താൾ:Mangalodhayam book-10 1916.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

  1. ൨൩0

എന്നതിനെ_ അറിവാനാകട്ടെ അയാാൾ സ്വന്തമായി ചെയ്യുന്ന പ്രത്തനകളേയോ, ഈശ്വരവിഷയമായി അയാൾ ചെയ്യുന്ന പ്രസ്താവങ്ങളേയോ തന്നെ ആധാരമാക്കേണ്ടിയിരിക്കുന്നു. ഇതിന്നു ചില ഉദാഹരണൾ കാണിക്കാം: ജഗൽഗരുവായ സാക്ഷാൽ ശങ്കരാചായ്യസ്വാമികൾ അദ്വൈതുമതത്തിന്റെ സ്ഥാപകനാണല്ലോ. ആ ലോക ഗുരു ദ്വൈതമതത്തിന്റെ വിരോധിയുമാണ് . എങ്കിലും അദ്ദേഹത്തിനു ശിവന്റെ നേരെ പ്രത്യേകമായ ഒരു ഭക്തിയുണ്ടായിരുന്നു.നോക്കുക:_ 'പിനാകിനി പ്രാണഭൃതാം പ്രാണയകേ ജനാദ്ദനേവാ ജഗദന്തരാത്മനി ന വസ്തുഭേദപ്രതിപത്തിരസ്തിമേ തഥാപി ചേതസ്തരുണേന്ഗുശേഖരേ.' (ആചയ്യസമാമികൾ)

   അത്ഥം:_പിനാകധാരിയായ ഭഗവാൻ(ശിവൻ) പ്രാണികളുടെയെല്ലാം നാഥനാണ്. ജനാദ്ദനദേവൻ (വിഷ്ണു)ജഗത്തുക്കളുടെ അന്തയാമിയുമാണ് . ഇവർ രണ്ടുപേരും ഭിന്നവസ്തുക്കളാണെന്നുള്ള വിചാരം എനിക്കില്ല. എങ്കിലും എന്റെ മനസ്സ്, ബാലചന്ദ്രനെ മുടിയിലണിഞ്ഞിരിക്കുന്ന ദേവനിൽ(ശിവനിൽ) ആണ രമിക്കുന്നത്.

കൃഷ്ണകണ്ണാമൃതകത്താവായ ശ്രീലീലാശുകയോഗീന്ദ്രൻ ജന്മനാ ഒരു ശൈവനായിരുന്നു. താൻ ശൈവനാണെന്ന് അദ്ദേഹം തടന്ന പറഞ്ഞിട്ടുമുണ്ട . എങ്കിലും ആ ഭക്തിശിരോമണി വിഷ്ണുഭക്തനായിരുന്നു. അദ്ദേഹത്തിനു ശ്രീകൃഷ്ണന്റെ പേരിലുള്ള ഭക്തിയെ അദ്ദേഹം വെളിപ്പെടുത്തുന്നതു നോക്കുക:_ 'ശൈവാവയംനഖലുതത്രവിചാരണീയം പഞ്ചാക്ഷരീജപപരാനിതരാംതഥാപി ചേതോമതീയമതസീകുസുമാവഭാസം സ്മേരാനനംസ്മരധിഗോപവധൂകിശോരം'

	(ലീലാസുകയോഗീന്ദ്രൻ)
അത്ഥം:_ഞങ്ങൾ ശൈവന്മാർ തന്നെ . അതിനെപ്പററി സംശയിപ്പാനില്ല പഞ്ചാക്ഷരം ജപിക്കുന്നരുമാണ് . എന്നാലും എന്റെ മനസ്സ് കായാമ്പൂവിനു തുല്യമായ നിറത്തോടും മന്ദസ്മിതാർദ്രമായ മുഖത്തോടുംകൂടിയ ആ ഗോപബാലനെയാകുന്നു സ്മരിക്കുന്നത്. 

കാളിദാസർ ശൈവനാണെന്നാണു കേൾവി. പേരിൽനിന്നുതന്നെ ദേവീഭക്തനാണെന്നുവരുന്നുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസം ദ്വൈതത്തിലായിരുന്നില്ല. വ്യവഹാരസൌകയ്യത്തനുവേണ്ടി ബ്രഹ്മാ, വിഷ്ണു, രുദ്രൻ എന്നു ഭേദം കല്പിച്ചിട്ടുണ്ടെങ്കിലും മൂത്തികൾ മൂന്നും ഒന്നുതന്നെ എന്നാണദ്ദേഹത്തിന്റെ വിശ്വാസം. നോക്കുക:_ 'ഏകൈവമൂത്തിബ്ബിഭിദേത്രിധാസാ സാമാന്യമേഷാംപ്രഥമാവരത്വം വിഷ്ശോഹരസ്തസ്യഹരിഃകദാചി- ദ്വേധാസ്തയോസ്താവപിധാതുരാദ്യൌ.' (കാളിദാസർ) അത്ഥം:_ മൂത്തി ഒന്നേയുള്ളു. അതുതന്നെ മൂന്നായിത്തിരിഞ്ഞതാണ് . ഈ മൂന്നുപേക്കും (ത്രിമൂത്തികൾക്ക്)ജ്യേഷ്ഠാനുജത്വം സമമാണ്. ചിലപ്പോൾ വിഷ്ണു വിന്നു ശിവൻ ജ്യേഷ്ഠനാവും ; മരരു ചിലപ്പോൾ വിഷ്ണു ശിവന്റെ ജ്യേഷ്ടനുമാവും ; ചില സമയത്തു ബ്രഹ്മാവ് വിഷ്ണുവിന്റെയും ശിവന്റെയും ജ്യേഷ്ഠനായിരിക്കും ; വേറെ ചില സമയത്തു വിഷ്ണുവും ശിവനും ബ്രഹ്മാവിന്റെജ്യേഷ്ഠന്മാരായിരിക്കും .

കെ .വി . എം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/251&oldid=164714" എന്ന താളിൽനിന്ന് ശേഖരിച്ചത്