താൾ:Mangalodhayam book-10 1916.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൪

                                              മംഗളോദയം
  വെള്ളം,പുവ്വ്,മഞ്ഞപ്പൊടി ഇതുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു ദ്രാവകം ഒഴിക്കും . എന്നിട്ട് ഏഴു പ്രാവശ്യം വെലിപ്പതത്തിന്നു പ്രദക്ഷിണം വെച്ചിട്ടു ഒരു പൂക്കുലക്കതിരുകൊണ്ടു ആ ദ്രാവകത്തിനിന്നും കൂറെ അതിന്മേൽ തളിക്കും. കുറെ നെല്ലും അരിയുമെടുത്ത് തലക്കു ചുറ്റിയുഴിഞ്ഞ് അതിന്മേൽ എറിഞ്ഞിട്ടു ഒരു വസ്ത്രംകൊണ്ടു നിവേദ്യസാധനം മൂടിക്കളയും. അതു കഴിഞ്ഞു മടങ്ങി വരുമ്പോൾ ഭർത്താവ് അവളുടെ വായിൽ ഏഴു തുള്ളി പുളി ഒഴിച്ചുകൊടുക്കും.അപ്പോൾ മന്ത്രവാദി തുളസിയിലയും നെല്ലുംകൊണ്ട് അവളുടെ മേൽ തലോടിനോക്കി അവളിൽ ദേവതയുണ്ടൊ എന്നു പരീക്ഷിച്ചറികയും ഉണ്ടെന്നു കണ്ടാൽ പതിവുമ്പടിയുള്ള ബലിപൂജാദികളെക്കൊണ്ടു ഒഴിച്ചു കളകയും ചെയ്യുന്നതാണ്. അവന്റെ ഈ അദ്ധ്വാനത്തിന്നു പന്ത്രണ്ടര ഇടങ്ങഴി നെല്ലും രണ്ടു മുണ്ടുമുണ്ട്. മറ്റു ജാതിക്കാരുടെയിടയിലും ഈ സമ്പ്രദായംതന്നെയാണു കണ്ടുവരാറുള്ളത്ത്.ഈ കാലത്തു ഭർത്താവിന്നു ക്ഷൌരംചെയുവാൻ പാടില്ല.

സ്ത്രീ പ്രസവിക്കാറായാൽ അവളെ മാടത്തിന്നടുത്തു ഒരു ചെറുകുടിലിൽ പാർപ്പിച്ച് അമ്മയും കുടുംബത്തിൽ പ്രായം ചെന്ന മറ്റു ചിലരും കാത്തിരിക്കും . പ്രസവം കഴിഞ്ഞാൽ തള്ളയേയും കുട്ടിയേയും കുളിപ്പിക്കും. ഏഴാം ദിവസം തള്ള കുളിച്ചുവന്നാൽ വയറ്റാട്ടിജോലി നടത്തിയിരുന്നവൾ നിലത്തു ഈരണ്ടടിയകലെയായി ഏഴു വരവരച്ച് അതിൻമീതെ എല കീറി പരത്തിയിടും. തള്ള കുട്ടിയേയുംകൊണ്ടു കത്തുന്ന ചില കോലുകളോടുകൂടി എലയുടെ മീതെ ഏഴു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നാൽ അവൾ ശുദ്ധമായി. ഈ ഏഴു ദിവസം അവളുടെ ഭർത്താവ് അരികൊണ്ടുണ്ടാക്കിയ യാതൊന്നും ഭക്ഷിപ്പാൻ പാടില്ല. കള്ളും ഫലങ്ങളും മറ്റോരോ സാധനങ്ങളും കൊണ്ടു കഴിച്ചുകൂട്ടണം. ഈ ദിവസങ്ങളിൽ അവളുടെ സഖികളെല്ലാവരും അവളേയും കുട്ടിയേയും കാണ്മാൻ ചെല്ലുക പതിവാണ്. തള്ളയും പിള്ളയും 16 ദിവസം ഈ കുടിലിൽ കഴിച്ചുകൂട്ടും . 16 - ാം ദിവസം കുളി കഴിഞ്ഞാൽ അവളുടെ പുല പോകും. അവൾക്കു പിന്നെ പ്രധാനമാടത്തിൽ കടപ്പാൻ വിരോധമില്ല.കുളിക്കുവാൻ പോകുമ്പാൾ എണങ്ങത്തി മാടവും പറമ്പും എല്ലാം അടിച്ചു വെടിപ്പുവരുത്തുകയും കുളിച്ചു വരുമ്പോൾ അവളെ ചാണകവെള്ളം തളിക്കയും ചെയ്യുന്നതാണ്. ചിലേടങ്ങളിൽ അത്തിയും ഇത്തിയും നല്ലവണ്ണം ഇടിച്ചു വെള്ളത്തിൽ കലക്കി കുറച്ചു പാലും ചേർത്ത് അതുകൊണ്ടു കുടിലിന്റെ അകവും പുറവും തളിക്കുന്ന സമ്പ്രദായവുമുണ്ട്. ഇതുകൂടി കഴിഞ്ഞാലേ എല്ലാം ശുദ്ധമാവുള്ളു എന്നാണവരുടെയിടയിൽ പുല 10 ദിവസമാണ്. ഇതു സംബന്ധിച്ചുള്ള എല്ലാ ചിലവുകളും ഭർത്താവാണ് നടത്തുന്നത്. പ്രസവശേഷം സ്തീക്കു പ്രത്യേക ചികിത്സകളൊന്നുമില്ല. മേൽ മഞ്ഞളും എണ്ണയും പുരട്ടി ചൂടുള്ള വെള്ളംകൊണ്ടു കഴുകിക്കളയുന്നുണ്ട് . പുലയിൽനിന്നും ശുദ്ധമാവേണ്ടതിലേക്കു ഭർത്താവും കുളിക്കും . തള്ള പതിവുംപടിയുള്ള ചോറും മത്സ്യമാംസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/221&oldid=164684" എന്ന താളിൽനിന്ന് ശേഖരിച്ചത്