൨൬ഠ മംഗഃളോദയം
വും നിലനിർത്തേണ്ടതിന്ന് എന്തുതന്നെ ചെയ്നാനും സന്നദ്ധകളാണ്. അധികം സന്താനങ്ങളുണ്ടാകുന്നതു അവർക്കുതീരെ ഇഷ്ടമല്ല. മദ്ധ്യമവർഗ്ഗത്തിലേയും , ധനികവർഗത്തിലെയും സ്ത്രീകളുടെ വിദ്യാഭ്യാസം എത്രയോ ചുരുങ്ങിയതും, പുറമേക്കു മാത്രമുള്ളതാണ്. അവർസാധാരണയായി അനേകനോവലുകൾവായിച്ചു തള്ളാറുണ്ട്. അവയിൽ മിക്കതും മനസ്സിനെ അശുദ്ധപ്പെടുത്തുന്നവനായിരിക്കും. അല്പവിദ്യാഭ്യാസത്തിന്റെ ഫലമായി പാശ്ചാത്യസ്ത്രീകൾക്കിടെയിൽ അനവധിഅന്ധവിശ്വാസങ്ങളുണ്ട്.നവീനശാസ്ത്രങ്ങളിൽ അനല്പകീർത്തിയും നൈപുണ്യവും നേടിയഅമേരിക്കയാണ് അബദ്ധമായ പല അന്ധവിശ്വാസങ്ങളുടെ വാസസ്ഥലം.
പ്രവൃത്തിവർഗത്തിലെ സ്ത്രീകളുടെ കഥ ഇതിലും ഇഷ്ടണാണ്. ലണ്ടനിഃലയും മറ്റു യൂറോപ്പിലെ വലിയ പട്ടണങ്ങളിലേയും നീചക്കുടിലുകളിൽ ചെന്ന് നോക്കിയാലറിയാം ഇവരുടെ യഥാർത്ഥസ്ഥിതി. ദേഹശക്തി കുറഞ്ഞുള്ള കൃശശരീരത്തോടുകൂടിയ എത്ര ചെറുപെണ്ണ്കുട്ടികളാണ് ഈ പട്ടണങ്ങളിലെ യന്ത്രശാലകളിൽ പണിയെടുത്തവലയുന്നത്. ഗർഭണികളായ എത്ര സ്ത്രീകക്കാണ് ഇപ്രകാരം അതിപ്രയത്നംകൊണ്ടു അപായം പറ്റുന്നത്. പ്രസവിച്ച ഉടനെ ആവശ്യമുള്ളചികിത്സകൾ ചെയ്യു്ന്നതിന്നു കഴിവില്ലാത്ത എത്ര സ്ത്രീകളാണ് അകാലമൃത്യുവിന് പാത്രീഭവിക്കുന്നത്! തങ്ങളുടെ ചെറുപൈതങ്ങൾക്കു ശരിയായി മുല കൊടുപ്പാൻ സമയമില്ലാത്തതുകൊണ്ട് എത്ര കുട്ടികളെയാണ് ബാല്യമരണത്തിനു ഇരയാക്കുന്നത്! വർഷം പ്രതിജനിക്കുന്ന 20ലക്ഷം ബാലന്മാരിൽ 4ലക്ഷം ജനിച്ചു 12 മാസത്തിനുള്ളിൽ മരിക്കുന്നതിനു വേറെ എന്താണു കാരണം? പരിഷ്ക്കാരം അധികമായാലുള്ള ലമാണോ ഇത്.? പ്രഭാതത്തിൽ 8 മുതൽ വൈകുന്നേരം 6 മണിവരെ യന്ത്രശാലകളിൽ പണിയെടുത്ത് മടങ്ങിവന്നാലുണ്ടോ ഇവർക്കു ഒരു സ്ഥൈരം? രാത്രി രണ്ടുരണ്ടരെ വരെ ഗൃഹകൃത്യങ്ങളിൽ പ്രവേശിക്കേണ്ടിവരും. പത്തു മണിക്കൂറുള്ള പ്രയത്നത്തിനു കൂലി കഷ്ടിച്ചു ഒന്നരയണയാണത്ര. യന്ത്രശാലകളിലെ ജോലി മുഴുവനും നിന്നുകൊണ്ട് ചെയ്യേണ്ടതാണ്. ഒരേ നിലയിൽ ഇപ്രകാരം അധികനേരം നില്ക്കുന്നതുകൊണ്ട് അവർക്കു ദേഹത്തിനു വലുതായ ചില സുഖക്കേടുകൾ വന്നു പിടിപെടുന്നു. ദയയെന്ന സൽഗുണം അല്പമെങ്കിലുമുള്ള ഒരു മനുഷ്യൻ ഒരു കഴുതയെകൊണ്ടു കൂടിചെയ്യിപ്പിക്കുവാൻ മടിക്കുന്നതിലതികം പണിചെയതു ദിവസം പ്രതി കഷ്ടിച്ചു മണ. സമ്പാദിക്കുന്ന സ്ത്രീകൾ അമേരിക്കയിലെ ഐക്യരാജ്യങങളിൽ (United states) 60 ലക്ഷത്തിലുമധികമുണ്ട്. ഇവരുടെ വാസസ്ഥലം ഗോശാലകളേക്കാൽ വൃത്തികെട്ടതായിരിക്കും. സാധാരണ ഒരാൾ അവയ്ക്കകത്തു കാലെടുത്തുവെപ്പാൻ മടിക്കും. ഈ വർഗത്തിലെ സ്ത്രീകൾ വിളർത്തു, ശോഷിച്ചു, ഒട്ടിയ കവിളോടും , രക്തപ്രസാദനില്ലാത്ത ദേഹത്തോടും കൂടിയവരായിരിക്കും. വലിയ ഹർമ്മ്യങ്ങളിലും ബംഗ്ളാവുകളിലും താമ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.