തിനുള്ള സൌകർയ്യം മാത്രം ലഭിക്കണം. അതില്ലാത്തതുകൊണ്ടുള്ള ന്യൂനതയേ ഉള്ളു.
എങ്കിലും ഗിരിബാലയുടെ ഭർത്താവു ഗോപിനാഥൻ കേവലം ദാസനായി ത്തീർന്നു തന്നെത്താൻ വിട്ടുകൊടുത്തിരുന്നതു ലവംഗ എന്ന ഒരു നാടകക്കാരത്തിയായിരുന്നു. അനുരാഗത്തിലുണ്ടായ ഉഗ്രമായ ഇച്ഛാഭംഗം നിമിത്തം നൈരാശ്യത്തോടുകൂടിയ ഒരു യുവതി അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.