താൾ:Mangalodhayam book-10 1916.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൨ മംഗളോദയം തിരിപ്പാട്ടിലെ ശിക്ഷിക്കാനായിരുന്നു. ഇവർ എത്തിയ വിവരവും വന്നതു സാമൂതിരിയെ ശിക്ഷിപ്പാനാണെന്നുള്ള സംഗതിയും കേരളത്തിലെ പല പ്രഭുക്കന്മാർക്കും പരസ്യമായി അറിവുകൊടുത്തു. അങ്ങിനെ അറിയിക്കപ്പെട്ട 24 പ്രഭുക്കന്മാരുടെ പേരുകൾ അവയുടെ അർത്ഥത്തോടും സ്ഥലവിവരണത്തോടുംകൂടി 'സ്റ്റെയിൻ വാൻ ഗോളനീസ്സിന്റെ' മെമ്മൊറാണ്ടത്തിൽ കാണിച്ചിട്ടുണ്ട്.

        യുദ്ധം ആരംഭിച്ചു. ആരംഭത്തിൽ 3226 വെള്ളക്കാരും 1000 ലന്തക്കാരും ഉണ്ടായിരുന്നു.  ഈ വലിയ സൈന്യം 1717 ഫിബ്രവരി 26_ാംനു- ചേററുവായിൽ ചേന്നെത്തി. ഈ പുറപ്പാടു മുൻകൂട്ടി അറിഞ്ഞു സാമതിരിപ്പാട്ടുന്നു ചേററുവായ കോട്ടയിൽ നിന്ന് ഉദ്ദേശം 20 നാഴിക തെക്കുള്ള പാപ്പിനിവട്ടം എന്ന പ്രദേശത്ത് ഒരു മരക്കോട്ട കെട്ടി തമ്പടിച്ചുകൂടി. ലന്തപ്പട്ടാളക്കാർ സാമൂതിരിയുടെ രണ്ടായിരം പട്ടാളക്കാരെ കൊന്നു പാപ്പിനിവട്ടത്തെ ആ കോട്ട കയ്ക്കലാക്കി. ഈ യുദ്ധം നാട്ടുകാരെ വല്ലാതെ ഭയപ്പെടുത്തി. ഈ സംഭവം കഴിഞ്ഞു വളരെ കൊല്ലത്തിന്നു ശേഷവും പാപ്പിനിവട്ടം പ്രദേശങ്ങളിൽ മനുഷ്യരുടെ അസ്ഥികൾ സുലഭമായി കാണാമായിരുന്നുവത്രെ. പാപ്പിനിവട്ടത്തുനിന്നു ലന്തക്കാർ ചേററുവായിൽ ചെന്നു സാമൂതിരിപ്പാട്ടിലെ തോല്പിച്ച് ആ കോട്ടയും പിടിച്ചു. പിന്നെ ഉറിവെന്നൂർ എന്ന ദിക്കിൽ വെച്ച് ഒരു ചില്ലറ യുദ്ധമുണ്ടായി. അതിലും സാമൂതിരി തോററു. ഒരു നിവൃത്തിയുമില്ലെന്നായപ്പോൾ സാമൂതിരി സന്ധിസംസാരം തുടങ്ങി. അതിന്റെ ഫലമായി സാമൂതിരി പാപ്പിനിവട്ടം, മണപ്പുറം ഈ നാടുകളെ ലന്തക്കാർക്കു യുദ്ധച്ചിലവിലേക്കു പണയമായി പൂർണ്ണസ്വാതന്ത്ര്യത്തോടെ വിട്ടുകൊടുത്തു. ഇതിന്നു പുറമെ കുറെയധികം ദ്രവ്യവും സാമൂതിരി ലന്തക്കാർക്കു കൊടുക്കേണ്ടിവന്നു. പക്ഷെ ഈ കരാറിൽ മണപ്പുറം നാടിന്റെ അവകാശം തനിക്കാണെന്നുസാമൂതിരിപ്പാടു പ്രത്യേകം കാണിച്ചിരുന്നു. സാമൂതിരിപ്പാട്ടിലെ മന്ത്രിമാരിലൊരാളും വലിയ ജന്മിയുമായ ധർമ്മോത്തുപണിക്കർ ചേററുവായിൽവെച്ചുണ്ടായ യുദ്ധത്തിൽ ലന്തക്കാർക്കു വളരെ ദ്രോഹങ്ങൾ ചെയ്തിരുന്നു. അതുകൊണ്ട് മേല്പറഞ്ഞ കരാറിൽ ധർമ്മോത്തുപണിക്കരെ സാമൂതിരിപ്പാട്ടുന്നു എല്ലാ ഉദ്യോഗങ്ങളിൽനിന്നും പിരിക്കണമെന്നം, ലന്തക്കാർ പിടിച്ചതും അവർക്കു വിട്ടുകൊടുത്തതുമായ നാട്ടിന്നകത്തു പണിക്കർക്കുള്ള എല്ലാ ഭൂമികളും സ്വത്തുക്കളും ലന്തക്കാർക്കൊതുങ്ങണമെന്നും നിശ്ചയിച്ചിരുന്നു. അതിനാൽ, പാപ്പിനിവട്ടത്തിന്റെ വടക്കെ അതിരിൽ തൃപയാർ ക്ഷേത്രത്തിന്നു സമീപമായിരുന്ന ധർമ്മോത്തു പണിക്കർക്കുണ്ടായിരുന്ന വസ്തുവഹകളെല്ലാം ലന്തക്കാർക്കൊതുങ്ങി.

ഇങ്ങിനെ പല അവകാശവാദങ്ങൾക്കും പല യുദ്ധങ്ങൾക്കും പാത്രമായിത്തീർന്ന മണപ്പുറത്തെ 1776_ൽ ലന്തക്കാരുടെ കയ്യിൽ നിന്നും ഹൈദരും, പിന്നെ 1790_ൽ ഹൈദരുടെ മകൻ ടിപ്പസുൽത്താന്റെ കൈവശത്തിൽനിന്നു ഇംഗ്ലീഷുകാരും കയ്യേറി. പിന്നീടു സാമൂതിരിപ്പാട്ടുന്ന മണപ്പുറത്തെപ്പററി തനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/151&oldid=164663" എന്ന താളിൽനിന്ന് ശേഖരിച്ചത്