താൾ:Mangalodhayam book-10 1916.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുലയൻമാർ ൨൦൩

      ഭർത്താവിന്റെ മരണാനന്തരം ഭാര്യയ്ക്കു അയാളുടെ സോദരനെഴൊയികെ വേറെ ആരെയെങ്കിലും കല്ല്യാണംചെയ്യാം. പുനർവിവാഹം ചെയുന്നപക്ഷം ആദ്യത്തെ ഭാര്യയയിൽ കുട്ടിക്കളുണ്ടായിരുന്നാൽ അവരും പുതിയ ഭർത്താവിന്റെ മാടത്തിലേയ്ക്കു തന്നെ പോകാം . എന്നാൽ പ്രായംതികഞ്ഞു തന്നത്താൻ വേലചെയ്യാറായാൽ മാതൃഗൃഹത്തിലേയ്ക്കുപോയി അവിടെ സ്വപ്രയന്തത്താൽ കഴിഞ്ഞുവരും. ഒരു ഭാര്യയ്ക്കു ഭർത്താവിനെ തെളിഞ്ഞില്ലെങ്കിൽ ,അവന്നു കല്ല്യാണത്തിനു ചിലവായതു കൊടുത്ത് അവൾക്കു മടങ്ങിപ്പോവാം . എന്നാൽ ഭാര്യയെ ഉപേക്ഷിക്കണമെന്നു ഭർത്താവിന്നു തോന്നുന്ന സംഗതികളിൽ   ചിലവായ സംഖ്യ ചോദിപ്പാൻ അയാൾക്കവകാശവുമില്ല . ആദ്യം പറഞ്ഞ കാര്യത്തിൽ തിരിച്ചുകൊടുപ്പാനുള്ള സംഖ്യ സാധാരണയായി പുതിയ ഭർത്താവുതന്നെയാണു കൊടുക്കുക .
      മറ്റു ചില ജാതിക്കാരിൽ നടന്നുവരും പോലെതന്നെ ഇവരുടെയിടയിലും ഗർഭിണിക്കു ഏഴാം മാസത്തിൽ പുളിക്കുടി പതിവുണ്ട് . അവളുടെ ശരീരത്തിൽ ദേവതാബാധയുണ്ടൊ എന്നു പരീക്ഷിപ്പാനും ഉണ്ടെങ്കിൽ ഒഴിപ്പാനും ഇതൊരു സന്ദർഭവുമാണ് . അതിലേക്ക് അവളെ സ്വഗൃഹത്തിലേയ്ക്കു കൊണ്ടുപോകും . അവിടെ മന്ത്രവാദി വാഴപ്പോളക്കൊണ്ടും കുരുത്തോലക്കൊണ്ടും കൂടാരത്തിൽ ആകൃതിയിൽ ഒരു 'വെലിപ്പതം' സൃഷ്ടിച്ച് അതിന്റെ ശിഖരത്തിൽ ഒരു കവുങ്ങിപൂക്കുല സ്ഥാപിക്കും. ഒരു തെങ്ങിൻ പൂക്കുല മുറിച്ച് മുറിഞ്ഞുഭാഗം കാണത്തക്കവിധം തുണി കൊണ്ടു  മൂടി അതും മടിയിൽ വെച്ച് കൊണ്ട് പെണ്ണു വെലിപ്പതത്തിന്നു മുമ്പിൽ ചെന്നിരിക്കണം . ഇത് അവൾ പ്രസവിക്കാൻ പോകുന്ന കുട്ടിയുടെ ലക്ഷണംപറവാനുള്ളതാണ്. മുറിഞ്ഞഭാഗത്തു വള്ളോനും,രക്ഷിതാവും,സോദരന്മാരും,സോദരിക്കളും ഒരു പ്ലാവിലകൊണ്ടു എളന്നീർ വെള്ളമൊഴിക്കും. അപ്പോൾ മന്ത്രവാദി അതുവാങ്ങി പൊളിച്ച് അതിലുള്ള കായ(വെള്ളയ്ക്ക)നോക്കി കുട്ടി ആണൊ പെണ്ണൊ എന്നും മറ്റും ലക്ഷണം പറയും . തലയ്ക്കൽ തണ്ടോടടുത്തു കായുണ്ടായിരുന്നാൽ കുട്ടി ജീവിച്ചിരിക്കും. കായകൾ എരട്ടയായിരുന്നാൽ എരട്ടപെറും. ഏതെങ്കിൽ കായ്ക്കു ന്യൂനതയു​ണ്ടെങ്കിൽ മരണമുണ്ടാവും.ലക്ഷണം പറഞ്ഞുകഴിഞ്ഞാൽ വെലിപ്പതത്തിലിരിക്കുന്ന കാളിയെ മന്ത്രംചൊല്ലി പ്രസാദിപ്പിച്ചിട്ടു  മന്ത്രവാദി പൂക്കുല പെണ്ണിന്റെ നേരെ കാട്ടിയുഴിയും. അവളതിന്മേൽ അരിയും പൂവും ഇട്ടു കൊടുക്കും. അപ്പോളവൻ മറ്റൊരു മന്ത്രം ചൊല്ലി അവളുടെ ദേഹത്തിൽനിന്നും ദേവതയെ ​ഒഴിക്കും. ഈ മന്ത്രവാദകാർ  'ഗർഭബലി'യെന്നാണു പേർ . ദേവതയൊഴിച്ചു കഴിഞ്ഞാൽ വെലിപ്പതവും പൂജാദ്രവൃങ്ങളും പറമ്പിന്റെ ദൈവങ്ങൾക്കായി നിയമിച്ചിട്ടുള്ള ഒരു മുക്കിൽ കൊണ്ടുപോയി സ്ഥാപിക്കും. അവിടെ വെച്ചാണ് ഗർഭിണിയുടെ പിന്നത്തെ ക്രിയകൾ . അവൾ വെലിപ്പതത്തിന്റെ മുമ്പിൽ 21 കോട്ടിയ പ്ലാവിലവെച്ച് എല്ലാറ്റിലും പാൽ. എളന്നീർ 

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/220&oldid=164683" എന്ന താളിൽനിന്ന് ശേഖരിച്ചത്