താൾ:Mangalodhayam book-10 1916.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്മാഗ്ഗം ൨൨൭ ണനിമിത്തമാണു സംഭവിക്കുന്നത്. അതുകൊണ്ടു ഈ വക വികാരങ്ങൾ തന്നെ ഭരിയ്ക്കാൻ അനുവദിയ്ക്കാതെ താൻ അവയെ ഭരിക്കുന്നതിനാണു മനുഷ്യൻ ശ്രമിക്കേണ്ടത്. ബുദ്ധിശക്തിയും ആലോചനയും വിവേകവും കൊണ്ടു ഇവയെ അവയ്ക്കഹമായ സ്ഥാനത്തിനിന്നും കവിഞ്ഞുപോകാതെ അടക്കിവെയ്ക്കണ്ടതു എല്ലാവരുടെയും ചുമതലയാണ്. എന്നാൽ വികാരങ്ങൾക്കൊക്കെയും ഒരു വശീകരണശക്തിയുള്ളതുകൊണ്ടു നാം പലപ്പോഴും മനസ്സാക്ഷിയുടെയും ബുദ്ധിയുടേയും ഉപദേശത്തെ കേൾക്കാതെ ഇവയുടെ ക്ഷണനത്തെ സ്വീകരിയ്ക്കുന്നു. ഇതു മനസ്സാക്ഷി, ബുദ്ധിശക്തി ഇവകളെ ശരിയായ വിദ്യാഭ്യാസംകൊണ്ടു ദൃഡീകരിക്കുകയും ഉത്തേജിപ്പിയ്ക്കയും ചെയ്യാത്തതുകൊണ്ടു വരുന്ന ദോഷമാണ്. ഡാവ്വിൻ എന്ന ശാസ്ത്രജ്ഞന്റെ മതപ്രകാരം മനുഷ്യതന്നെ മൃഗങ്ങളുടെ ക്രമേണയുള്ള രൂപാന്തരപ്രാപ്തിയാണെന്നു വിചാരിയ്ക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോഴും മനുഷ്യനിൽ മൃഗസഹജങ്ങളായ പല സ്വഭാവങ്ങളും അവശേഷിച്ചു കിടക്കുന്നുണ്ടു. വിദ്യാഭ്യാസം തീരെ ഇല്ലാത്തവരിൽ ഇവ ബലവത്തായും ഉള്ളവരിൽ ശക്തികുറഞ്ഞും കാണപ്പെടുന്നു. അതുകൊണ്ടു സന്മാഗ്ഗപോഷണത്തിന് ആദ്യമായി വേണ്ടതു ഹൃദയവികാരങ്ങളെ ശുദ്ധീകരിക്കുകയാണ്. ഇതാണു വിദ്യാഭ്യാസത്തിന്റെ പ്രധാനോദ്ദേശ്യം. വികാരങ്ങൾ മലിനങ്ങളായിരിക്കുന്ന കാലത്തോളം സന്മാഗ്ഗബോധം മനസ്സിൽ ഉദിയ്ക്കുന്നകതു പ്രയാസമാണ്. എന്നാൽ ഇപ്പോൾ നടപ്പുള്ള വിദ്യാഭ്യാസരീതി ഈ ഉദ്ദേശ്യത്തെ ഒട്ടും തന്നെ സാധിക്കുന്നില്ലെന്നാണു പലരുടേയും അഭിപ്രായം. സന്മാഗ്ഗവിദ്യാഭ്യാസമൊന്നു പ്രത്യേകം വേണമെന്നും പലക്കും അഭിപ്രായം ഉണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസത്തിൽ പല ന്യൂനത കളും ഉണ്ട്. ഒന്നാമതു വിദ്യാഭ്യാസം ദ്രുതഗതിയിലാണ് ഇപ്പോൾ നടത്തപ്പെടുന്നത്. അതുകൊണ്ടു ബുദ്ധിയ്ക്കും ഹൃദയത്തിനും ആവശ്യമുള്ള പരിഷ്ക്കാരം സിദ്ധിക്കുന്നില്ല. രണ്ടാമതു വിഷയങ്ങൾ കണക്കിലധികം ഉള്ളതുകൊണ്ടു ഒന്നിലും ദൃഢത സിദ്ധിയ്ക്കാൻ തരമില്ലാതിരിക്കുന്നു. ഉപരിപ്ലവമായ ജ്ഞാനമേ സിദ്ധിയ്ക്കുന്നുള്ളു . മൂന്നാമതു വിദ്യാഭ്യാസരീതിയിൽ സന്മാഗ്ഗവിഷയത്തിനു പ്രാധാന്യം നൽകപ്പെട്ടിട്ടില്ല. നാലാമതു ഇപ്പോഴത്തെ രീതി ഉൽകൃഷ്‌ടങ്ങളായ ആദശങ്ങളെ സമ്പാദിക്കുന്നതിനു സൌകയ്യങ്ങൾ നൽകുന്നില്ല. ഇതുകൂടാതേയും പല ന്യുനതകളും ഉണ്ട്. ഇവയെ പരിഹരിച്ചാൽ മാത്രമേ ഉദ്ദിഷ്ടഫലം സിദ്ധിയ്ക്കയുള്ളൂ. അതിനാലൊന്നു വിദ്യാലയങ്ങളിൽ സന്മാഗ്ഗവിദ്യാഭ്യാസം പ്രത്യേകമായി നടത്തണമെന്നു ഇപ്പോൾ ഒരു ബലമായ അഭിപ്രായമുള്ളത്. എന്നാൽ വിദ്യാഭ്യാസംതന്നെ മനുഷ്യനിൽ ഉള്ള വിവിധശക്തികളെ വികസിപ്പി ക്കുന്നതിനുള്ള മാഗ്ഗമായിരിക്കെ 'സന്മാഗ്ഗവിദ്യാഭ്യാസ' മെന്നൊന്നു വേറെ വേണ്ടതായിട്ടുണ്ടൊ എന്നു സംശയമാണ് . വിദ്യാഭ്യാസം ശരിയായി നടത്തുന്നതായാൽ സന്മാഗ്ഗം അഥവാ സ്വഭാവശുദ്ധി അതിന്റെ ഫലമായിട്ടു താനേ വന്നുകൊളളും. എങ്കിലും ഉൽകൃഷ്ടാദശങ്ങളും ഉത്തമദൃഷ്ടാന്തങ്ങളും വിശിഷ്ടന്മാരുടെ ജീവചരിത്രങ്ങളും ഈ വിഷയത്തിൽ വളരെ ഉപയോഗപ്രദങ്ങളാ

*2


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/247&oldid=164710" എന്ന താളിൽനിന്ന് ശേഖരിച്ചത്