താൾ:Mangalodhayam book-10 1916.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൦ മംഗളോദയം ആചാരം. ആകപ്പാടെ ആലോചിച്ചാൽ പുരാണങ്ങളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ദേവാംഗനാവൃത്തം ഏതാദൃശമായ ഒരു സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് എങ്ങിനെ വാദിക്കാം?

       ഇങ്ങിനെ ഓരോ സംഭവങ്ങളേയും നാം താരതമ്യപ്പെടുത്തി ഗാഢമായി ആലോചിച്ചുനോക്കിയാൽ പൌരാണികകഥകളത്രയും വാസ്തവത്തെ കുറിക്കുന്നവയാണെന്നും, എന്തോ ഗാഢമായ ഒരു അന്തസ്സാരം അക്ഷരംപ്രതി ഒളിച്ചു കിടക്കുന്നുണ്ടെന്നും ആർക്കും മനസ്സിലാകും.
                                                                                                                                                                                                                                          യു. പി. ശങ്കുണ്ണിമേനോൻ.  
                                                        മണപ്പുറം
        മണപ്പുറം എന്ന നാടു ചേററുവായയ്ക്കും കൊടുങ്ങല്ലൂർക്കും മദ്ധ്യേ കിടക്കുന്ന വീതി കുറഞ്ഞ ഒരു കടൽപ്പുറമാണ്. ഇതു ബ്രിട്ടീഷുമലബാറിൽ പൊന്നാനി താലൂക്കിൽ പെട്ടതും കൊച്ചിശ്ശീമയെ സമുദ്രതീരത്തിൽനിന്നു വേർതിരിക്കുന്നതും ആയ ഒരു പ്രദേശമാകുന്നു. ഈ ചെറിയ പ്രദേശം കേരളചരിത്രത്തിൽ എത്രയും വലിയ ഒരു സ്ഥാനത്തെ അർഹിക്കുന്നുണ്ട്. ആകൃതിയിൽ ഈർച്ചവാളുപോലെ കിടക്കുന്ന ഈ പ്രദേശം പ്രകൃതിയിലും ഏകദേശം ഈർച്ചവാളിനോടു തുല്യമായിരുന്നു. 
       ആദികാലത്തെ ചരിത്രത്തിൽ മണപ്പുറം ശാർക്കരപ്രഭുവിന്റെ വകയായിരുന്നു എന്നാണു കാണുന്നത്. ഇപ്പോൾ ആ പ്രഭുവംശം കുററിമുടിഞ്ഞു പോയി. ആ വംശത്തിലെ ഒടുവിലുത്തെ പ്രഭു, തനിക്കു പഴയഞ്ചേരി നായർവീട്ടിൽ ഉണ്ടായ ഒരു പുത്രന്ന് ഈ പ്രദേശവും ഇരുപത്തയ്യായിരം നായന്മാരേയും പുത്രാവകാശമായിക്കൊടുക്കുകയും, തന്റെ കുടുംബക്കാർക്കു മണപ്പുറത്തിന്മേൽ അവകാശമില്ലാതാക്കുകയും ചെയ്തു. പഴയഞ്ചേരി നായന്മാർ സാമൂതിരിപ്പാട്ടിലെ പടയാളികളും ആശ്രിതന്മാരുമാകയാൽ ആ വഴിക്കു മണപ്പുറം സാമൂതിരിപ്പാട്ടിലെ അധികാരത്തിന്നു കീഴടങ്ങി.

പണ്ടു കേരളത്തിൽ അനേകം രാജാക്കന്മാരും അവർ തമ്മിൽ പലപ്പോഴും യുദ്ധവും ആയിട്ടാണ് കഴിഞ്ഞിരുന്നത്. അവയിൽ പ്രധാനമായിട്ടുള്ളതു കൊച്ചിയും കോഴിക്കോടും രാജക്കന്മാർ തമ്മിൽ അനേകകാലത്തോളം നടത്തിയിരുന്ന യുദ്ധങ്ങളാണ്. കൊല്ലവർഷം ഒമ്പതാം ശതാബ്ദത്തിന്റെ ഉത്തരഭാഗത്തിൽ ഇവർ തമ്മിലുള്ള യുദ്ധം വളരെ പ്രബലമായി വന്നു. കൊല്ലം 675 ാമാണ്ടിൽ പോർത്തുഗീസ്സുകാർ വന്നതിന്നു ശേഷം ഉദ്ദേശം 250 കൊല്ലംവരെ ഇവർ തമ്മിൽ പലപ്പോഴും യുദ്ധമുണ്ടായിട്ടുണ്ട്. സാമൂതിരിപ്പാട്ടിലേയ്ക്കു കൊച്ചിരാജാവിനോടെതൃക്കുവാനുള്ള തരം മണപ്പുറത്തിൽപ്പെട്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/149&oldid=164661" എന്ന താളിൽനിന്ന് ശേഖരിച്ചത്