Jump to content

താൾ:Mangalodhayam book-10 1916.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചില പുരാണവിമർശങ്ങൾ ൧൩൯

ന്നു. പക്ഷേ ഭൂമിയിലല്ല. ദേവലോകത്താണ്. പൌരാണികന്മാരുടെ 'സററൽമൻറ്'പ്രകാരം ഹിമാലയം ദേവലോകത്തോടു സംബന്ധിക്കുന്നു. കവികളും ഈ കാര്യത്തിൽ പ്രതിപക്ഷം ഭാവിക്കുന്നില്ല. 'ദിവം യദി പ്രാർത്ഥയസേ വൃഥാശ്രമഃ പിതുഃ പ്രദേശാസ്തവ ദേവഭൂമയഃ' (സ്വർഗ്ഗത്തിന്നാണ് നീ തപസ്സു ചെയ്യുന്നതെങ്കിൽ വെറുതെയാണ്. നിന്റെ അച്ഛന്റെ_ഹിമവാന്റെ_പ്രദേശങ്ങളെല്ലാം സ്വർഗ്ഗഭൂമികളാണല്ലോ) എന്നു കവികുല സർവ്വഭൌമൻ തന്നെ വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതിനാൽ, സിമ്ല ദേവലോകത്തോട് ചേർന്ന ഭാഗമാണെന്നു സമ്മതിക്കാതിരിപ്പാൻ നിർവ്വാഹമുണ്ടോ? അവിടെ ഈ നൂറ്റാണ്ടിൽ കൂടി സ്ത്രീകളെ വിൽക്കുന്ന ഒരു ചന്ത കൊല്ലംതോറും നടത്തിവരുന്നു. എന്നാൽ കാമിനീകാമുകന്മാരുടെ അനുരാഗഗർഭമായ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിമാത്രമാണ്. കൊല്ലത്തിൽ 3 ദിവസം(സാധാരണ മെയിമാസത്തിലാണ്)ഈ ചന്ത ഉണ്ടാകും. അവിടെ ആയിരത്തിലധികം ഉർവ്വശിമാർ സന്നിഹിതരാകുന്നു. എത്രയോ അധികം പുരൂരവസ്സുകളും ആ പുണ്യസ്ഥലത്തെ സമലങ്കരിക്കുന്നു. 'പന്തണിക്കൊങ്കമാർപന്തിനിരക്കവേ പന്തടിക്കുന്നതുംചിന്തുപാടുന്നതും' കണ്ടാനന്ദിക്കുവാൻ ജിതേന്ദ്രീയന്മാരായ 'വാരുണീവാസ്തവ്യ'ന്മാരും ഹാജരാകാതിരിക്കുന്നില്ല. ഈ മൂന്നു ദിവസം സിമ്ല സ്വർഗ്ഗഭൂമി തന്നെ. ടിബറ്റ് മുതലായ സ്വർഗ്ഗദേശങ്ങളിലും അശ്വമുഖിമാർ ആ ദിവസങ്ങളിൽ അച്ഛനമ്മമാരോടോ ഉറ്റ ബന്ധുക്കളോടോ കൂടി അവിടെ അവതരിക്കുന്നു. ഈ പാർവ്വതിമാർ രൂപലാവണ്യം കൊണ്ട് ഏതു ഭൂലോകമത്തകാശിനികളെയും അധഃകരിക്കുമെന്നാണ് അധികാഭിപ്രായം. അച്ഛനമ്മമാർക്ക് അല്പം ഒരു ദക്ഷിണ (50 മുതൽ 200 വരെ ഉറുപ്പികയാവാം) കഴിച്ചാൽ പിന്നെ ചന്തയുടെ സമീപത്തുള്ള കൂടാരത്തിൽ എഴുന്നള്ളിത്താമസിക്കുന്ന കാട്ടാളരാജാവിന്റെ പുസ്തകത്തിൽ കയ്യൊപ്പുവെച്ചാൽ കാര്യം കലാശിച്ചു. ഒരാൾക്കു പത്തോ പതിനഞ്ചോ രത്നങ്ങളെ ഒന്നിച്ചു വാങ്ങുന്നതിന്നു വിരോധമില്ല. ഈ ആവശ്യത്തിന്നു വണ്ടിക്കൂലിയും സമയനഷ്ടവും സഹിച്ചു ദൂരദേശത്തിൽ നിന്നുകൂടി എത്രപേർ വരുന്നു! സ്വർഗ്ഗസുഖത്തിൽ വൈരാഗ്യം വന്നാൽ ദേവാംഗനയെ സ്വച്ഛന്ദം പരിത്യജിക്കാം. ദേവാംഗനയ്ക്കും പരിത്യജിക്കാം. ഒന്നാമതു പറഞ്ഞ മാതിരിയാണെങ്കിൽ പകുതി പണം മടക്കിക്കിട്ടും. ദേവാംഗന പോകുന്നതായാൽ മുഴുവനും മടക്കിക്കിട്ടും. സൌകര്യപ്പെട്ടാൽ അധികസംഖ്യക്ക് അന്യനു വിൽക്കുന്നതിന്നും വിരോധമില്ല. ഇങ്ങിനെ ത്യക്തകളായ ദേവസ്ത്രീകൾ അടുത്ത ചന്തയിൽ വന്നു വേറേ ആളെ സ്വീകരിക്കും. ചാരിത്ര്യ ശുദ്ധിക്കു മാലിന്യമില്ല. സന്താനങ്ങളുണ്ടായാൽ ശകുന്തളയുടെ ദശയെ അവലംബിക്കും. അച്ഛനമ്മമാരുടെ സംഖ്യയിൽ നിന്ന് ഒരു ഭാഗം കാട്ടാളത്തമ്പുരാന് (ഇദ്ദേഹം ഒരു ദേവനായിരിക്കണം) തിരുമുൽക്കാഴ്ച്ച കഴിക്കണം. ഈ സമ്പ്രദായങ്ങളെല്ലാം കാലാന്തരത്തിൽ പരിഷ്കാരംകൊണ്ടു വന്നതായിരിക്കണം. പുരാണകാലത്തു വർണ്ണിക്കപ്പെട്ടപ്പോലെ തന്നെയായിരിക്കണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/148&oldid=164660" എന്ന താളിൽനിന്ന് ശേഖരിച്ചത്