താൾ:Mangalodhayam book-10 1916.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==ശബ്ദാലങ്കാരം == #൧൯

    സ്സാരജ്ഞാരുംസാരമാം

സംസാരംകലരുംശ്രുതിപ്പൊരുളിലേ_

     സ്സാരംഗ്രഹിയ്ക്കാതഹോ

ഹിംസാരഞ്ജനയുള്ളയജ്ഞവുമഹിം_

     സാരമ്യസാരാത്ഥമായ്

കിംസാരംബതചെയ്തിടുന്നുഗിരിജേ

     സംസാരഹിംസാരതേ!.

സാരജ്ഞന്മാർനിനയ്ക്കുംനിഗമപദമഹാ

     സാരമേ!സാരമേറും    (സ

കാരുണ്യത്തിന്റെ വിത്തേന്തിനശിവനുടെ

     വ്വസ്വവിത്തേ!സ്വവിത്തേ!  (നോ 

പാരംദുഖത്തിൽനിലയ്ക്കുന്നടിയനുടെമ ‌ വൃത്തിയേവൃത്തിയേറു (വേ ന്നോരീനിന്മേൽനടത്തിയ്ക്കണമതിനുശി

   കൈതൊഴുന്നേൻതൊഴുന്നേൻ ,

ഈ ശ്ലോകത്തിൽ, പദാനുപ്രാസങ്ങളിൽചിലേടത്തു ഭിന്നാത്ഥത്വം കല്പിപ്പാനുംവഴിയുണ്ട് . അങ്ങിനെകല്പിയ്ക്കുന്നപക്ഷം അതു പദയമകമായിട്ടു വിചാരിയ്ക്കേണമെന്നും പരയാം. എന്തുകൊണ്ടെന്നാൽ, അപ്പോൾ സ്ഥാനനിയമമുണ്ടെന്നു വിവരിപ്പാനും തരമുണ്ടാവാതിരിയ്ക്കയില്ല. അതുകൊണ്ട് ഇതിനെ പദാനുപ്രാസമെന്നും, പദയമകമെന്നും , വാദപ്രിയന്മാർ തക്കിച്ചുക്കൊണ്ടിരിക്കട്ടെ.

               സവ്വജ്ഞസവ്വസംസാര_
              സവ്വസ്വംസവ്വകാലവും
              സവ്വക്കുമരുളീടട്ടേ
              സവ്വമംഗളമംഗളം.
              പദാനുപ്രസരണംകഴിഞ്ഞു.    
'ശബ്ദാലങ്കാരം' അവസാനിച്ചു.
                


                       == നിവേദനം==

ഇക്കഴിഞ്ഞ എടവമാസം മുതൽ മാസംതോറും മംഗോളദയത്തിൽ തുടച്ചയായി പ്രസിദ്ധപ്പെടുത്തിവരുന്ന 'ശബ്ദാലങ്കാരം' ഇതാ ഈ മാസത്തിൽ അവസാനിച്ചിരിക്കുന്നു .

     	ഇതിന്റെ കത്താവായ കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ടു 'രസികരഞ്ജിനീ' പത്രാദിപരായിരിക്കുന്ന കാലത്തു, പണ്ഡിതശിരോമണിയായ എ.ആർ. രാജരാജവമ്മ കോയി

ത്തമ്പുരാനവർകൾ (എം . എ) ഉണ്ടാക്കിയ 'ഭാഷാപൂഷണം' എന്ന അലങ്കാരഗ്രന്ഥം കണ്ടിട്ട് 'ഇതു വശരെ നന്നായിട്ടുണ്ട് . പക്ഷേ ശബ്ദാലങ്കാരപ്രകരണം എനിക്കു ബോധിച്ചില്ല' എന്നു പറകയുണ്ടായത്രെ. അതു കേട്ടപ്പോൾ 'എന്നാലതൊന്ന് ഇവിടുത്തെ വകയായിട്ടുണ്ടാക്കുക' എന്നു ചിലർ അപേക്ഷിച്ചപ്രകാരം അവിടുന്നുണ്ടാക്കിയതാണ് ഈ ഗ്രന്ഥം . ഇതവിടുന്നു സ്വല്പദിവസങ്ങൾക്കുള്ളിൽനിമ്മിച്ചതും, ഇതിലെ ഉദാഹരണശ്ലോകങ്ങൾ മുഴുവൻ അവിടുത്തെ സ്വന്തം വകയും ആകുന്നു .

ഇതിലെ വിഷയങ്ങളുടെ ഘടനയെപ്പററിയൊ വിശദതയെപ്പററിയോ ശ്ലോകങ്ങളുടെ ഭംഗിയെക്കുരിച്ചോ വായ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/242&oldid=164705" എന്ന താളിൽനിന്ന് ശേഖരിച്ചത്