താൾ:Mangalodhayam book-10 1916.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണപ്പുറം ൧൪൧ ചേററുവായും കൊടുങ്ങല്ലൂരും കൂടി കരവഴിക്കായിരുന്നു. അതിനാൽ മണപ്പുറത്തെ പ്രഭുവായ പഴയഞ്ചേരി നായരെപ്പോലെ കൊടുങ്ങല്ലൂരുരാജാവും സാമൂതിരിപ്പാട്ടിലെ അധീനത്തിലായിരുന്നു.

       കൊച്ചിയും കോഴിക്കോടും രാജാക്കന്മാർ തമ്മിലുള്ള വിരോധം വർദ്ധിപ്പിച്ചു സ്വാർത്ഥം നേടുവാൻ വിദേശീയരായ കച്ചവടക്കാർ തരംനോക്കിക്കൊണ്ടിരുന്നു. ലന്തക്കാർക്കു കൊച്ചിയുമായി പല എടവാടുകളും ധനസംബന്ധമായി പല വലിയ ബന്ധങ്ങളും ഉണ്ടായിരുന്നതുകൊണ്ട് അവർ കൊച്ചിരാജാവിന്റെ ബന്ധുക്കളാണ്. കൊച്ചിരാജ്യത്തിന്റെ അതിർത്തിക്കടുത്തു സാമൂതിരിക്കെന്തെങ്കിലും പ്രവർത്തിക്കേണ്ടിവരുമ്പോൾ സാമൂതിരി ലന്തഗവർണ്ണരുടെ സഖ്യം സമ്പാദിപ്പാൻ ശ്രമിക്കും. ഗവർണ്ണർ പലപ്പോഴും അതിന്നു വഴിപ്പെടില്ല. പിന്നെ കുറെ കാലത്തേയ്ക്കു ലന്തക്കാരും സാമൂതിരിയും തമ്മിൽ യുദ്ധമായി. ഇങ്ങിനെയുണ്ടാവുന്ന യുദ്ധങ്ങൾക്കു രംഗമായിത്തീർന്നതു മണപ്പുറമായിരുന്നു. 
       കൊല്ലം 771_ാമാണ്ടിൽ സാമൂതിരിപ്പാട്ടിലേക്കു ലന്തക്കാരുമായി ഒരു കരാറു ചെയ്യേണ്ടിവന്നു. ആ കരാറുപ്രകാരം കൊടുങ്ങല്ലൂരു രാജാവിന്റെയും പഴയഞ്ചേരി നായരുടെയും പേരിൽ തനിക്കുള്ള മേലധികാരം സാമൂതിരി ലന്തക്കാർക്കൊഴിഞ്ഞുകൊടുത്തു. അതോടുകൂടി മണപ്പുറവും ലന്തക്കാർക്കൊതുങ്ങി. ഉടനെ ലന്തക്കാർ മണപ്പുറത്തുള്ള ചേററുവായ എന്ന പ്രദേശത്ത് ഒരു കോട്ട കെട്ടിയുറപ്പിക്കുകയും, മേലിൽ സാമൂതിരിയുടെ ആക്രമണം ഉണ്ടാവുന്ന പക്ഷം തടുത്തുനില്ക്കാനുള്ള എല്ലാ സാമഗ്രികളും അവിടെ ഒരുക്കുകയും ചെയ്തു.
       ചേററുവായിലെ കോട്ട ഒരു നല്ല ലക്ഷണമല്ലെന്നു സാമൂതിരിപ്പാടു വിചാരിച്ചു. ആ കോട്ട പിടിക്കാതിരുന്നാൽ തന്റെ രാജ്യത്തേക്കു ലന്തക്കാർ നിമിത്തം മേലിൽ കഠിനമായ പല ആപത്തുകളും നേരിട്ടേക്കാമെന്നും സാമൂതിരിക്ക് തോന്നി. ഈ വിചാരത്താൽ സാമൂതിരി ശക്തിയേറിയ ഒരു സൈന്യം ശേഖരിച്ച് ഒരു ദിവസം രാത്രി പെട്ടന്നു ചെന്നു ചേററുവായിലെ കോട്ട വളഞ്ഞു പിടിച്ചു കരസ്ഥമാക്കി. 1715 ജനവരി 22=ാംനു-(കൊല്ലം 776) യാണ് ഈ സംഭവം നടന്നത്. അന്നത്തെ ലന്തഗവർണ്ണറായ 'വാറൺകെട്ടൾ' എന്നാളുടെ പോരായ്മയും ഭീരുത്വവുമാണിങ്ങനെ കോട്ട കൈവിട്ടുപോവാൻ കാരണമെന്നാണ് ലന്തക്കാർ വിചാരിച്ചത്. ഈ ഗവർണ്ണരുടെ പേരിൽ സ്വാമിദ്രോഹം എന്ന കുററം ചുമത്തി പിന്നീടു ചില വിചാരണകളും മററും നടത്തുകയുമുണ്ടായി.

ഏതായാലും കോട്ട കൈവിട്ടതു കൊണ്ടുള്ള വ്യസനവും കോപവും ലന്തക്കാരുടെ ഉള്ളിൽ കിടന്നു പുകഞ്ഞുകൊണ്ടിരുന്നു. മേലിൽ കേരളദേശത്തു ലന്തയുടെ ശക്തി നിലനിർത്തുന്നതിന്നു തക്കതായ സൈന്യം കൂടിയേ കഴിയൂ എന്നു നിശ്ചയിച്ച് ആയിരത്തിയഞ്ഞൂറു പടയാളികളും 'വില്യംബേക്കർ ജേക്കബ്സ്എന്ന സേനാനായകനുമായി 'ജോഹന്നസ്സ് ഹെർട്ടൻബർഗ്ഗ്' എന്ന ലന്തഗവർണ്ണർ 1716 നവമ്പർ 23_ാംനു- കൊച്ചിയിൽ എത്തി. ഇയ്യാളുടെ വരവു സാമൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/150&oldid=164662" എന്ന താളിൽനിന്ന് ശേഖരിച്ചത്