താൾ:Mangalodhayam book-10 1916.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

  1. ൨൨൪
    ക്തി  നൽകപ്പെടുന്നു. മൃഗബുദ്ധി കേവലം വികാരത്തിന്റെ ഒരു വിശേഷ രൂപം മാത്രമാണ്  . അതിന്റെ ഗതിയെ നിരോധിയ്ക്കുന്നതിനു 

വേറെ ശക്തിയൊന്നും ഈ വക ജീവികൾക്കു നൽകപ്പെട്ടിട്ടില്ല. ​എന്നാൽ വിശേഷബുദ്ധിയെന്നുള്ളതു യുക്തികൊണ്ടും ആലോചനകൊണ്ടും വികാരങ്ങളെ നയിയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള ഒരു ശക്തിയാണ്.ഇത്രയും പാഞ്ഞതു സന്മാഗത്തിന്റെ അടിസ്ഥാനം എന്താണെന്നു കാണിക്കുന്നതിനായിട്ടാണ്. സന്മാഗം എന്നു വെച്ചാൽ സത്തായിട്ടുള്ള മാഗ്ഗം

    എന്ന് അത്ഥം കല്പിയ്ക്കാം. എന്നാൽ സത്തിന്നതെന്നും അസത്ത് ഇന്നതെന്നും എങ്ങിനെയാണ് തീച്ചയാക്കുന്നത് ?മനുഷ്യനിൽ 'മനസ്സാക്ഷി' എന്നൊ 'അന്തരാത്മാവേ'ന്നൊ 'അന്തരംഗ'മെന്നൊ ഒരു ദിവ്യശക്തിയുണ്ട്.  ഇതു മനുഷ്യനിലുള്ള ഈശ്വരചൈതന്യം  എന്നു പറയപ്പെട്ടിരിയ്ക്കുന്നു.ഇതുതന്നെയാണ്  സദസദ്വ്യക്തിഹേതുവായി വത്തിക്കുന്ന ശക്തി.  ഈ ശക്തി എല്ലാ മനുഷ്യരിലും ഉണ്ടെങ്കിലും പലകാരണങ്ങൾ നിമിത്തം ചിലരിൽ അതു ഗൃഢമായും ചിലരിൽ അസ്ഫുടമായും ചിലരിൽ ജഡമായും ഇരിക്കുന്നു.സന്മാഗ്ഗത്തിൽ നാം കാണുന്ന ഭേദം ഇതുകൊണ്ടുതന്നെ ആകുന്നു. ഇപ്രകാരം സമ്നാഗ്ഗത്തിന്റെ ഉൽപത്തിസ്ഥാനം മനുഷ്യപ്രകൃതിയിൽത്തന്നെ ആണെന്നാണ് പലമഹാന്മാരുടേയും അഭിപ്രായം . മററു ചിലരുടെ അഭിപ്രായം സന്മാഗ്ഗമെന്നുള്ളതു സമുഗായക്ഷേമസംരക്ഷണത്തീനു വേണ്ടി മനുഷ്യർ തന്നെ സൃഷ്ടിച്ച ഒരു നിയമമാണെന്നാണ്. ഇവരുടെ പക്ഷപ്രകാരം മനുഷ്യക്ഷേമത്തിനതകന്നതു സമനാഗ്ഗവും അപ്രകാരമല്ലാത്തതു ദുമ്മാഗ്ഗവുമാണ് എന്നാകുന്നു. ഇരുകൂട്ടരും തമ്മിൽ ഉള്ള അഭിപ്രായവ്യത്യാസം അടിസ്ഥാനത്തെപ്പററി മാത്രമാണ് .'. അതിന്റെ സ്വഭാവത്തേയൊ പററിയല്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.  സന്മാഗ്ഗലംഘനം സമുദായനിയമലംഘനം മാത്രമായിട്ടാണ്  ഇവർ വിചാരിക്കുന്നത് . ഇതു പാപമായിട്ടു ഗണിയ്ക്കപ്പെടുന്നില്ല . ഇവരുടെ അഭിപ്രായപ്രകാരം സന്മാഗ്ഗനിയമം എല്ലാ ദിക്കിലും ഒരുപോലെ ഇരിക്കണമെന്നില്ല . സമുതായസ്ഥിതിയ്ക്ക്  അനുസരണമായിരുന്നാൽ മാത്രംമതി. എന്നാൽ ഭൂരിപക്ഷാപിപ്രായം,സന്മാഗ്ഗനിയമം ശാശ്വതവും സുസ്ഥിരവും ആയിട്ടുല്ള ഒന്നാണെന്നാണ്.  അത് ഒരിക്കലും ഭേതപെടുത്താൻ പാടില്ലാത്തതും ആകുന്നു . മതവും സമ്മാഗ്ഗവും തമ്മിൽ ഏററവും അടുത്തതായ ഒരു സംബന്ധം ഉണ്ട് .എല്ലാമതങ്ങളും സന്മാഗ്ഗോപദേശം ചെയ്യുന്നുണ്ട് . ബുദ്ധമതം വിശേഷിച്ചും സന്മാഗ്ഗപ്രധനമായ മതം തന്നെയാണ് . മനസാക്ഷി അല്ലെങ്കില്ല അന്തരെംഗം എന്നുള്ളതു മനഷ്യൻനിൽ നിക്ഷിപ്ത്മായ ഒരു ചിച്ഛക്തിയാണെന്നു പറയപ്പെട്ടിരിക്കുന്നു അതു മനുഷ്യൻ  ദുഷ്പ്രവൃത്തി ചെയ്പാൻ തുനിയുബോൽ വിരോധിയ്ക്യുംചെയ്തതിൽ
    പിന്നെ മനസ്സിനു വലുതായ ശല്യം ജനിപ്പിയ്ക്കയം ചെയ്യുന്നു. അതിന് 'ഉള്ളിലെഉപദേഷ്ടാവ് 'എന്നു പേർ പറഞ്ഞുവരുന്നു.

ഇതെല്ലാംകൊണ്ടും സന്മാഗ്ഗനിയമംഒരുഅമാനുഷശക്തിയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/245&oldid=164708" എന്ന താളിൽനിന്ന് ശേഖരിച്ചത്