താൾ:Mangalodhayam book-10 1916.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  1. ൨൨൮ മംഗോദയം


യിത്തീരുന്നതാണ് . സന്മാഗ്ഗതത്വങ്ങൾ ശാശ്വതങ്ങളും സവ്വവ്യാപ്തങ്ങളും സവ്വജനസാധാരണ. അവയെ ഏറക്കുറെ എല്ലാ മനുഷ്യക്കും അറിയാവുന്നതുമാകുന്നു. തസ്ക,കാമിയ്ക്കം, അസത്യവാദിയ്ക്കം, വഞ്ചകനും മററും തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ സന്മാഗ്ഗവിരുദങ്ങളാണെന്നറിയാം എന്നാൽ ഏതേതു വികാരങ്ങളുടെ പ്രേരണനിമിത്തം അവർ പ്രവർത്തികൾ ചെയ്യുന്നതിന് ഇടയാകുന്നുവോ ആ വികാരങ്ങളെ അടക്കിവയ്ക്കുന്നതിനോ അവയുടെ ശക്തി കുറയ്ക്കുന്നതിനോ വേണ്ടതായ ബുദ്ധിശക്തി. അവർക്കില്ലാത്തതിനാലാണു ഇവയ്ക്കു വശംവദന്മാരായി ഭവിയ്ക്കുന്നത് . ലോകത്തിൽ അനേകകോടി ജീവജാലങ്ങൾ ഉണ്ട് . ഇവയൊക്കയും നിശ്ചിതമാഗ്ഗത്തിൽകൂടി മാത്രം ചരിക്കുന്നു. എന്നാൽ വിശേഷബുദ്ധിശക്തിയുക്തനും സ്വതന്ത്രനുമായ മനുഷ്യൻ മാത്രമേ ലോകത്തിൽ വഴിതെററി നടക്കുന്നുള്ളു. ഇതു എത്രയും ലജ്ജാവഹമായിട്ടുള്ള ഒരു കായ്യമാണ്. ഗുണദോഷവിവേചനം ചെയ്യുന്നതിനുള്ള ശക്തി നമുക്കു തന്നിരിക്കുമ്പോൾ അതിനെ ദുരുപയോഗപ്പെടുത്തുന്ന നാം എത്രമാത്രം കൃഘ്നന്മാരായിരിയ്ക്കണം !

            സന്മാഗനിയമം ഒട്ടുക്കു ഒന്നേയുള്ളു. എന്നാൽ പരിഷ്കാരം, വിദ്യാഭ്യാസം ഇവയുടെ ന്യൂ നാതിരേകം നിമിത്തവും പരിതസ്ഥിതങ്ങളായ സംഗതികളുടെ സ്വഭാവം നിമിത്തവും രാജ്യങ്ങളും സമുദായങ്ങളും ഈ വിഷയത്തിൽ സമനിലയിലല്ലാ ഇരിക്കുന്നത്. ഇങ്ങിനെ അല്പങ്ങളാമ വ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും  പ്രധാന അംശങ്ങളിൽ തുല്യത 

ഏറെക്കുറെ കാണാതിരിയ്ക്കയില്ല. രാജ്യങ്ങളാകട്ടെ സമുദായങ്ങളാകട്ടെ സന്മാഗ്ഗനിലവിട്ടു പ്രവത്തിയ്ക്കുന്നതായാൽഅവയ്ക്കും പ്രായേണ അധഃപതനം സംഭവിക്കതുന്നതാണെന്നു രാജ്യചരിത്രങ്ങൾ ധാരാളം തെളിയിക്കുന്നു .'റോമൻ' സാമ്രാജ്യം ,'മുഗൾ'സാമ്രാജ്യം ഇവയുടെ ക്ഷയത്തിനുള്ള പ്രധാനകാരണങ്ങൾ എന്താണെന്ന് ഈ രാജ്യങ്ങളുടെ ചരിത്രം വായിച്ചിട്ടുള്ളവക്കു അറിയാവുന്നതാണ്.സന്മാഗ്ഗനിയമലംഘനത്തിൽനിന്നും ഉണ്ടാകാവുന്ന ദോഷങ്ങൾ എത്രയെന്നും അവ എത്ര വലുതാണെന്നും നമുക്ക ഇതിൽ നിന്നും ഊഹിയ്ക്കതാവുന്നതാണ്. ദുമ്മാഗ്ഗാവലംബികൾ സമുദായശരീരത്തിലുള്ള വ്രണങ്ങളാകുന്നു. കാലക്രമംകൊണ്ടു സമുഗായശരീരം മുഴുവനും പഴുത്തു ജീണ്ണമാകുന്നതിനും ഇടയായേക്കാം . അതിനാൽ സന്മാഗ്ഗസംരക്ഷണം എല്ലാ സമുദായങ്ങൾക്കും ഒരു ഗൌരവമേറിയ ചുമതലയായിട്ടാണ് ഇരിക്കുന്നതും . ഓരോരുത്തരും ഓരോ സമുദായങ്ങളും ഓരോ രാജ്യങ്ങളും ഈ തത്വം മനസ്സിലാക്കിയിട്ടുള്ളവരാകതുന്നു. സമ്മാഗ്ഗ ബീജങ്ങൾ വീട്ടിലും വിദ്യാലയത്തിലുമാണ് ആദ്യമായി വിതയ്ക്കേണ്ടത് . ഇപ്പോഴത്തെ വിദ്യാർത്ഥികളാണല്ലൊ അടുത്തഭാവിയിൽ ലോകചക്രത്തെ മുമ്പോട്ടു ഉരുട്ടുവാൻ ചുമതലപ്പെട്ടിട്ടുള്ളവർ .

ലോകത്തിൽ സന്മാഗ്ഗികൾ മാത്രമെ ഉണ്ടായിരുന്നുവെങ്കിൽ അതു ഇപ്പോൾ പരിഷ്ക്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തിയിരുന്നേനെ. എന്നാൽ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/249&oldid=164712" എന്ന താളിൽനിന്ന് ശേഖരിച്ചത്