Jump to content

താൾ:Mangalodhayam book-10 1916.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർ. ശേഷയ്യശാസ്ത്രി

                                                                                                                   ൧൯൭


                     പച്ചയ്യപ്പമുതലിയാർ ധർമ്മവിഷയങ്ങൾക്കു നീക്കിവെച്ചിട്ടുണ്ടായിരുന്ന നാലു ലക്ഷം ഉറുപ്പിക ട്രസ്റ്റികൾ നല്ലവണം ഉപയോഗിയ്ക്കാഞ്ഞതിനാൽ ആ പണവും പലിശയും വേറെ ട്രസ്റ്റികളിൽ ഏല്പിക്കപ്പെടുകയും അതുകൊണ്ട് ഒരു സ്ക്കൂൾ ഏല്പിക്കപ്പെടുത്തുകയും ദരിദ്രന്മാരും മിടുക്കന്മാരുമായ വിദ്യാർത്ഥികൾക്കു ഹൈസ്ക്കൂളിൽ ചേർന്നു പഠിയ്ക്കുന്നതിന്നുവേണ്ടി 7 ക. മുതൽ 10 ക. വരെയുളള പല സ്കോളർഷിപ്പുകൾ ഏർപ്പെടുത്തപ്പെടുകയും ചെയ്തു. ഭാഗ്യവശാൽ ഇതിൽ ഒരു സ്കോളർഷിപ്പ് ശേഷയ്യനു കിട്ടി. അതിന്നു പുറമേ ഒരു ഗവർമ്മേണ്ടു സ്കോളർഷിപ്പും കിട്ടി.ശേഷയ്യനു ധർമ്മിഷ്ഠനായ പച്ചയ്യപ്പമുതലിയാരുടെ പേരിലുളള ക്യതജ്ഞതയ്ക്കു സീമയില്ലായിരുന്നു. ഈ ധർമ്മിഷ്യന്റെ പേരിലുളള കൃതജ്ഞത കാണിപ്പാൻവേണ്ടി അദ്ദേഹത്തിന്റെ സ്മാരകത്തിന്നായി ഏർപ്പെടുത്തീട്ടുളള പച്ചയ്യപ്പകോളേജിലെ വിദ്യാർത്ഥിസമ്മാനഫണ്ടിലേയ്ക്കു ശേഷയ്യൻ രണ്ടായിരം ഉറുപ്പിക കൊടുത്തിട്ടുണ്ട്. ശേഷയ്യന്റെ കയ്യെഴുത്ത് ഒന്നാന്തരമായിരുനു. കയ്യെഴുത്തിന്നുളള സമ്മാനങ്ങൾ കൊല്ലംതോറും ശേഷയ്യനാണ് കിട്ടിവന്നത്ത്. ഇതിന്നും പുറമെ വേറെയും പലേ സമ്മാനങ്ങളും ശേഷയ്യനു കിട്ടി .'നാഗരികത്വം എന്നാൽ എന്താണ്?'എന്നൊരു പ്രബന്ധം ശേഷയ്യൻ എഴുതിയതിനെപ്പററി സർ. അലക്സാണ്ടർ ആർബത്ത് നോട്ട് എന്ന യോഗ്യൻ താഴെ പറയുംപ്രകാരം അഭിപ്രായപ്പെടുക ഉണ്ടായി ; 'ഒരു നാട്ടുകാരനാൽ രചിയ്ക്കപ്പെട്ട ഇത്ര വിശേഷമായ ഒരു പ്രബന്ധം ഞാൻ ഇതുവരെ വായിച്ചു കേട്ടിട്ടില്ല." 1846-ാ മാണ്ടിൽ പച്ചയ്യപ്പ കോളേജിന്റെ അസ്ഥിഭാരക്കലിട്ട സമയത്തു പച്ചയ്യപ്പയുടെ ഔദാർയ്യത്തേയും ദാതൃത്വത്തേയ്യും പ്രശംസിച്ചു ശേഷയ്യൻ  ഒരു വിശേഷപ്രബന്ധം എഴുതി. തനിക്കു വിക്കലുണ്ടായിരുന്നതുകോണ്ട് അതു വേറെ ഓരാളെക്കൊണ്ടു വായിപ്പിച്ചു.. ഇതിന്നു ശേഷയ്യന് ഒരു പട്ടുമടിശ്ശീല നിറച്ചു സുവർണ്ണമോഹർ സമ്മാനം കിട്ടുകയും ച്ചെയ്തു.

1846_ാ മാണ്ടിൽ ഹൈസ്ക്കൂളിന്റെ വാർഷികോത്സവം കൊണ്ടാടുന്ന അവസരത്തിൽ മിടുകന്മാരായ വിദ്യാർത്ഥികൾക്കു സമ്മാനം കൊടുത്ത കൂട്ടത്തിൽ അധികവും സമ്മാനങ്ങൾ കിട്ടിയതു നമ്മുടെ ശേഷയ്യന്നായിരുന്നു. ഗവർമ്മേണ്ടിലെ റവന്യു സിക്രട്ടരിയായ സർ .ഹെൻറി മൊൻഗോമറി ഇതു കണ്ട് ആശ്ചര്യയ്യപ്പെട്ടു ശേഷയ്യനെ മാടിവിളിച്ച് അയാളുടെ കൈ പിടിച്ചു കുലുക്കുകയും 'നിങ്ങൾ കാവേരിനദിയുടെ സമീപത്തല്ലെ ജനിച്ചുവളർന്നത്' എന്നു ചോദിക്കുകയും ചെയ്തു. 'അതേ' എന്ന ശേഷയ്യന്റെ മറുപടി കേട്ടു സന്തോഷിച്ചു സായ്പ് തഞ്ചാവൂര് ജില്ലയിലെ ഹെഡ് ശിരസ്ഥദാരായിരുന്ന ഗുണ്ടപ്പറാവുജിയുടെ മക്കളെ പഠിപ്പിക്കാൻ ശേഷയ്യനെ ശിപാർശി ചെയ്തു. അതിന്നു 25 ഉറുപ്പിക ശമ്പളവും തീർച്ചയാക്കി തന്റെ സ്ക്കുൾപഠിപ്പ കഴിയുന്നതുവരെ ശേഷയ്യൻ അവരെ പഠിപ്പിച്ചു. ഇപ്രകാരം ശേഷയ്യനു ദാരിദ്ര്യദുഃഖത്തിൽനിന്നു മോചനം ലഭിച്ചു. ശേഷയ്യന്റെ അച്ഛൻ,മകൻ, മദിരാശിയക്കു പോയ ഉടൻ മരിച്ചതുകൊണ്ടു മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/214&oldid=164677" എന്ന താളിൽനിന്ന് ശേഖരിച്ചത്