താൾ:Mangalodhayam book-10 1916.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

  ൧൯൮

കന്റെ അഭ്യുദയം കണ്ടു സുഖിപ്പാൻ അദ്ദേഹത്തിന്നിടവന്നില്ല. 1847_ാ മാണ്ടിൽ രാമസ്വാമി അയ്യര് എന്നാളുടെ മക്കളായ'സുന്ദരി'യെ ശേഷയ്യൻ വിവാഹം ചെയ്തു.

               ശേഷയ്യന് ഇംഗ്ലീഷുഭാഷയിൽ സാമാന്യത്തിലധികം നൈപുണ്യമുണ്ടായിരുന്നു. ശേഷയ്യന് ഇംഗ്ലീഷുലുളള പാണ്ഡിത്യം കണ്ടു പൌവൽസായ്പിന്നു വളരെ അത്ഭുതവും ബഹുമാനവും തോന്നി. സ്ക്കുൾ കുട്ടികൾ എല്ലാവരും ചേർന്ന് ഒരു വാദപ്രതിവാദസംഘം ഏർപ്പെടുത്തീട്ടുണ്ടായിരുന്നു. ശേഷയ്യനു സാമാന്യം വിക്കലുണ്ടായിരുന്നിട്ടുംകൂടി അദ്ദേഹം ഈ സംഘത്തിൽ ഒരു പ്രധാനഭാഗം വഹിച്ചിരുന്നു. ഒരിയ്ക്കൽ യവനവാഗ്മിയായ ഡമോത്തനീസ്സിന്റെ ജീവചരിത്രം ശേഷയ്യൻ വായിക്കയുണ്ടായി. അതിനുശേഷം ആ യവനാഗ്മി  ചെയ്തതുപോലെ ശേഷയ്യനും  തന്റെ വായിൽ വെളളാരക്കല്ലകൾ നിറച്ചു സമുദ്രതീരത്തിൽ ഒരു വിജനസ്ഥലത്തു ചെന്നു പ്രസിദ്ധന്മാരായ ആംഗ്ലേയവാഗ്മികളുടെ കൃതികളിൽനിന്നു താൻ കാണാപ്പാഠം പഠിച്ച ഓരോ വചനങ്ങൾ അത്യുച്ചത്തിൽ ചൊല്ലിത്തുടങ്ങി . ഇങ്ങിനെ അശ്രാന്തമായ പരിശ്രമത്താൽ ശേഷയ്യന്റെ വിക്കല് മുഴവനും മാറിയകൂട്ടത്തിലായി. സംസാരത്തിൽ അല്പം ഒരു തപ്പല് മാത്രം ചിലപ്പോൾ ഉണ്ടായിരുന്നു. 1848_ാ മാണ്ടിൽ ഇദ്ദേഹം പരീക്ഷയിൽ ഒന്നാമനായി ജയിച്ചു. അപ്പോൾ മരതകക്കല്ലു പതിച്ച ഒരു മോതിരം സമ്മാനം കിട്ടി. ശേഷയ്യൻ സ്ക്കൂൾ വിട്ടു പോകുമ്പാൾ ഗുരുനാഥന്മാരെല്ലാവരും നല്ല സർട്ടിഫിക്കെറ്റുകൾ കൊടുത്തു. ശേഷയ്യൻ എല്ലാവരുടേയും പ്രീതിഭാജനമായിരുന്നു. അദ്ദേഹത്തിന്റെ ഫലിതങ്ങളും നേരംപോക്കുകളും എല്ലാവരേയും വശീകരിച്ചു. ആപൽക്കാലങ്ങളിലുള്ള ശേഷയ്യന്റെ മനഃസ്ഥൈർയ്യവും ഗംഭീരതയും അനതിശയനീയമായിരുന്നു.


പരീക്ഷയിൽ വിജയിയായതിന്റെ ശേഷം ഒരു ഗവർമ്മേണ്ടുദ്യോഗം കിട്ടിയാൽ കൊളളാമെന്നു വിചാരിച്ചു ശേഷയ്യൻ സർ. ഹെൻറി മൊൺഗോമറിസായ്പിന്റെ പടിയ്ക്കൽ സായ്പിനെ കാണാൻ വേണ്ടി വളരെ ദിവസം കാത്തുനില്ക്കുകയും സായ്പ് അതിലേക്കൂടി വണ്ടിയിലിരുന്നു പോകുമ്പോൾ ശേഷയ്യൻ സലാം കൊടുക്കുകയും ചെയ്തിരുന്നു . എങ്കിലും സായ്പ് ഇങ്ങിനെ ഒരുവനെ കണ്ട ഭാവം തന്നെ നടിച്ചില്ല. ഇങ്ങിനെ കുറെ ദിവസം കഴിഞ്ഞ ശേഷം ശേഷയ്യന്റെ സ്നേഹതിനും പിന്നീടു തീരുവിതാംകൂറിലെ പ്രസിദ്ധദിവാനുമായ രാമയ്യങ്കാരുടെ അഭിപ്രായപ്രകാരം ശേഷയ്യൻ ഒരു കത്തെഴുതി മൊൺഗോമറിസായ്പിന്നയച്ചു. എഴുത്തു കിട്ടിയ ഉടനെ സായ്പ് ശേഷയ്യനോടു വരാൻ പറഞ്ഞയച്ചു. ശേഷയ്യൻ സായ്പിന്റെ മുമ്പിൽ ചെന്ന ഉടനെ സായ്പ് വളരെ ഗൌരവത്തോടെ 'നിന്നെപ്പോലെ ചെറുപ്പക്കാരനായ ഒരുവന്ന് എനിയ്ക്കു നേരിട്ടു കത്തെഴുതാനുളള ധാർഷ്ട്ര്യമുണ്ടായതിൽ ഞാൻ ആശ്ചർയ്യപ്പെടുന്നു' എന്നു പറഞ്ഞു. ശേഷയ്യൻ വളരെ വണക്കത്തോടുകൂടി താൻ മാമൂലിന്നു വിരോധമായി സായ്പവർകൾക്കു നേരിട്ട കത്തെഴുതിയതിന്നു മാപ്പു ചോദിച്ച. ശേഷയ്യന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/215&oldid=164678" എന്ന താളിൽനിന്ന് ശേഖരിച്ചത്