മാതാവും ഈശ്വരവിശ്വാസവും # ൨൨൯
തു തീരെ അസാദ്യമായിട്ടുള്ള കായ്യം തന്നെയാണ്. എന്തുകൊണ്ടെന്നാൽ ചിലർ ലോകചക്രത്തെ മുമ്പോട്ടു തള്ളുമ്പോൾ മററു ചിലർ അതിനെ പിന്നോട്ടു തള്ളുന്നുണ്ട്. ശക്തിക്കൂടുന്നവർ ഒടുവിൽ വിജയം പ്രാപിക്കും. സന്മാഗ്ഗികൾ ലോകനിയമത്തിന്നു അനുസരിച്ചു പ്രവത്തിക്കുന്നതുകൊണ്ടു അവരുടെ കൈതന്നെ കേറി നിൽക്കുമെന്നു നമുക്കു വിശ്വസിക്കാൻ വകയുണ്ട്. ലോകത്തിൽ സന്മാഗ്ഗനിയമത്തിനു വിപരിതമായി പ്രവത്തിക്കുന്നവരുടെ എണ്ണം ക്കുംയ്ക്കുകയാണ വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യം. അതുകൊണ്ടു സന്മാഗ്ഗനിയമപ്രചാരത്തിനു സവ്വപ്രധാനമായ ഉപകരണം ഇതൊന്നു മാത്രമാണന്നു സമുദായാംഗങ്ങളുടേയും ക്ഷേമത്തിനും ഉൽക്കഷത്തിനും ഉൽക്കഷത്തിനും മനുഷ്യവഗ്ഗത്തിന്റെ ഉൽഗ്ഗതിയ്ക്കം സന്മാഗ്ഗം അത്യാവശ്യമായിട്ടുള്ള ഒന്നാകകൊണ്ടു നാം ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതാണെന്നു പറയേണ്ടതില്ലല്ലൊ. സത്തുക്കൾ അവലംബിക്കുന്ന മാഗ്ഗം താണ് ? ഈശ്വരാംശമായിരിക്കുന്ന നമ്മടെ മനസ്സാക്ഷി നിദ്ദേശിക്കുന്ന മാഗ്ഗം ഏത് ? സമുദായക്ഷേമത്തിന്നുതക്കുന്ന മാഗ്ഗം ഏത് ? അഹിംസയാക്കുന്ന പരമദമ്മത്തെ അനുഷ്ഠിക്കുന്നവനുള്ള മാഗ്ഗം ഏത്.? ശാശ്വതവും സവ്വ വ്യാപ്തവുമായ പ്രവൃത്തിമാഗ്ഗം ഏത്.? മനുഷ്യജന്മത്തെ പാവനമാക്കുനതിനുള്ള മാഗ്ഗം ഏത് ? പാപരഹിതമായ മാഗ്ഗം ഏത്.? ഇതുതന്നെയാണ് 'സന്മാഗ്ഗം ' ഇതാണ് നാം അനുവത്തിക്കേണ്ടതായ ഏകമാഗ്ഗം
ആർ. ഈശ്വരപുള്ള ബി.എ ===മാതാവും ഈശ്വരവിശ്വാസവും ===
മതവും ഈശ്വരവിശ്വാസവും തമ്മിൽ സാരമായ സംബന്ധംമുണ്ട് . എന്നാൽ ഒരാളുടെ മാതംമാത്രം നോക്കീട്ട് അയാളുടെ ഈശ്വരവിശ്വാസത്തിന്റെ സ്വഭാവം മനസ്സിലാക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല . മതം മനുഷ്യന്റെ ധമ്മാത്ഥകാമങ്ങളാകുന്നു പുരുഷാത്ഥങ്ങളെ സാധിക്കുന്നതിൽ ചില വ്യവസ്ഥകൾചെയ്ത് ,പരമമായ പദത്തെ പ്രാപിക്കുവാനുള്ള വഴിയെ ഉപദേശിക്കുനു;
അതു നിയതവുമാകുന്നു. ഈശ്വരവിശ്വാസമാകട്ടെ ജമമകാലത്തേയും മാതാപിതാക്കന്മരേയും പാരമ്പയ്യത്തേയും പൂവ്വവാസനയേയും അനുസരിച്ചിരിക്കും; അതു നിയതമല്ലതാനും ഒരാളുടെ മതം ഏതെന്നറിവാൻ അയാളുടേയും വംശത്തിന്റെയും പൂവ്വന്മാരുടേയും ചരിത്രം നോക്കിയാൽ മതി.അയാളുടെ ഈശ്വരനെ ഏതു നിലയിൽ വിശ്വസിച്ചിരിക്കുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.