താൾ:Mangalodhayam book-10 1916.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിതകന്ന സ്വപ്നം ൨൨൧

രിപൂണ്ണമായ ശബ്ദഗാംഭീയ്യത്തോടും, കൌതുകകരമായ സാഹിത്യരസത്തോടും കൂടി പുറത്ത് പുറപ്പെടുന്നതിന്റെ ധ്വനി എന്റെ മനസ്സിൽ അനുഭവപ്പെടുന്നതായി എനിക്കു തോന്നി .ഞാൻ എന്റെ കണ്ണുതുറന്നു. മഞ്ഞുമുഴുവൻ ഒഴിഞ്ഞിരിക്കുന്നു.രാവിലത്തെ ഇളംവെയിലിൽ കുന്നിന്റെ ചരിവുകൾ മിന്നി പ്രകാശിച്ചിരുന്നു. ഇംഗ്ലീഷു മദാമ്മമാർ കൈവണ്ടികളിലും , ഇംഗ്ലീഷു സായിപ്പുമാർ കുതിരപ്പുറത്തും പുറത്തിങ്ങിത്തുടങ്ങി. ഉറുമാൽ കൊണ്ടു തലമുഴുവൻ മൂടിക്കെട്ടിയ ഒരു ലബംഗാലി ഗുമസ്തൻ,ഉറുമാലിന്റെ മടക്കുകൾക്കിടയിലൂടെ എന്റെ നേരെ ആശ്ചയ്യഭരിതമായ ഒരു നോട്ടമിട്ടുകൊണ്ട് അതിലേ കടന്നു പോയി.ഞാൻ എന്രെ ഇരിപ്പിടത്തിൽനിന്നു എഴുനീററു. യാതൊരു ആവരണവും കൂടാതെ തുറന്നു പ്രകാശിക്കുന്ന ആ വെയിലിൽ , ആസ്ത്രീയുടെ മേഘപ്രായമായി, മഞ്ഞുപോലുള്ള ആ കഥയെ വിശ്വസിക്കുന്നതു ഏറ്റവും പ്രയാസമായിരുന്നു. എന്റെ സ്വന്തം മനോരാജ്യം ആയിരിക്കമം അതിന്റെ സിഗരററുപുകയെ കുന്നുകളിലെ മഞ്ഞുമായി കൂട്ടിക്കലക്കിയതു എന്നും , ആ ബ്രാഹ്മണയോദ്ധാവും നവാബിന്റെ പുത്രിയും യമുനാതീരത്തെ കോട്ടയും എല്ലാം വെറും ആവി മാത്രമായിരിക്കും എന്നും ആണു എന്റെ ഇപ്പോഴത്തെ പൂണ്ണവിശ്വാസം.

                             സി.എഎൻ.എസ്
                     ഞങ്ങളുടെ വായനാശാല

൧. കള്ളന്റെ കള്ളൻ.( ഗ്രന്ഥകത്താവ് കുന്നത്ത് ജനാദ്ദനമേനോനവർകൾ ; ഭാരതമിത്രം അച്ചുകൂടം, കൊച്ചി വില ൧_ക). "ഡിടകററീവ് സ്റ്റോറീസ് " അതായതു കളവു തുമ്പുണ്ടാക്കുന്ന കഥകൾ എന്നൊരു ജാതി കഥകൾ ഇംഗ്ലീഷുസാഹിത്യത്തിൽ പ്രസിദ്ധമാകുന്നു. അങ്ങിനെയുള്ള ഒരു പ്രസിദ്ധപുസ്തകത്തെ അനുകരിച്ചു മലയാലത്തിൽ എഴുതിയിട്ടുള്ള ഒരു കഥയാണ് "കള്ളന്റെ

കള്ളൻ" പ്രസിദ്ധന്മാരായ കുററാന്വേഷികൾ വിചാരിച്ചിട്ടുകൂടി ഒരു എത്തും പിടിയും കിട്ടാതെപോയ ചില കളവുകളെ, യാതൊരു പ്രയാസവും കൂടാതെ, തന്റെ അസാധാരണമായ ബുദ്ധിസാമത്ഥ്യം കൊണ്ടും ചിരപരിചയംകൊണ്ടും ഇതിലെ കഥാപുരുഷനായ മിസ്റ്റർ കൃഷ്ണമേനോൻ തുമ്പുണ്ടാക്കുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നിപ്പോകും . ഇത്തരം കഥകളുടെ ജീവനായിട്ടുള്ളതു ബന്ധവൈചിത്ര്യമാണ്. ആദിമുതൽക്കുതന്നെ വായനാക്കാരുടെ മനസ്സിൽ ഉൽകണ്ഠയുണ്ടാക്കിക്കൊണ്ടുപോയി അവസാനത്തിൽ മാത്രം അതു വെളിപ്പെടുത്തുകയാണ് ഗ്രന്ഥകത്താവ് ചെയ്തിട്ടുള്ളത്. ' പരി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/238&oldid=164701" എന്ന താളിൽനിന്ന് ശേഖരിച്ചത്