പാശ്ചാത്യസ്ത്രീകൾ ൨൫൯ വിജയിനികളായ സ്ത്രീകളുടെ സ്ഥിതി പിന്നെ വിവരിക്കാം. നായാട്ടിൽ അപജയം പറ്റിയ നിർഭാഗ്യവതികളുടെ സ്ഥിതി വലിയകഷ്ടത്തിലാണ് . വയറ്റിൽ പിഴപ്പിന്നു വല്ല പ്രവൃത്തിയിലും എർപ്പെടാതെ എന്താണ് ഈഅനാഥകൾക്ക് ഗത്യന്തം.? വല്ല തപാലാപ്പീസിലോ വലിയ ഹോട്ടലുകളിലോ പോയി ചുരുങ്ങിയശമ്പളത്തിൽചേർന്നു ദിവസത്തിൽ പത്തുപന്ത്രണ്ടു മണിക്കൂൽഇടവിടാതെ പ്രയത്നിച്ച് കഷ്ടിച്ചു ഉപജീവനം കഴിച്ചുകൂട്ടുകയാണ് ഇവരുടെ ഏകനിവൃത്തിമാർഗം . സ്ത്രീകളോടുകാണിക്കേണ്ടുന്ന ബഹുമാനത്തെയും വമക്കത്തെയും പറ്റി പ്രസംഗിച്ചും പാശ്ചാത്യസ്ത്രീകളുടെ സ്വതന്ത്രാവസ്ഥയെപ്പറ്റി ജയഭേരിയടിച്ചും നടക്കുന്ന കൂട്ടർ അവരുടെ എത്ര സഹോദരികളാണ് അവർ ഇപ്രകാരം അനാവശ്യമായി ലഹള കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമയം ലണ്ടനിലെ ഹോട്ടലുകളിലും അപ്പീസുകളിലും അനാഥകളായി കഷ്ടപ്പെട്ടു ദാരിദ്രദേവതയെ ഭയന്നു മാത്രം പണിയെടുക്കുന്നത് എന്തിനു ചിന്തിക്കുന്നുണ്ടോ? പാശ്ചാത്യവിവാഹം പണം കൊടുത്താലും സാധിക്കുന്നതാണ്. ഫ്റാൻസ് രാജ്യത്തിൽ പ്രമാണിയായ ലിറെരാർനോ (letourneaw) എന്നാൾ ഇപ്രകാരം പരയുന്നു __നല്ലസംഖ്യകിട്ടുന്നതായാൽ വയസ്സും സൊങർയ്യവും ൊന്നും നോക്കാതെ ഒരു സ്ത്രീയെ ഭാർയ്യയാക്കുവാൻ എത്രയോ പേർ തയ്യാറാണ് . വൃദ്ധന്മാർ യുവതികളേയും വൃദ്ധകൾയുവാക്കന്മാരെയും പണം കൊടുത്തു കയ്യിലാക്കുന്നു. ഇക്കാർയ്യത്തിൽ ഫ്റാൻസ് മറ്റു രാജ്യത്തെ കടത്തിവെക്കുന്നത് എത്രയും ലജ്ജാവഹം തന്നെ . പരിഷികാരസ്ത്രർയ്യന്റെ സകല രശ്മികളും ഏകോപിച്ചു വിളങ്ങുന്ന രാജ്യത്തിന്റെ വർത്തമാനമാംണിത്. ഈരാജ്യക്കാരനാണ് സ്ത്രീസ്വാതന്ത്രത്തെ പറ്റി ലഹള കൂട്ടുന്നവ!!
വിവാഹാനന്തരം ഒരു പാശ്ചാത്യ സ്തത്രീ അനുഭവിക്കുന്ന ദുഃഖങ്ങൾക്കും അതിരില്ല. ങർത്താക്കന്മാരുടെ അസ്ഥിരതയാണ് ഇതിനു വലിയ കാരണം. അന്യ സ്ത്രീപ്രവേശനം ഏതു ഭാർയ്യയും സഹിക്കുന്നതാണല്ലോ? മുൻ പ്രസ്താവിച്ച ആഗസ്റ്റ് ബേബിൽ (August babel) എന്ന മഹാൻ ഇപ്രകാരം പറയുന്നു. മനുഷ്യരിൽ ഭൂരിപക്ഷക്കാർക്കും നണ്ടു ഭാർയ്യന്മാരെ സംരക്ഷിക്കാനുള്ള പ്രാപ്തിയുണ്ടാവുന്നതല്ല. സാധാരണയായി വിവാഹത്തിനു മുമ്പു തന്നെ അവർക്കുഒന്നിലധികം ഭാർയ്യാമാരുണ്ടാവും . അവരിൽ ഒന്ന് ന്യായപ്രകാരമുള്ളതും ശേഷം അന്യായമായിട്ടുള്ളവരുമായിരിക്കും ലിറെറാർനോ(letourneaw) എന്നാൽ ഇപ്രകാരം പറയുന്നു ഇക്കാലത്തു പരിഷ്കാരത്തിന്റെ പരമാകാഷ്ഠയെ പ്രാപിച്ചിരിക്കുന്ന രാജ്യങ്ങളിലും നാനാവിധശാസ്ത്രങ്ങളിൽ അനിതരസാധാരണ നൈപുണ്യം നേചിയ വർഗ്ഗത്തുലും ഭൂപരിഷ്കാരും ഒന്നിലധികം ഭാർയ്യമാർ വേണമെന്നാഗ്രഹമുള്ളവരാണ് . സ്ത്രീസ്വാത്ന്ത്രത്തിന്റെ ഉന്നത പദവി ഇതാണ്! കഷ്ടം .
പാശ്ചാത്യ രാജ്യത്തിലെ സ്ത്രീകളുടെ ജീവിതം തീരെ പ്രകൃതിവിരുദ്ധമായ നിലയിലാണ്. സൊങർയ്യവും , യൌവന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.