താൾ:Mangalodhayam book-10 1916.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൨ മംഗളോദയം

യി സ്വഗൃഹോപരിയുള നിലാമുറ്റത്തുള്ളലാത്താറുണ്ട്. പുറത്തുകേൾക്കാത്തതും അവസാനം കാണാത്തതും ആയി ഹൃദയാന്തർഭാഗത്തു നടക്കുന്ന എന്തോ ഒരു സംഗീതത്തിനനുസരിച്ചു താളങ്ങൾ ചവുട്ടിയാൽ കൊള്ളാമെന്ന് അവളുടെ മുഗ്ദ്ധപാദങ്ങൾക്ക് ആഗ്രമുള്ളതായി തദവസരങ്ങളിൽ കാണപ്പെടാറുണ്ട്.അവളുടെ യൌനസരസ്സിൽ ചെറുതിരകളെ ഉല്പാദിപ്പിക്കുന്ന തന്റെ ശരീരചലനത്തിൽ അവൾക്കുതന്നെ പ്രത്യേകസന്തോഷമുണ്ടായിരുന്നു. പെട്ടെന്ന് അവൾ സമീപത്തുള്ള പൂച്ചട്ടിയിനിന്ന് ഏതെങ്കിലും ചെടിയുടെ ഒരുഎല പറിച്ചുവെറുതെ മേലോട്ടെറിയും. അപ്പോൾ അവളുടെ കൈവളകളിൽനിന്നു ശ്രവണമധുരമായ ഒരു ശബ്ദം പുറപ്പെടും. മനോമോഹനമായ ആ കര പല്ലവത്തിന്റെ തത്സമയത്തുള്ള വിശിഷ്ടമായ ആകർഷണശക്തി ആരും ആസ്വദിക്കാതെയും അറിയാതെയും , പെട്ടെന്നു കൂടു തുറന്നു പുറത്തു വന്ന ഒരു പക്ഷിയെപ്പോലെ, അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യും അവൾ വസ്ത്രാഗ്രഹങ്ങളിൽനിന്ന്, എളകിക്കൊണ്ടിരിക്കുന്ന കൈവിരലുകൾക്കൊണ്ട്, ഒന്നുമില്ലെങ്കിലും എന്തോ ഒന്നു തുടച്ചുകളയുകയും അകാരണമായി അവൾ കാൽവിരലുകഴളിന്മേൽ നിവർന്നു നിന്നു നിലാമുറ്റത്തിന്റെ ചുമരുകളുടെ മീതെ, പുറമേ കാണുവാൻ യാതൊന്നുമില്ലെങ്കിലും, എത്തിച്ചുനോക്കും പെട്ടെന്ന് ധൃതിയായി മറ്റൊരു വശത്തേക്കു തിരിഞ്ഞ് അവളുടെ വസ്ത്രത്തിന്റെ ഒരു തലയ്ക്കുൽ ഞാത്തിക്കെട്ടീട്ടുള്ള താക്കോൽക്കൂട്ടത്തെ കയ്യിലെടുത്ത് വീശിക്കൊണ്ടു വേറെ ഒരു ഭാഗത്തേക്കു നടക്കും. അവൾ നിബഡകോണളമായ കേശഭാരത്തെ കണ്ണാടി നോക്കി ചീകിക്കെട്ടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഉത്സാഹരഹിതയായി കൂന്തൽക്കെട്ടിനെ മുഴുവൻ അലക്ഷ്യമായിഅഴിച്ചു ചിന്നിച്ചിതറും ഉടനെ അലസ്യഭാവ്യത്തിൽ തന്നെത്താൻ ശയ്യിൽ ചെന്നു വീഴും അവളുടെ ആ കിടപ്പു നിലാവുള്ള രാത്രിയിൽ‌ ചന്ദ്രരശ്മികൾ പത്രാവലികളുടെ എടയിൽ പ്രവേശിച്ചു നിബഡമായ ബാധിച്ചിട്ടുള്ള വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുന്നതുപോലെയാകുന്നു. അവൾ കുട്ടികൾ ഇല്ല. ഭർത്താവിന്റെ കുടുംബം വളരെ സമ്പത്തുള്ളതാകുന്നതുകൊണ്ട് വിശേഷിച്ചു ജോലിയും ഒന്നും ചെയ്യവാനില്ല. തന്നിനിമിത്തം അവൾ ദിനം പ്രതി അവളുടെ സ്വശക്തിയെ പാത്രം നിറഞ്ഞ് കവിഞ്ഞൊഴുകുന്നതുവരെ ഒന്നിച്ചു വ്യയം കൂടാതെ സംബരിക്കുകയായിരുന്നു. അവൾക്കു ഭർത്താവുണ്ട് പക്ഷെ അവളുടെ സ്വാദീനത്തിലല്ല. അവൾ‌ കുട്ടിപ്രായം വുട്ടു വളർന്നു യൌവനയുക്തയായ സ്ത്രീയായിത്തീർന്നു. എങ്കിലും നിത്യപരിചയത്താലായിരിക്കാം അവളുടെ ഭർത്താവിന്റെ ശ്രദ്ധയിൽ മാത്രം ആ സംഗതി എത്തുപെട്ടില്ല.

അവൾ കേവലം ഒരു നവോഢയായിരുന്ന കാലത്ത് അന്നു കോളേജ് വ്ദ്യാർത്ഥിയായിരുന്ന അവളുടെ ഭർത്താവായ ഗോപിനാഥൻ ഉച്ചയ്ക്കു ക്ലാസിൽച്ചാടിച്ചെന്ന് ഗുരുജനങ്ങൾ എല്ലാം മദ്ധാഹ്നനിദ്രയെ ആസ്വദിച്ചിരിക്കുന്ന അവസരം നോക്കി സ്വകാർയ്യമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/293&oldid=164731" എന്ന താളിൽനിന്ന് ശേഖരിച്ചത്