താൾ:Mangalodhayam book-10 1916.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

== മംഗളോദയം ==

                                                 ൧൦൯൨


മേടം ലക്കം ൧


  == മംഗളം ==

സർവ്വജ്ഞസർവ്വസംസാരസർവ്വസ്വം സർവ്വകാലവും സർവ്വർക്കുമർപ്പിടട്ടേ സർവ്വമംഗള മംഗളം.

                 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ.

   പ്രസ്താവന.

ലക്കത്തോടുകൂടി മംഗളോദയം പത്താം വയസ്സിൽ പ്രവേശിക്കുകയായി. പോയകൊല്ലത്തിലുണ്ടായ സുഖദു:ഖങ്ങളുടേയും, വുക്ക കൊല്ലത്തിൽ ചെയ്തിട്ടുള്ള നിശ്ചയങ്ങളുടേയും ചുരുക്കവിവരം വായനക്കാരെ ധരിപ്പിക്കുവാൻ തക്ക അവസരം ഇതാണ്. അടിയന്തരത്തിന്ന് ഇവിടെ വലിയ വട്ടങ്ങളൊന്നും കൂട്ടീട്ടില്ലാത്തതിനാൽ തൽക്കാലം അധികമായൊന്നും പറയേണമെന്നു വിചാരിക്കുന്നില്ല.

മംഗളോദയത്തിന്റെ ഉദ്ദേശ്യം ഇക്കഴിഞ്ഞ കൊല്ലത്തൽ എത്രത്തോളം സാധിച്ചിട്ടുണ്ടെന്നു ചോദിക്കുന്നതായാൽ ആ ചോദ്യം തന്നെ ഞങ്ങളങ്ങോടും ചോദിച്ചേക്കാം. അതു നിർണ്ണയിപ്പാനുള്ള അധികാരം സഹൃദയന്മാരായ സുഹൃജ്ജനങ്ങൾക്കാണ്. ഉദ്ദേശ്യനിർവ്വഹണത്തിന്ന് അനേകം സംഗതികൾ ആവശ്യമാണെങ്കിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/2&oldid=164671" എന്ന താളിൽനിന്ന് ശേഖരിച്ചത്