താൾ:Mangalodhayam book-10 1916.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിത്തകർന്ന സ്വപ്നം ൨൧൫


വാൻ സാധിച്ചില്ല.'ആ മൃഗം!'എന്നു ഞാൻ ഉറക്കെ പറഞ്ഞു.

    അപ്പോൾ നവാബിന്റെ പുത്രി 'ആരാണു മൃഗം?മരണസങ്കടത്തിൽ പെട്ടുകിടക്കുന്ന ഒരു മൃഗത്തിന്നു കുറെ വെള്ളം കൊണ്ടുപോയി കൊടുക്കുന്നതായാൽ അതു അതിനെ ഉപേക്ഷിക്കുമോ?എന്നു ചോദിച്ചു.
     ഉടനെ ഞാൻ എന്റെ തെറ്റുതീർത്തു.'ശരിയാണ്.അതു ഒരു ദിവ്യമായ പ്രവൃത്തിതന്നെ'എന്നു പറഞ്ഞു.
    'ദിവ്യമായ പ്രവൃത്തിയോ? ആത്മാർത്ഥമായി കൊടുക്കുന്നതു ആർതന്നെ ആയാലും ദൈവം അതിനെ സ്വീകരിക്കാതിരിക്കുമോ?'എന്നു നവാബിന്റെ പുത്രി വീണ്ടും തടഞ്ഞു പറഞ്ഞു.
     ഇതിന്നുശേഷം മൌനമായിരിക്കുന്നതു തന്നെയാണ് നല്ലതെന്നു എനിക്കു തോന്നി.രാജപുത്രി അവളുടെ കഥ വീണ്ടും തുടർന്നു.
    "ഈ അടി എനിക്കു വല്ലാതെ കൊണ്ടു.ഞാൻ വാസ്തവമെന്നു വിശ്വസിച്ചിരുന്ന ആ ലോകം ആകപ്പാടെ പൊട്ടിതകർന്നു എന്റെ തലയിൽ വീണതുപോലെ തോന്നി.കുറച്ചൊന്നു മാറിനിന്നു,കഠിനഹൃദയനും,ക്രൂരനും,സ്ഥിരനിഷ്ഠനും ആയ ആ ബ്രാഹ്മണയോദ്ധാവിനെ വന്ദിച്ചു.'താണനിലയിലുള്ളവരിൽനിന്നു ശുശ്രൂഷയോ,അന്യജാതിക്കാരിൽനിന്നു ഭക്ഷണമോ,ധനികന്മാരിൽനിന്നു ദ്രവ്യമോ,യൌവനയുക്തരിൽനിന്ന് അവരുടെ യൌവനമോ,സ്ത്രീകളിൽനിന്ന് അനുരാഗമോ അങ്ങ് ഒരിക്കലും സ്വീകരിക്കുന്നില്ല.ധൂളീനിർമ്മിതമായ ഈ ലോകത്തിലെ മാലിന്യത്തിൽനിന്ന് എത്രയോ ഉയർന്ന നിലയിൽ ഏകാകിയായിട്ടാണ് അങ്ങയുടെ സ്ഥിതി.അങ്ങയ്ക്കായി എന്നെ അർപ്പിക്കുവാൻ യാതൊരു അവകാശവും എനിക്കില്ല.'എന്നു ഞാൻ അദ്ദേഹം കേൾക്കത്തക്കവിധത്തിൽ തന്നെത്താൻ പറഞ്ഞു കമ്പിട്ടു.
    'പ്രൌഢയായ നവാബിന്റെ പുത്രി തന്റെ തലകൊണ്ടു ഭൂമിയെ തൊട്ടുവണങ്ങുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായ ആലോചനകൾ എന്തെല്ലാമായിരുന്നുവെന്നു എനിക്കു അറിഞ്ഞുകൂട.എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചർയ്യമാകട്ടെ മറ്റു മനോവികാരങ്ങളാകട്ടെ പ്രകാശിച്ചുകണ്ടില്ല.കുറച്ചുനേരം എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയശേഷം അദ്ദേഹം സാവധാനമായി തന്നെത്താൻ എഴുനീറ്റു നിവർന്നിരുന്നു.'
    'അതു കണ്ടപ്പോൾ അദ്ദേഹത്തിനെ സഹായിപ്പാനായി ഞാൻ എന്റെ കൈകൾ നീട്ടി.അദ്ദേഹം അതിനെ സ്വീകരിക്കാതെ,തന്നെത്താൻ വളരെ പ്രയാസപ്പെട്ട് ഇഴഞ്ഞിഴഞ്ഞു യമുനയിലെ തോണിക്കടവിലേയ്ക്കു പോയി.അവിടെ ഒരു കടത്തുതോണി കെട്ടിയിട്ടിരുന്നു.കടത്തുകാരനോ,യാത്രക്കാരോ ആരുംതന്നെ ഉണ്ടായിരുന്നതുമില്ല.'കേശവലാൽ' ആ തോണിയിൽ കയറിയിരുന്നു തോണിയുടെ കെട്ടഴിച്ച പുഴയുടെ നടുവിൽ കൂടെ കീഴ്പോട്ടു ഒഴുകിപ്പോയി ദൃഷ്ടിയിൽ നിന്നും മറഞ്ഞു.'
   'അകാലത്തു പറിച്ച ഒരു പുഷ്പത്തെപ്പോലെ, എന്റെ അനുരാഗത്തേയും,യൌവനെത്തേയും,നിർദ്ദയം ത്യജിക്കപ്പെട്ട എന്റെ ആ ഭക്തിയേയും,കേശ

8*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/232&oldid=164695" എന്ന താളിൽനിന്ന് ശേഖരിച്ചത്