ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൪ മംഗളോദയം
വിചാരിച്ചത് എന്നു സംശയം തോന്നുന്നു.അതെങ്ങിനെയെങ്കിലുമാകട്ടെ.ഒന്നു തീർച്ചയാണ്:ആറാം വയസ്സിൽ പ്രവേശിച്ചതോടുകൂടി അവൾ ഒരു വലിയ ഗൃഹനായികയുടെ സ്ഥാനം നടിച്ചുതുടങ്ങി.ഈ ചെറിയ കുട്ടി തന്റെ അച്ഛന്റെ ഏകരക്ഷാധികാരിണിയായി വന്നു എന്നുള്ളത് അവളുടെ ചേഷ്ടകളിൽനിന്നു വളരെ വ്യക്തമായിരുന്നു.
അവളുടെ ഈ നാട്യത്തെപ്പറ്റി എനിക്ക് ഉള്ളിൽ അല്പം ചിരിയാണുണ്ടായതെങ്കിലും, അവളുടെ ഇഷ്ടംപോലെ എല്ലാം പ്രവർത്തിക്കുവാൻ ഞാൻ എന്നെ അവൾക്കധീനമാക്കിക്കൊടുത്തു. ഞാൻ ഒരുകാര്യത്തിന്നും പോരാത്തവനെപ്പോലെ ആയിത്തീർന്നു.എന്റെ എല്ലാ അന്വേഷണങ്ങളും 'പ്രഭ'തന്നെ ചെയ്ക എന്നായി.ഇങ്ങിനെ,ഞാൻ എത്രയ്ക്കെത്രയ്ക്കു കാര്യത്തിന്നുപോരാത്തവനായി ത്തീർന്നുവോ അത്രയ്ക്കത്രയ്ക്ക് അവൾ സന്തോഷിച്ചതേ ഉള്ളൂ.എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെ അയക്കോ ലിന്മേൽ നിന്നെടുക്കുകയോ എന്റെ കുടയെടുപ്പാൻ ഞാൻ തന്നെ പോവുകയോ മറ്റോ ചെയ്താൽ അവൾ കലശലായ പരിഭവം ഭാവിച്ചു മുഖം വീർപ്പിച്ചു നില്ക്കുന്നതും,ഞാനവളുടെ ചില അധികാരങ്ങൾ തട്ടിപ്പുറിച്ചതുപോലെ നടിക്കുന്നതും കാണാറുണ്ട്. ഇങ്ങിനെ ഞാനവൾക്ക് ഒരു 'കള്പ്പണ്ട' മായി ത്തീർന്നു.അവളുടെ ജീവദശയിൽ ഒരിക്കലും ഈ അച്ഛനെപ്പോലെ ഒരു കളിസ്സാമാനം അവൾക്കു കിട്ടീട്ടുണ്ടായിരുന്നില്ല.അതുകൊണ്ട് അച്ഛന്റെ ഭക്ഷണം കഴിപ്പിക്കുന്നതിലും , വസ്ത്രം ധരിപ്പിക്കുന്നതിലും,എന്തിന്,അച്ഛനെ കിടത്തി ഉറക്കുന്നതിലംകൂടി അവൾ അതിയായി ജാഗ്രത വെച്ചിരുന്നു.അവളെ കണക്കുശാസ്ത്രത്തിന്റെ പ്രാഥമികതത്ത്വങ്ങും ആരംഭപാഠവും പഠിപ്പിക്കുമ്പോൾ മാത്രമേ എനിക്ക് അച്ഛന്റെ അധികാരം പ്രയോഗിപ്പാൻ ആകപ്പാടെ ഒരവസരം ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് എന്റെ മനസ്സിൽ യാതൊരു വിചാരത്തിനും സുഖക്കേടിന്നും എടയുണ്ടായിരുന്നില്ല.'അമ്മയില്ലാത്ത കുട്ടിയെ'വളർത്തുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടും നേരിട്ടില്ല. എന്നാൽ അവൾക്ക് അനുരൂപനായ ഒരു വരനെ ഉണ്ടാക്കിക്കൊടുക്കുമ്പോൾ മതിയായ സ്ത്രീധനം കൊടുപ്പാൻ പണം എവിടെനിന്നുണ്ടാവും എന്ന ഒരു വിചാരം എന്റെ മനസ്സിനെ എടയ്ക്കെടയ്ക്കു ക്ലേശിപ്പിച്ചിരുന്നു.അവൾക്കു ഞാൻ സരിയായ വിദ്യാഭ്യാസം നൽകുന്നുണ്ടായിരുന്നു.പക്ഷേ അവൾ മൂഢനായ ഒരു വരന്റെ അധീനത്തിലാണു ചെന്നു പെടുന്നതെങ്കിൽഎന്താണ് സംഭവിച്ചുകൂടാത്തത്?അതു പാടില്ല;അവളെ അനുരൂപമായ ഒരു വരന്നു കൊടുക്കുവാൻ പണമില്ലെന്നുള്ള പ്രതിബന്ധം വരുവാൻ പാടില്ല.
അതുകൊണ്ടു കറെ പണം സമ്പാതിക്കണമെന്നു ഞാൻ തീർച്ചപ്പെടുത്തി. ഗവർമ്മേണ്ടാപ്പീസുകളിൽ ഉദ്യോഗം കിട്ടുവാൻ പ്രായാധിക്യത്താൽ എനിക്കു തരമുണ്ടായിരുന്നില്ല.മറ്റു വല്ല ആപ്പീസുകളിലുമാണെങ്കിൽ അതിന്നു തക്കവണ്ണം ജനസ്വാധീനവും എനിക്കുണ്ടായിരുന്നില്ല.ഈ സ്ഥിതിക്ക് എങ്ങിനെയാണ് പ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.