താൾ:Mangalodhayam book-10 1916.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൬ മംഗളോദയം

ത്തിൽ ആ പ്രദേശത്തു വിവാഹം ചെയ്വാൻ പ്രായമായിട്ടുള്ള ആൺകുട്ടികൾ വളർന്നുവരുന്നുമുണ്ടായിരുന്നു. എങ്കിലും ഇതുകൊണ്ടൊന്നും എന്റെ മനസ്സ് ഇളകിയില്ല. സാഹിത്യപരിശ്രമംകൊണ്ടു ഞാനുദ്ദേശിച്ച കാര്യം സാധിക്കയില്ലെന്ന് എനിക്കു തീരെ തോന്നിയില്ല.

                    അതുമല്ല,അപ്പോൾ എനിക്ക് വേറെയൊരു വലുതായ അവസരവും കിട്ടി.ജാഫീർഗ്രാമം എന്ന പ്രദേശത്തെ ഒരു ജന്മി ആയിടയ്ക്ക് ഒരു വർത്തമാനപത്രം തുടങ്ങുന്നുണ്ടായിരുന്നു.അതിന്റെ പത്രാധിപരായാൽ ക്കൊള്ളാമെന്ന് എന്നോടപേക്ഷിച്ചു.ആ സ്ഥാനം ഞാൻ സ്വീകരിക്കയും ചെയ്തു.എന്റെ കീർത്തി ഒന്നുകൂടി വർദ്ധിക്കുവാനിടയായി.ആദ്യം ഏതാനും ദിവസങ്ങളിൽ ഞാൻ വളരെ മനസ്സിരുത്തി ശക്തിയേറിയ ലേഖനങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തുകകാരണമായി ജനങ്ങൾ എന്നെ പൂർവാധികം അറിഞ്ഞുതുടങ്ങി. ഞാൻ തെരുവീധിയിൽകൂടെ നടക്കുമ്പോൾ ജനങ്ങൾ 'ഇദ്ദേഹമാണ് പത്രാധിപർ' എന്ന് എന്നെ ചൂണ്ടിക്കാണിച്ചു പറഞ്ഞു തുടങ്ങി. എന്റെ തലയിൽ മുമ്പുള്ളതിലും അധികമായി ഞാനറിയാത്ത ചില യോഗ്യതകൾ ഇപ്പോൾ ഉണ്ടായതായി എനിക്കുതന്നെ തോന്നിത്തുടങ്ങി.
                     ജാഹീർഗ്രാമത്തിന്നടുത്ത് ആഹീർഗ്രാമം എന്നൊരു ദേശമുണ്ട്. ഈ ഗ്രാമത്തിലും ഒരു ജന്മിയുണ്ടായിരുന്നു.ഈ രണ്ടു ജന്മികളും തമ്മിൽ എപ്പോഴും ആഭിജാത്യവഴക്കുകളും കേസ്സും കൂട്ടവും നടന്നിരുന്നു.ചില സമയങ്ങളിൽ ഇവർ തമ്മിൽ കായികമായ ബലാബലം തന്നെ പരീക്ഷിച്ചിട്ടില്ലെന്നില്ല. അതിനാൽ സ്ഥലത്തെ മജിസ്രേട്ട് ഇവരോട് നല്ലനടപ്പിന്നു ജാമ്യം വാങ്ങി. അതിനു ശേഷമാണ്,ഇവരിലൊരാൾക്കു മറ്റാവളെ ശകാരിപ്പാനുള്ള ഒരു ശമ്പളക്കാരന്റെ സ്ഥാനം ഞാൻ സ്വീകരിച്ചത്. ഞാനെന്റെ സ്ഥാനവലുപ്പത്തിന്നനുസരിച്ചു പ്രവർത്തിക്കുന്നുണ്ടന്ന് എല്ലാവരും പറഞ്ഞുതുടങ്ങി.എന്റെ ലേഖനങ്ങൾ വളരെ ശക്തിയുള്ളവയും കുറിക്കുകൊള്ളുന്നവയുമായിരുന്നതിനാൽ ആഫീർഗ്രാമത്തിലെ ജന്മിയുടെ തല പൊങ്ങാതെയായി. അയാളുടെ തറവാട്ടുമാന്യതയേയും കുലമഹിമയേയും ഞാനെന്റെ മഷികൊണ്ട് കറുപ്പിച്ചു.ഈ കാലത്തൊക്കെ എന്നെപ്പറ്റി എനിക്കുതന്നെ നല്ല തൃപ്തിയും ബഹുമാനവും തോന്നിയിരുന്നു.ഞാൻ കുറച്ചു തടിക്കുകകൂടി ചെയ്തുവോ എന്നു സംശയമുണ്ട്.ഒരസാധാരണപുരുഷന്റെ മുഖത്തെന്നപോലെ എന്റെ മുഖത്ത് എപ്പോഴും പരമാനന്ദം വിളങ്ങിക്കൊണ്ടിരുന്നു.അർത്ഥഗർഭവും മർമ്മഭേദകവുമായ അലങ്കാരങ്ങളോടുകൂടി ആഫീർഗ്രാമത്തിലെ ജന്മിയുടെ നേരെ ഞാൻ ചെയ്മ ശകാരപ്രയോഗങ്ങൾ ജാഫീർഗ്രാമക്കാരെ പാടല്ലാതെ ചിരിപ്പിച്ചു.ചിരിച്ചുചിരിച്ച്,അധികം മൂത്ത വെള്ളരിക്ക പൊട്ടുന്നതുപോലെ,അവരുടെ കുടൽ നുറുങ്ങുന്നതു കാണുമ്പോൾ എന്റെ സാമർത്ഥ്യത്തെപ്പറ്റി എനിക്കുതന്നെ എന്തെന്നില്ലാത്ത ഒരു ബഹുമാനമുണ്ടായി.എന്തിനു പറയുന്നു?എന്റെ ജീവിതം വളരെ ആനന്ദമയമായിത്തീർന്നു.

എന്നാൽ,ആഫീർഗ്രാമക്കാരും ഒടുവിൽ ഒരു പത്രം ആരംഭിച്ചു. ആ പത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/155&oldid=164667" എന്ന താളിൽനിന്ന് ശേഖരിച്ചത്