താൾ:Mangalodhayam book-10 1916.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല ൨൬൧

സിച്ചു പുറത്തേക്കുവരുമ്പോൾ മുഖത്തും കവിളത്തും ചായവും പൊടിയും തേച്ചു ഞെളിഞ്ഞു നടക്കുന്ന പാശ്ചാത്യസ്ത്രീക, തങ്ങളുടെ സഹോദരികളിൽ വളരെ പേർ നിത്യവൃത്തിക്കു നിവൃത്തിയില്ലാതെ അത്യന്തകഷ്ടമനുഭവിച്ചു വരുന്നുണ്ടെന്നു തീരെ കരുതുന്നില്ല. ഈ ജാതി സ്ത്രീകളുടെ ഏക മിത്രം അകാലമ്രത്യുവാണ്. ലഹരിപദാർത്ഥങ്ങൾ കണക്കിലധികം കഴിച്ചു തങ്ങളുടെ സങ്കടത്തെ അടക്കി വെക്കുവാനാണു ഇവർ ആമഹാശത്രുവായ സുരാപാനം ശീലിക്കരുത്. പാശ്ചാത്യസ്ത്രീകളിൽ മിക്കവരുടേയും ചാരിത്രത്തെപ്പറ്റി അധികമൊന്നും പറയേണ്ടാവശ്യമില്ല. ഇംഗ്ലണ്ടിൽ നടന്ു വരുന്ന വ്യഭിചാരത്തിന്റെ കാരണവും, അതിന്റെ നിവാരണമാർഗവും മറ്റും അറിയുവാൻ വേണ്ടി പല കമ്മിറ്റികളും ഏർപ്പെടുത്തിയിട്ടുണ്ടു. അവയുടെ റിപ്പോർട്ടു സകലവും പുറത്തുവരും. പാശ്ചാത്യസ്ത്രീകളേ കണ്ടാനന്ദിച്ച് അവരുടെ നിലയിൽ തങ്ങളും വരണമേന്നു പൌരസ്ത്യവനിതകൾ വിചാരിക്കുന്നത് വെറും അബദ്ധമാണ്. അരിൽ കാണുന്ന ചില ചില്ലറ ഗുണങ്ങൾ മാത്രമേ, വേണമെന്നു വരികിൽത്തന്നെ, നാം ആശിക്കേണ്ടു. ഏ.പി.


ഗിരിബാല

(ഒരു ചെറുകഥ)

ഗിരിബാലയ്ക്കു, തന്റെ നാലുഭാഗത്തേക്കും കവിഞ്ഞു പതഞ്ഞൊഴുകുന്നതായി തോന്നിയ യൗവ്വനസമൃദ്ധിയുണ്ടായിരുന്നു. അവൾ ധരിച്ചിരുന്ന വിശേഷവസ്ത്രങ്ങളുടെ കൌതുകകരങ്ങളായ ചുളിവുകളിലും, മനോഹരമായ അവളുടെ കംബുകണ്ഠത്തിന്റെ ചലനങ്ങളിലും, കരലതകളുടെ ചേഷ്ടകളിലും, സംഗീതച്ഛായയോടുകൂടിയ പദവിന്യാസങ്ങളിലും, ചിലപ്പോൾ മന്ദഗതിയായും ചിലപ്പോൾ ധൃതഗതിയായും അവൾ സഞ്ചരിക്കുമ്പോൾ കാണപ്പെടുന്ന പാദസരങ്ങളുടെ കിലകിലശബ്ദത്തോടു കൂടിയ അവളുടെ കണംകാലുകളിലും, മണിന്ദം പോലുള്ള ചിരിയിലും, അവളുടെ ശബ്ദമാധുർയ്യത്തിലും, കടാക്ഷവീക്ഷണങ്ങളിലും ആ യൌവനപൂർത്തി നിറഞ്ഞൊഴികിയിരുന്നു. പലപ്പോഴും അവൾ നീലപ്പട്ടുടുത്ത്, എന്തോ അവാച്യമായ ഒരുഅസ്വസ്ഥതയോടുകൂടി, ചിന്താമഗ്നയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/292&oldid=164730" എന്ന താളിൽനിന്ന് ശേഖരിച്ചത്