താൾ:Mangalodhayam book-10 1916.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിത്തകർന്ന സ്വപ്നം ൨൧൧


    ളിൽ അത്യാസക്തി ഉണ്ടായിരുന്നു.നിശ്ചലമായി സാവധാനത്തിൽ ഒഴുകുന്ന യമുനാനദിയിലെ നീലജലത്തിലേയ്ക്കു കെട്ടിയിറക്കിയിരിക്കുന്ന മാർബൾപ്പടവുകളിൽ, അതിപ്രഭാതസമയത്തു കണ്ടുവന്നിരുന്ന ഭക്തിജനകമായ ആ കാഴ്ച പുതുതായ ഉണർവു തട്ടീട്ടുള്ള എന്റെ ഹൃദയത്തിൽ അസാധാരണമായ ഭക്തിരസത്തെ വർഷിച്ചു."
   "എനിക്ക് ഒരു ഹിന്തുദാസിപ്പെണ്ണുണ്ടായിരുന്നു.ദിവസേന രാവിലെ അവൾ കേശവലാലിന്റെ പാദശുശ്രൂഷ ചെയ്തുവന്നിരുന്നു.ഈ പ്രവൃത്തി എനിക്കു അതിയായ സന്തോത്തെ ഉണ്ടാക്കി;അവളുടെമേൽ കുറഞ്ഞൊരസൂയയുംകൂടി എനിക്കു തോന്നി.അവൾ വിശേഷദിവസങ്ങളിൽ ബ്രാഹ്മണർക്കു സദ്യയും ദക്ഷിണയും കൊടുക്കുക പതിവുണ്ട്.ഞാൻ ഇതിന്നു പലപ്പോഴും ദ്രവ്യസഹായവും ചെയ്യാറുണ്ട്.ഒരു ദിവസം സദ്യയ്ക്കു കേശവലാലിനെക്കൂടി ക്ഷണിക്കുവാൻ ഞാൻ ഉപദേശിച്ചു.ഇതു കേട്ടപ്പോൾ അവൾ നിവർന്നുനിന്നു,തന്റെഎജമാനനായ കേശവലാൽ മറ്റുള്ളവരിൽനിന്നു ഭക്ഷണമാവട്ടെ,ദാനങ്ങളാവട്ടെ സ്വീകരിക്കയില്ലെന്നു മറുപടി പറഞ്ഞു.എനിക്കു അദ്ദേഹത്തോടുള്ള അതിരറ്റ ബഹുമതിയെ യാതൊരുവിധത്തിലും പ്രദർശിപ്പിക്കുവാൻ സാധിക്കാഞ്ഞതിനാൽ എന്റെ ഹൃദയദാഹം സ്ഥിരമായി നിലനിന്നുവന്നു.എന്റെ പൂർവികന്മാരിൽ ഒരാൾ ഒരു ബ്രാഹ്മണകുമാരിയെ ബലാല്ക്കാരേണ തന്റെ അന്തഃപുരത്തിലേയ്ക്കു പിടിച്ചുകൊണ്ടുവന്നിരുന്നുവെന്നു കേട്ടിട്ടുണ്ട്.ആ ബ്രാഹ്മണപുത്രിയുടെ രക്തമായിരിക്കാം എന്റെ ഉള്ളിൽ കിടന്നു തുടിക്കുന്നതെന്നു ഞാൻ പലപ്പോഴും വിചാരിക്കാറുണ്ടായിരുന്നു.ഈ ആലോചന ഞാനും കേശവലാലും ഏകജാതിയാണെന്നുള്ള ഒരു ബോധത്തേയും ,വലുതായ ഒരു സമാധാനത്തേയും എനിക്കു നൽകി.ഹിന്തുക്കളുടെ പുരാണങ്ങളിൽനിന്നു അവരുടെ ഈശ്വരന്മാരേയും,ഈശ്വരിമാരേയുംപറ്റിയ പലേ അത്ഭുതകഥകളും സവിസ്തരം എന്റെ അടിമപ്പെണ്ണു പറയാറുണ്ടായിരുന്നു.ഹിന്തുക്കളുടെ നാഗരികത്വം അതിയായി പ്രചരിപ്പിക്കുന്ന ഒരു ലോകത്തേയും ഞാൻ സങ്കല്പത്താൽ നിർമ്മിച്ചിരുന്നു.സ്വർണ്ണത്താഴികകളോടുകൂടിയ ക്ഷേത്രങ്ങൾ,ഈശ്വരന്മാരുടെ ദിവ്യമംഗളവിഗ്രഹങ്ങൾ,ക്ഷേത്രങ്ങളിൽന്നുണ്ടാവുന്നതായ മണിനാദം,അവിടെ കത്തിക്കുന്നതായ ധൂപത്തിന്റേയും അർച്ചിക്കുന്ന പുഷ്പങ്ങളുടേയും കളഭക്കൂട്ടുകളുടെയും പരിമളങ്ങൾ,ദൈവികശക്തികളോടുകൂടിയ യോഗികൾ,വന്ദ്യന്മാരായ ബ്രാഹ്മണോത്തമന്മാർ,അവതാരപുരുഷന്മാരുടെ കഥകൾ എന്നീസംഗതികളാൽ എന്റെ ആലോചന മുഴുവൻ നിറഞ്ഞു.അതിവിസ്തീർണ്ണമായി,അവ്യക്തമായ ഒരു ലോകത്തെ ഞാൻ മനസ്സുകൊണ്ടു സൃഷ്ടിച്ചു.വളരെ പഴക്കം ചെന്ന ഒരു വലിയ കെട്ടിടത്തിന്റെ അറകളിക്കുടെ സന്ധ്യാസമയത്ത് ഒന്നിൽനിന്നും വേറൊന്നിലേക്കായി പറന്നുകളിക്കുന്ന ഒരു ചെറുപക്ഷിയെപ്പോലെ , നൂനതമായ ഈ മനോ രാജ്യത്തിൽ  ​എന്റെ  ഹ്യദയം പറഞ്ഞു കളിച്ചു ."

7*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/228&oldid=164691" എന്ന താളിൽനിന്ന് ശേഖരിച്ചത്