താൾ:Mangalodhayam book-10 1916.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിത്തകർന്ന സ്വപ്നം ൨൧൯

             ന്യത എനിക്കുണ്ടാകുമെന്നു, അന്നു രാവിലെ ഹോട്ടലിൽനിന്ന് മഴക്കുപ്പായവുമായി പുറത്തിറങ്ങിയപ്പോൾ ഞാൻ ഒരിക്കലും ആലോചിച്ചിരിപ്പാൻ തരമില്ല.
        ' ബീബിസാഹേബ് ! നിങ്ങ​ളെ എന്തൊരു സംഭവമാണ് ഈ സ്ഥിതിയിലാക്കിയത് ? ' എന്നു ഞാൻ ചോദിച്ചു
         ഇതു കേട്ട് രാജപുത്രി അവളുടെ കൈകൾ നെറ്റിയിൽ വെച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു ' ആരാണ് എന്നെ  ഇങ്ങിനെയാക്കിയതെന്നു ​ഞാൻ എങ്ങിനെ പറയും ? ഈ കാണുന്ന മലയെ , മേഘങ്ങളാക്കുന്ന മൂടുപടത്തിന്നപ്പുറത്താക്കിയത്  ആരാണെന്ന് നിങ്ങൾക്ക് പറയുവാൻ ക​ഴിയുമോ ?'
                 മഹത്തായ  ഓരോ തത്ത്വവാദങ്ങളിൽ ഏർപ്പെടുവാൻ എനിക്ക് തല്കാലം ഇഷ്ടമുണ്ടായിരുന്നില്ല . അതു കൊണ്ട് ഞാൻ  അവൾ  പറഞ്ഞതു സമ്മതിച്ചു . 'ശരി തന്നെ; നിങ്ങൾ പറയുന്നതു വാസ്തവമാണ് . രാജകുമാരി , യോഗം ഏതു വിധമെന്ന് ആർക്കു  പറയാൻ കഴിയും ? നാം വെറും കൃമികൾ മാത്രം ' എന്നു പറഞ്ഞു .
             മറ്റൊരു സമയത്തായിരുന്നുവെങ്കിൽ അതിനെപ്പറ്റി ഞാൻ കുറഞ്ഞൊന്നു തർക്കിക്കുമായിരുന്നു ;പക്ഷെ ഹിന്തുസ്ഥാനിഭാഷ എനിക്ക് അറിയാത്തതു കൊണ്ട് അതിനു തരമായില്ല . ഭ്യത്യന്മാരുടെ സഹാവാസത്തിൽനിന്നു അല്പം ഹിന്തിഭാഷ കൈവശമായിട്ടുണ്ടെങ്കിൽ തന്നെ , അതു ഡാർജിലിങ്ങു റോഡുവക്കത്തിരുന്നിരുന്ന ബദ്രവോൺ രാജകുമാരിയോടൊ അഥവാ മറ്റാരോടെങ്കിലുമോ, ദൈവശക്തിയേയും പൊരുഷത്തേയും പറ്റിയ ഒരു വാദത്തിൽ ഏർപ്പെടുവാൻ മതിയാവുന്നതുമല്ല .
                 ' ആശ്ചർയ്യകരമായ എന്റെ അപൂർവ്വചരിത്രം ഇന്ന് ഇപ്പോഴാണ് അവസാനിച്ചത് . നിങ്ങൾ കേൾപ്പാൻ ഇഷ്ടമാണെങ്കിൽ ഞാൻ അതിനെ വിസ്തരിക്കാം '
         ഉടനെ ആ വാക്കിനെ ഞാൻ പിടിക്കുടി 'ഇഷ്ടമാണെങ്കിൽ എന്നോ ? അതു കേൾക്കുന്നതു എനിക്കു വലുതായ ഒരു ഭാഗ്യമായിരിക്കാം ' എന്നു ഞാൻ പറഞ്ഞു .
              ഹിന്തുസ്ഥാനിഭാഷയോടുള്ള ബഹുമതിയെ ഞാൻ വെളിപ്പെടുത്തിയിരുന്നതു, അതിലുള്ള ശട്ടങ്ങളെ അനുസരിക്കുന്നതിലധികം , തിരസ്ക്കരിക്കുന്നതിലാണെന്ന് എന്റെ പരിചിതന്മാർക്കെല്ലാം അറിവുണ്ടായിരുന്നു . എന്നാൽ ആ രാജപുത്രിയുടെ സംഭാഷണരീതി, സ്വർണ്ണവർണ്ണമുള്ള ധാന്യങ്ങൾ പ്രശോഭിതമായ വയലുകളിൽകുടി പ്രഭാതസമയത്തു മന്ദമായി വീശുന്ന ​ഇളംകാറ്റിനോടുള്ള തുല്യമായിരുന്നു . ചാതുർയ്യമയമായ വാകസമൂഹം യാതൊരു തടവും കൂടാതെ കമനീയമായി അവളിൽനിന്ന് പ്രവഹിച്ചു . എന്റെ മറുപടികളോ, അത്യബദ്ധമായും ഹ്രസ്വമായും ​ഇരുന്നു .

"എന്റെ അച്ഛന്റെ നാഡികളിൽ കൂടെ ഡൽഹിചക്രവർത്തിവംശത്തിന്റെ രക്തമായി ​ഒഴുകിയിരുന്നത് . എനിക്കനുരൂപനായ ഒരു വരന്റെ ദൌർല്ലഭ്യവും ഇതുകൊണ്ടുതന്നെയായിരുന്നു. ലക്നോവിലെ നവാബിന്നു എന്നെ വിവാഹം ചെയ്യിക്കേണമെന്ന് ഒരു പ്രസ്താവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/226&oldid=164689" എന്ന താളിൽനിന്ന് ശേഖരിച്ചത്