താൾ:Mangalodhayam book-10 1916.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൫

                                                 പുലയന്മാർ
     ങ്ങളും തന്നെയാണ് കഴിക്കുക. രണ്ടു മാസകാലം കാലത്തും വൈകുന്നേരവും ചില കാട്ടുമരുന്നുകളും ശീലിക്കും. മുലപ്പാലു മതിയാവോളമില്ലാതെ വന്നാൽ 3-ാം പക്കമൊ 4-ാം പക്കമൊ കുട്ടിക്കു എളന്നീർവെള്ളം കൊടുത്തുവരുന്നുണ്ട്. അതിനെ ചൂടുവെള്ളത്തിലാണു കുളിപ്പിക്കുന്നത്. 10-ാം ദിവസം അതിന്റെ മേൽ എണ്ണയും മഞ്ഞളും തേപ്പിച്ച് ഉടനെ തേച്ചു കഴുകിക്കളഴയും. രണ്ടു വർഷം അതിന്റെ അവയവങ്ങളെല്ലാം പിടിച്ചു കുടഞ്ഞും മൂക്കു വലിച്ചു നീട്ടിയും അതിനെ ശുശ്രൂഷിക്കുന്നതാണ്.
       കുട്ടിക്കു 28-ാം പക്കമാകുന്നു പേരിടുന്നത്.അന്ന് എല്ലാ ബന്ധുമിത്രങ്ങൾക്കും സദ്യദിവസംതന്നെ. ആണുങ്ങൾക്കുകുറുമ്പൻ,ചാത്തൻ,തേവൻ,അഞ്ഞൻ,തുളുവൻ,മണിയൻ,വള്ളോൻ,വിത്തോൻ,കോമ്പൻ,ഊന്നിയാളൻ,പയിങ്കിളി,ചരളൻ,മതകിളി,ഈഴുവാത്തി,കരളി എന്നും പെണ്ണുങ്ങൾക്കു കുറുമ്പ,പുനല,മയിതാനം,അഴകി,കുഞ്ഞാള,തിരുമ,പഴുക്ക,തേനങ്കിളി,ചെറുകൊട്ടി,ചെറുനില,ഒമ,പുന,ആനത്തര എന്നും ഇവർ സാധാരണയായിട്ടു പറയാറുള്ള പേരുകൾ.
       കാതുകുത്തടിയന്തരം ആറാം മാസത്തിലൊ ഏഴാം മാസത്തിലൊ ആകുന്നു. ഒരു കൂർത്ത തുശികൊണ്ടു വള്ളോനാണ് കാതു കുത്തുന്നത്. പെൺകുട്ടികളുടെ കാതു വെളിച്ചെണ്ണ പുരട്ടി ഉണക്കുകയും,മരങ്കൊരടി,പനയോലച്ചുരുൾ മുതലായവയിട്ടു ക്രമേണ ദ്വാരം വലുതാക്കുകയും ചെയ്യുന്നു.കാതു കുത്തുന്ന ദിവസം സ്വജനങ്ങൾക്കൊക്കെ ഭക്ഷണം കൊടുക്കും. ഈ വകക്കു മുതലാളൻ ഒരുറുപ്പികക്കു നെല്ലു കൊടുക്കുന്നതാണ് . ഇതുകൊണ്ടും അതിഥികൾ കൊണ്ടുവരുന്നതുകൊണ്ടുമാണു സദ്യ നടത്തുന്നത്. അവർ ഭക്ഷണാനന്തരം ചെണ്ടയും കൊട്ടിക്കൊണ്ടു പോയി മുതലാളന്നു അവിൽ കാഴ്ച വെക്കുകയും, അയാളതു ഭൃത്യജനങ്ങൾക്കു വീതിച്ചു കൊടുക്കുകയും ചെയ്യും. കാതു കുത്തുന്നവന്നു എട്ടണക്കു നെല്ലും ഒരു നാളികെരവും ഒരു പാത്രം അരിയും നാലണയുമുണ്ട്. കുട്ടി നടക്കുവാൻ തുടങ്ങിയാൽ അതിന്റെ മുടി വെട്ടിക്കളയും.

കല്യാണം കഴിഞ്ഞ ഒരു സ്ത്രീക്കു സ്വജനങ്ങളിലുള്ള അന്യ പുരുഷനായി സംസർഗ്ഗമുണ്ടെന്നു കണ്ടാൽ വള്ളോനും മറ്റു സ്വജനങ്ങളും ചെന്നു ശരിയായൊരു വിചാരണ നടത്തി രണ്ടുപേരെയും നല്ല അടി അടിക്കുകയും, ജാരന്നും പെണ്ണിന്റെ അച്ഛന്റെ അനുമതിയുണ്ടെന്നുകണ്ടാൽ അവന്നും പിഴ കല്പിക്കുകയും, സ്ത്രീയെ ഒരു തണ്ടാന്റെ അടുക്കൽ കൊണ്ടുപോയി അവന്റെ പക്കൽ നിന്നും കരിക്കിൻവെള്ളം വാങ്ങി കുടിപ്പാൻ കൊടുത്ത് അവളെ പാപത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യും . അവളുടെ ഭർത്താവിനു പിന്നെ അവളെ സ്വീകരിക്കയൊ അവൾക്കു വേറൊരുവനെ കല്ല്യാണം കഴിക്കയൊ ചെയ്യാം. തണ്ടാനു രണ്ടുനാലണയും കുറച്ചു വെറ്റിലയും അടക്കയും പുകയിലയും ഇതിനു അനുഭവമുണ്ട്.പെണ്ണിന്റെ അച്ഛനും ജാരനും ചൊയ്യുന്ന പിഴകൊണ്ടു കള്ളുവാങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/222&oldid=164685" എന്ന താളിൽനിന്ന് ശേഖരിച്ചത്