താൾ:Mangalodhayam book-10 1916.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രാധിപർ ൧൪൩ ക്കുള്ള ഉടമാവകാശം പുറപ്പെടുവിക്കുകയുണ്ടായെങ്കിലും അതു സ്വീകരിച്ചില്ല.

       കേരളചരിത്രത്തിൽ ഇത്രയും പ്രസിദ്ധമായ മണപ്പുറം  നാട്  ഒരു കാലത്തു പഴയഞ്ചേരിനായരുടെ  വകയായിരുന്നുവെന്നു പറകയുണ്ടായല്ലൊ. ഈ പഴയഞ്ചേരിനായർ വീട്ടുകാർ പണ്ടുതന്നെ പല  താവഴികളായിത്തിരിഞ്ഞിരുന്നു . ആ താവഴികളിൽ  ഒരോന്നും കാലക്രമേണ പല ശാഖകളായിത്തിരിഞ്ഞു. അടിയുറച്ചുനില്കുന്ന ഒരു മരമെന്നപോലെ ശഖോപശാഖകളായിത്തിരിഞ്ഞ  ഈ പഴയഞ്ചേരിത്തറവാട്ടിലെ ചില ശാഖകൾ ഇന്നും വളരെ ജന്മവസ്തുക്കലോടും  പദവികളോടുംകൂടി ഇരിക്കുന്നുണ്ട്.
                                                                                                                കുമാരദാസ്സ്.         
                                                                          
                                                                                             പത്രാധിപർ *    
                                                                                           ( ഒരു ചെറുകഥ )
             എന്റെ  ഭാര്യ  ജീവിച്ചിരുന്ന  കാലത്തു  ഞാൻ  'പ്രഭ'യുടെ  കാര്യത്തിൽ  വളരെ  മനസ്സിരുത്തിയിരുന്നില്ല.  വാസ്തവം  പറകയാണെങ്കിൽ ആ കുട്ടിയെ (പ്രഭയെ) പററി വിചാരിച്ചിരുന്നതിനേക്കാൾ എത്രയോ അധികം അവളുടെ അമ്മയെപ്പററിയാണ് ഞാൻ വിചാരിച്ചിരുന്നത്.
    അക്കാലത്തു പ്രഭയുമായി എനിക്കുള്ള ബന്ധം സാധാരണനിലയിൽനിന്ന് ഒട്ടും കവിഞ്ഞിരുന്നില്ല. ആ ബന്ധം  ഇത്രമാത്രമായിരുന്നു:  അവളെ  ഞാൻ  എടുത്തു താലോലിക്കും; അവളുടെ അവ്യക്തമധുരങ്ങളായ കളഭാഷണങ്ങളെ ഞാൻ വളരെ രസമായി കേട്ടുകൊണ്ടിരിക്കും; എടയ്ക്കെടയ്ക്ക്  അവൾ ചിരിക്കുന്നതും കളിക്കുന്നതും കണ്ടുകൊണ്ടിരിക്കുകയും ചെയ്യും എന്നാൽ, ഈ ചിരിയും കളിയുമൊക്കെ എനിക്കെത്ര  നേരത്തോളം സുഖമായിത്തോന്നുമോ അത്ര നേരത്തോളമേ  ഞാനവളെ ലാളിച്ചിരുന്നുള്ളു. എപ്പോളാണോ അതെനിക്ക് അല്പം ഉപദ്രവമായിത്തോന്നുന്നത് അപ്പോൾ ഞാനവളെ  അമ്മയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും.
          ഒടുവിൽ   എന്റെ  ഭാര്യയുടെ അകാലമരണത്തോടുകൂടി അമ്മയുടെ കയ്യിൽ നിന്ന്  എന്റെ കയ്യിലേക്ക് അവൾ പകരേണ്ടിവന്നു. ഞാനവളെ  എന്റെ  ഹൃദയത്തോട്  അധികം അടുപ്പിക്കുകയും  ചെയ്തൂ.
         എന്നാൽ അമ്മയില്ലാത്ത ഒരു കുട്ടിയെ പൂർവ്വാധികം ശ്രദ്ധയോടുകൂടി വളർത്തേണ്ടത് എന്റെ കർത്തവ്യകർമ്മമാണെന്നു ഞാൻ വിചാരിച്ചിരിക്കുന്നതിനെക്കാളധികം, വിഭാര്യനായ അച്ഛനെ അധികം ശുശ്രൂഷിച്ചു സുഖിപ്പിക്കേണ്ടതു തന്റെ കർത്തവ്യമാണെന്ന് അവളാണോ
                   
        *    സർ രവീന്ദ്രനാഥടാഗൂർ എഴുതിയ ഒരു കഥയുടെ ഏകദേശതർജ്ജമ 

8*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/152&oldid=164664" എന്ന താളിൽനിന്ന് ശേഖരിച്ചത്