താൾ:Mangalodhayam book-10 1916.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർ ശേഷയ്യശാസ്ത്ര

                                                                                                                        ൨൯൯


                      മറുപടി കേട്ടു സന്തോഷിച്ചു സായ്പ് അദ്ദേഹത്തെ സഹായിക്കാമെന്നു വാക്കുകൊടുത്തു. ശേഷയ്യൻ ഉദ്യോഗത്തിന്നു വേണ്ടി മൊൺഗോമറിയുടെ പടിയ്കൽ കാത്തുനിന്നതും സായ്പിനു നേരിട്ടു കത്തെഴുതിയതിന്നു മാപ്പു ചോദിച്ചുതും ശേഷയ്യന്റെ ആത്മാഭിമാനത്തിന്നു പോരായ്മയായി എന്നൊരു പക്ഷമുണ്ട് .കുറച്ചെങ്കിലും ആത്മാഭിമാനമുള്ള ഒരുവൻ ഇപ്രകാരം ചെയ്യുന്നതല്ല എന്നാണ് ആ പക്ഷക്കാരുടെ അഭിപ്രായം . ഈ അഭിപ്രായം തീർത്തും തെറ്റാണെന്നും പറയാൻ പാടില്ല . എന്നാൽ മനുഷ്യനായാൽ ചില ന്യൂനതകൾ ഉണ്ടാവുന്നതാണെന്നും സകല  ഗുണങ്ങളും തികഞ്ഞ മനുഷ്യനെ കാണാൻ ഞെരുക്കമാണെന്നും മാത്രമേ ഈ ആക്ഷേപത്തിനു സമാധാനമുള്ളു .
           'എല്ലാംതികഞ്ഞിട്ടൊരുവസ്തപോലും തണ്ടാമകൻഹന്തചമച്ചതുണ്ടോ?' ജോർജുനോർട്ടന്റെ ശിപാർശിപ്രകാരം റവന്യു ബോർഡിൽ ശേഷയ്യനെ 12 1/2ക. ശമ്പളത്തിൽ ഒരു ഗുമസ്തന്റെ 

പണിക്കു ബതലായി വെച്ച മൂന്നുമാസം ബതൽ നോക്കിയതിന്റെ ശേഷം 25ക. ശമ്പളത്തിൽ ഈപണിക്കു സ്ഥിരമാക്കി. 1849_ാ മാണ്ടിൽ റവന്യു ബോർഡുമെമ്പറായ സർ. വാൾട്ടർ എലിയെട്ട് എന്നാളൊന്നിച്ചു ശേഷയ്യൻ വിശാഖപട്ടണത്തിലേയ്ക്കു സർക്കീറ്റു പോയി . എലിയട്ടുസായ്പ് തന്നെ ഏല്പിച്ചിരുന്ന ജോലികൾ വളരെ കൃത്യമായും പ്രാപ്തിയോടുകൂടിയും ശേഷയ്യൻ നടത്തിയതിനാൽ സായ്വിന്നു ശേഷയ്യന്റെമേൽ തൃപ്തിയും പ്രതിപത്തിയും ഉണ്ടായി.ശേഷയ്യൻ 50 ക . ശമ്പളമാക്കി.റവന്യൂവക കാര്യങ്ങളിൽ ശേഷയ്യൻ വളരെ അറിവു സമ്പാദിച്ചു.1851-ാമാണ്ടിൽ എലിയട്ട് സായ്വും ശേഷയ്യനും മസൂലിപട്ടണത്തിലേയ്ക്കു പോയി.ഈ ജില്ലയിലെ ഭരണം വളരെ മോശസ്ഥിതിയിലായിരുന്നു.മിക്ക തഹസീൽദാർമാരും ഡിപ്യൂട്ടിതഹസീൽദാർമാരും അപ്രാപ്തന്മാരും കൈക്കൂലിക്കാരുമായിരുന്നു.മസൂലിപട്ടണത്തിലെ തഫസീൽദാർമാരും മേൽപ്പറഞ്ഞകൂട്ടത്തിൽ ഒരുവനായിരുന്നു.മസുലിപട്ടണം കലക്ടർ അയാൾക്കു പകരമായി തക്കതായ ഒരാളെ അന്വേഷിച്ചിരുന്നു . ആ സംഗതിയെപ്പറ്റി കലക്ടർ എലിയട്ടിനോടു പറഞ്ഞു. എലിയുട്ടുസായ്പ് ഒരു ശിപാർശിക്കത്തോടുകൂടി ശേഷയ്യനെ കലക്ടർസായ്പിന്റെ അടുക്കലയച്ചു. സായ്പിന്ന് ആസകലാൽ ശേഷയ്യന്റെ ചെറുപ്പം കണ്ട് (ശേഷയ്യനു 28 വയസ്സേ ആയിരുന്നളളു.) 'ഇത്ര ചെറുപ്പകാരനായ നിങ്ങൾ ഇത്രയും ലഹളയുളള താലൂക്കിനെ ഭരിപ്പാൻ ശക്തനാവുമോ?' എന്നു സായ്പ് ചോദിച്ചു.ചെറുപ്പം എന്ന കുറ്റും കാലംകൊണ്ടു തീർന്നുപോകുന്നതാണെന്നും സായ്പിന്റെ മേലന്വേഷണത്തിൻകീഴിൽ ഒരു താലൂക്കിലധികം ഭരിയ്കാൻ താൻ ശക്തനാവുമെന്നം ശേഷയ്യൻ മറുപ്പടി പറഞ്ഞതു

കേട്ടു സായ്പ് സന്തോഷിച്ചു ശേഷയ്യനെ തഹസിൽദാരായി നിശ്ചയിച്ചു കല്പന എഴുതികൊടുത്തു.


    അന്നത്തെ കാലത്ത് ഒരു തഹസീൽദാരുടെ അവസ്ഥ ഇപ്പോഴത്തെ ഒരു കലക്ടരുടെ അവസ്ഥയേക്കാൾ വലുതായിരുന്നു. അക്കാലത്തു തഫസീൽദാർമാർ 

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/216&oldid=164679" എന്ന താളിൽനിന്ന് ശേഖരിച്ചത്