താൾ:Mangalodhayam book-10 1916.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രാധിപർ ൧൪൫

ണം സമ്പാതിക്കേണ്ടത്?വളരെ ആലോചന ചെയ്തതതിന്നു ശേഷം ഒരു വഴി കണ്ടെത്തി. സാഹിത്യത്തിൽ പ്രവേശിച്ചു പുസ്തകങ്ങളെഴുതി പണം സമ്പാതിക്കാമെന്നു ഞാൻ തീർച്ചപ്പെടുത്തി.

                            ഒരു കാര്യത്തിന്നു ഉപകാരമില്ലാത്ത ഒരാൾ ആഡംബരത്തിന്നു കൊള്ളും;മറ്റൊരു വ്യവസായത്തിലും ഭലപ്രാപ്തിയില്ലാത്ത ഒരാൾക്കു സാഹിത്യത്തിൽ ജയം കിട്ടും.നിങ്ങൾ ഒരു മുളംകുറ്റിയെടുത്ത് അതിന്നൊരു ദ്വാരമുണ്ടാക്കിയാൽ പിന്നെ അതിന്നുള്ളിൽ എണ്ണയോ വെള്ളമോ ആക്കി സൂക്ഷിക്കുവാൻ സാധിക്കുന്നതല്ല.അതായത്,ആ മുളംകുറ്റിക്കു ദ്രവദ്രവ്യങ്ങളെ പിടിച്ചുനിർത്താനുള്ള ശക്തി നശിച്ചുപോകുന്നു. എന്നാൽ, ആ ദ്വാരത്തിൽകൂടി നിങ്ങൾ ഊതുകയാണെന്ന് വെക്കുക.അപ്പോൾ അതു മധുരമായ സംഗീതസ്വനം പുറപ്പെടുവിച്ചുതുടങ്ങും.ഇതുപോലെയാണ്,മറ്റു കാര്യങ്ങൾക്കു പറ്റാത്തവർ സാഹിത്യത്തിൽ വിജയം നേടുന്നത്.ഈ വിചാരത്താൽ ധൈര്യപ്പെട്ടു പണം സമ്പാദിക്കാനായി ഞാൻ സാഹിത്യത്തിലേക്കു പ്രവേശിച്ചു.
             ആദ്യം ഞാനൊരു പ്രഹസനമാണെ ഴുതിയുണ്ടാക്കിയത്.അതു വളരെ നന്നായിട്ടുണ്ടെന്നു ജനങ്ങൾ പറഞ്ഞു.അതു നാടകമട്ടിൽ അഭിനയിക്കുകകൂടി ചെയ്തുതുടങ്ങി.ഇങ്ങിനെ യശ്ശസ്സിന്റെ സ്വാദ് അനുഭവിച്ചുതുടങ്ങിയപ്പോൾ വീണ്ടും അതിനെ പിന്തുടരുവാനുള്ള ആഗ്രഹത്തെ നിർത്തുവാൻ എന്നാൽ സാദ്ധ്യമായില്ല.ഞാൻ എന്തെന്നില്ലാത്ത ഉത്സാഹത്തോടുകൂടി എല്ലാദിവസവും പ്രഹസനം എഴുതിക്കൊണ്ട് തന്നെ കഴിച്ചുകൂട്ടി.ആ അവസരങ്ങളിൽ ചിലപ്പോൾ 'പ്രഭ'മന്ദഹാസത്തോടുകൂടി പതുക്കെ അടുത്തുവന്ന് 'അച്ഛാ! കളിക്കാൻ സമയമായല്ലൊ'എന്ന് എന്നെ ഓർമ്മപ്പെടുത്തും. അപ്പോൾ 'പോ പോ!ഞാൻ വളരെ തിരക്കായി ഒരു പണിയെടുക്കുകയാണെന്നു നീ കാണുന്നില്ലേ? എന്നെ വെറുതെ ശല്യപ്പെടുത്തേണ്ട' എന്നു ഞാൻ അവളുടെ നേരെ ശുണ്ഠിയെടുക്കും. അതു കേൾക്കുമ്പോൾ ആ സാധുക്കുട്ടി, പെട്ടെന്നു തിരികെടുക്കുകയാൽ ഇരുട്ടണഞ്ഞ വിളക്കുപോലെ നിഷ് പ്രഭമായ മുഖത്തോടുകൂടി ആരും കാണാതെ പോകയുംചെയ്യും. ദാസിമാരെയെല്ലാം ഞാൻ ശകാരിച്ചയയ്ക്കും.വാലിയക്കാരെ പ്രഹരിക്കും.ധർമ്മക്കാർ ഉമ്മറത്തു വന്നു പാട്ടുപാടുമ്പോൾ ഞാൻ വടിയെടുത്തു പിന്നാലെ ഓടും.എന്റെ ആപ്പീസ്സുമുറി നിരത്തുവഴിക്കു തൊട്ടായിരുന്നതുകൊണ്ട് വഴിയാത്രക്കാർ ചിലപ്പോളൊക്കെ വന്ന് എന്നോടു വഴി ചോദിക്കും.അപ്പോൾ ഞാൻ 'അനന്തൻകാട്ടിലേക്കു'ള്ള വഴിയാണ് പറഞ്ഞുകൊടുക്കാറുള്ളത്.എന്തിനു പറയുന്നു?ഞാൻ ഇപ്പോൾ ക്ഷോഭജനകമായ ഒരു പ്രഹസനം എഴുതുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് ആരും തന്നെ ഗൌരവമായി വിചാരിച്ചില്ല.

പക്ഷെ,ഇത്രയൊക്കെ ബുദ്ധിമുട്ടീട്ട് എനിക്കു കിട്ടിയതെന്താണ്?വെറും യശ്ശസ്സുംവിനോദവും മാത്രം. ഞാൻ ഉദ്ദേശിച്ചപ്രകാരം'പണം'അധികമൊന്നും കിട്ടിയില്ല.പ്രഹസനമെഴുതാത്ത അച്ഛന്മാരുടെ പെൺമക്കൾക്കെല്ലാം പാക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/154&oldid=164666" എന്ന താളിൽനിന്ന് ശേഖരിച്ചത്