താൾ:Mangalodhayam book-10 1916.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  1. ൨൨൨ മംഗളോദയം

ണാമഗുപ്തി'എന്നു പറയുന്ന ഈ ഗുണം ഇതിലെ എല്ലാ കഥകളിലും ബഹു ചാതുയ്യത്തോടെ പ്രതിഫലിച്ചു കാണുന്നുണ്ട്. വലിയ വ്യുൽപന്നന്മാരല്ലാത്തവക്കു കൂടി രസിച്ചുംകൊണ്ടു വായിക്കത്തക്ക ഭാഷയിൽ ഈ പുസ്തകം എഴുതിയ ജനാദ്ദനമേനോനവർകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത്തരം പുസ്തകങ്ങൾ നമ്മുടെ ഭാഷയിൽ എത്രതന്നെ ഉണ്ടായാലും ഏറി എന്നു വരുന്നതല്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത് .

              # ൨. രാജയോഗം_ നക്ഷത്രമാല. (ചിററൂർ വരവൂർ ശാമുമേനോനവർകൾ ഉണ്ടാക്കിയത് . വില ണ ർ)
                               അതിപ്രൌഢമായ  രാജയോഗത്തെ വിഷയീകരിച്ചു നിമ്മിച്ചിട്ടുള്ള ഒരു കൈകൊട്ടിക്കളിപ്പാട്ടാണിത് . ഈ ജാതി ശാസ്രുസംഗതികളെ പാട്ടിൽ പെടുത്തിയാൽ പാട്ടിലാകയില്ലെന്നു ചിലക്കഭിപ്രായമുണ്ടായേക്കാം. എന്നാൽ അവക്കുകൂടി ഈ വിഷയം വളരെ വിജ്ഞേയവും , ഈ കവിതയുടെ ഗ്രന്ഥനിമ്മാണപാടവം    സഫണീയവുമാണെന്നുള്ള സംഗതിയിൽ രണ്ടഭിപ്രായമുണ്ടാവാനിടയില്ല . ഈ ഗ്രന്ഥം , തൃശ്ശിവപേരൂരിൽ സ്ഥാപിക്കുവാൻ നിശ്ചയിച്ചിട്ടുള്ള 'ശ്രീരാമവമ്മഭജനമഠം' വകയായിട്ടാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് .ഗ്രന്ഥകത്താവ്  ഇതു ശ്രീമതി വി.കെ. പാറുക്കുട്ടിനേത്യാരമ്മ അവർകൾക്കു സമപ്പിക്കുകയും, അവർ ഇതു സസന്തോഷം സ്വീകരിച്ചു പ്രൌഢസരസമായ ഒരു മൂഖവുര എഴുതുകയും ചെയ്തിരിക്കുന്നതു  പ്രത്യേകം പ്രസ്താവയോഗ്യമാണ് . കവിതാരീതി  കാണിപ്പാനായി ഏതാനും വരികൾ താഴെ ചേക്കുന്നു:_

(ഓമനത്തിങ്കൾക്കിടാവോ എന്നപോലെ ) 'സ്വാധിഷ്ഠാനത്തിൻമുകളി-ലുണ്ടു ബോധിക്കനല്ലൊരുപത്മം നീലാഭമാകുമാപ്പത്മം - നാഭി മൂലത്തിലുള്ളതാകുന്നു സൂരീന്ദ്രരെല്ലാമതിനെ-മണി പൂരകമെന്നുരയ്ക്കുന്നു. അത്താമരതൻദളൌഘം- ഡാദി‌ പത്തക്ഷരാഞ്ചിതമല്ലൊ. മുക്കോണമായിട്ടതിങ്ക-ലൊരു ചക്രമുണ്ടായതിലായി‌ രേഫാന്വിതൻവഹ്നിദേവൻ-ഭൂരി ശോഭിപ്പതുണ്ടക്കതുല്യൻ നാലുതൃക്കൈകളിയന്നോൻ-ആട്ടിൻ മേലേകരേറിയിരുപ്പോൻ മങ്ങാതയോഗിയായുള്ളോൻ-എന്നു മിങ്ങിനെചിന്തിച്ചിടേണം. സിന്ദൂരവണ്ണപൂണ്ണാംഗൻ-രുദ്ര നെന്നുപേരായുള്ളദേവൻ മെയ്യിൽഭസിതമണിഞ്ഞോൻ-എന്നു മിയ്യുലകങ്ങൾക്കശേഷം ഇഷ്ടദൻമുക്കണ്ണനായോൻ-അതി ന്നററത്തിൽവാണരുളുന്നു . നീലിമകോലുംശരീര-ത്തോടു നാലുഹസ്തങ്ങളിണങ്ങി പീതാംബരോജ്വലയായി-പ്പല മാതിരിഭൂഷകൾ ചാത്തി മത്തയായ്ലാകിനിയെന്നു-ള്ളോരു ശക്തിയുംതത്രവാഴുന്നു. ഈനാഭിപത്മത്തെനന്നായ്-ഹൃദി ധ്യാനിച്ചിടുന്നയോഗീന്ദ്രൻ രസിച്ചുസംഹരിച്ചീടാൻ-ഇഹ

ദക്ഷനായ്തീന്നീടുമല്ലോ.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/239&oldid=164702" എന്ന താളിൽനിന്ന് ശേഖരിച്ചത്