താൾ:Mangalodhayam book-10 1916.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩ഠ മംഗളോദയം യ ഒരു പ്രദേശം സൂര്യബിംബത്തിലുണ്ടെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ. ഒരു നിമിഷത്തിൽ പതിനെണ്ണായിരം മൈൽസ് വീതം ഓടുന്ന ഒരു ധാതു അതിന്റെ വേഗത്തിൽ നിന്നുത്ഭവിക്കുന്ന ഉഷ്ണം കൊണ്ടു തന്നെ ആവിയായി പരിണമിക്കുമെന്നതിനു സംശയമില്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വായുസഞ്ചയം സമീപസ്ഥമായ മറ്റു വായുസഞ്ചയങ്ങളെ ഇളക്കിതീർക്കയും ചെയ്യും. ഈ ന്യായമനുസരിച്ച് ഉപരിഭാഗത്തിൽ ജ്വലിക്കുന്ന ബാഷ്പസഞ്ചയങ്ങളെ സൂര്യൻ ആകർഷിക്കുമ്പോൾ സമീപത്തിലുള്ള ഹൈഡ്രജൻ വായുവും അതോടൊന്നിച്ച് ആകർഷിക്കപ്പെടുന്നു. എന്നാൽ ആദ്യം ആകർഷിക്കപ്പെട്ട വായുക്കൾ അതിശക്തിയോടെ സൂര്യമണ്ഡലത്തിൽ പാഞ്ഞെത്തി മാർഗ്ഗത്തിൽ ഒരു വിഘ്നമായി തിങ്ങിനില്ക്കുന്ന മറ്റു വായുക്കളെ തിക്കിത്തിരക്കി മാറ്റി നിറുത്തിയുംകൊണ്ട് അകത്ത് പ്രവേശിക്കുന്നു. ഉടനെ തന്നെ അതിന്റെ ശക്തിക്കു ബലക്ഷയമേല്ക്കുന്നതിനാൽ ഹൈഡ്രജൻ വായുവിനെ പുറത്തുവിട്ടേച്ചു പോകുന്നു. എന്നാൽ തിക്കും തിരക്കും സഹിക്കവയ്യാതെ തൽക്കാലം മാർഗ്ഗം ഒഴിച്ചുനിന്നു മറ്റ് വായുസഞ്ചയങ്ങൾ ഞെരുക്കമില്ലെന്നു കണ്ടാൽ പെട്ടെന്നു വികസിക്കയും പൂർവ്വസ്ഥാനം പ്രാപിപ്പാൻ ശ്രമിക്കയും നിമിഷനേരംകൊണ്ട് ഹൈഡ്രജൻ വായുവിനെ അളവറ്റ ദൂരത്തിൽ പൊട്ടിത്തെറിപ്പിക്കയും ചെയ്യുന്നു.ഈ പ്രകൃതിവിശേഷം ഒരു ആഗ്നേയഗിരി പൊട്ടിത്തെറിക്കുന്നതുപോലെ വളരെ ശക്തിയോടും ഭയങ്കരമായുമിരിക്കുമെന്നതിനു സംശയമില്ല.

        എന്നാൽ ഈ അഗ്നിപർവ്വതത്തിന്റെ ശക്തി മിക്കവാറും ഹൈഡ്രജൻവായുവിനെ പുറത്തു വിസർജ്ജിക്കുന്നതിൽതന്നെ ചിലവായിപ്പോകുന്നു.എന്നാൽ ആദ്യം പൊട്ടിത്തെറിക്കുന്വോൾ അതിന്നു അകത്തു പ്രവേശിച്ച ധാതുവിനേക്കാൾ എത്രയോ അധികം ശക്തി ഉണ്ടായിരിക്കണം.എന്തുകൊണ്ടെന്നാൽ പൊട്ടിയ ഉടനെതന്നെ മേൽഭാഗത്തുള്ള ഭാരം ശമിക്കുന്നതിനാൽ അകത്ത് അഗാധത്തിൽ കിടന്നിരുന്ന പദാർത്ഥങ്ങൾ പെട്ടെന്ന് വികസിക്കയും ഒരേസമയം പുറത്തുചാടുവാൻ യത്നിക്കയും ചെയ്യുന്നു.
             കൊടുങ്ങല്ലൂർ ദേശത്തു ഇയ്യിടക്ക് വിശേഷമായ ഒരുതരം കല്ലുകൾ വീണതായി വർത്തമാനക്ക‌ടലാസ്സിൽ പ്രസ്താവിച്ചിട്ടുണ്ടായിരുന്നല്ലൊ.ഈ കല്ലുകൾക്ക് മീട്ടിയോർ(meteors)എന്നാണ് ഇംഗ്ലീഷിൽ പേർ പറയുന്നത്.ഇതുപോലെയുള്ള കല്ലുകൾ അല്ലെങ്കിൽ ഉല്കാപിണ്ഡങ്ങൾ ഭൂമിയിൽ മാത്രമല്ല സൂർയ്യമണ്ഡലത്തിലും വീഴാറുണ്ട്.ഇതിനു പുറമെ സൂർയ്യനിൽ ചിലപ്പോൾ വിശേഷവിധിയായ മിന്നൽപ്പിണരുകൾ കാണപ്പെടുന്നുണ്ട്.ഉടനെത്തന്നെ ഭൂമിൽ കാന്തഗുണമുള്ള കൊടുങ്കാറ്റുകൾ വീശുന്നതായും സൂർയ്യമണ്ഡലം ഒരു ദിവ്യശോഭകൊണ്ട് അലങ്കരിക്കപ്പെട്ടതായും സദാശാസ്ത്രജ്ഞന്മാർ കണ്ടിട്ടുള്ളതായി പ്രസ്താവിക്കുന്നു.

ഈ കല്ലുകൾ ഏറെ വലിയതല്ലാത്തപക്ഷം ഗതിവേഗത്തിൽനിന്നുത്ഭവിക്കുന്ന ഉഷ്ണത്തിൽത്തന്നെ വെന്തു ആവിയായി പരിണമിക്കുന്നു.അല്ലാത്തപക്ഷം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/139&oldid=164651" എന്ന താളിൽനിന്ന് ശേഖരിച്ചത്