താൾ:Mangalodhayam book-10 1916.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൯ സൂര്യമണ്ഡലം വ അന്യസഹായം കൂടൈതെ സ്വന്തം ചലനമാർഗ്ഗത്തിൽ നില ഉറപ്പിച്ച് ഓരോ ഗ്രഹമായിത്തീർന്നു എന്നും മറ്റുമാണ് പൊതുവായ അഭിപ്രായം.

    രാശി ചക്രസംബന്ധമായഒരു വെളിച്ചമുണ്ടെന്നും അതു അസംഖ്യം ഉല്ക്കാണുക്കളിൽ നിന്നുത്ഭവിക്കുന്നുവെന്നും മറ്റും മുൻ പ്രസ്താവിച്ചിട്ടുണ്ട്. ഈ അണുക്കൾ ഓരോന്നും അനാശ്രിതമായ ഓരോ ചെറിയ പന്ഥാവിൽ കൂടി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നു. ഈ പന്ഥാക്കൾ മിക്കവാറും അണ്ഡാകൃതി (In the form of Ellepse)യിൽ ആയിരിക്കും. സൂര്യൻ ഇവയെ ആകർഷിക്കുന്നു. അപ്പോൾ അവയുടെ വേഗം വർദ്ധിക്കുന്നു. ഒരു നിമിഷത്തിൽ അവ പതിനെണ്ണായിരം മൈൽസ് വീതം യാത്ര ചെയ്യുന്നുവത്രെ. അതുകൊണ്ട് അവ അനായേസേന സൂര്യന്റെ സഹജമായ ശക്തിയെ വർദ്ധിപ്പിക്കുന്നുണ്ടെന്നു തെളിയുന്നു. ഇത്രവേഗം ഓടുന്ന ഒരു ധാതുവിനു അതേ അളവുള്ള ഒരു കഷണം പാറമരുന്നി (Dynamite ) നേക്കാൾ ഇരുപതിനായിരത്തിലധികം ഇരട്ടി ശക്തിയുള്ളതായി കണ്ടുപിടിച്ചിരിക്കുന്നു. എന്നാൽ അതിന്റെ ശക്തി സൂര്യമണ്ഡലത്തിൽ വ്യാപിക്കുമ്പോൾ ഉണ്ടാവുന്ന കലക്കത്തിന്റെ ശക്തി അതിന്റെ യാത്രാമാർഗ്ഗം അനുസരിച്ചിരിക്കും എന്നാൽ മിക്കവാറും അണുക്കൾ സൂര്യചലനപഥത്തിന്റെ സ്പർശരേഖാമാർഗ്ഗമായിട്ടാണ് (Tangentially) സൂര്യമണ്ഡലത്തിൽ വന്നിടിക്കുന്നത് . രാശിചക്രസംബന്ധമായ വെളിച്ചത്തിന്റെ കിടപ്പു കണ്ടാൽ മേൽപ്പറഞ്ഞ ധാതുക്കളുടെ ചലനപഥം (Orbit) മദ്ധ്യരേഖാ പ്രദേശങ്ങളിലായി കിടപ്പുണ്ടെന്നു  ഊഹിക്കാം. എന്നാൽ ഈ മദ്ധ്യരേഖയുടെ നിരപ്പും (Plane of the Equator) ഭൂചലനപഥത്തിന്റെ നിരപ്പും (Plane of the Earth's orbit) ഒന്നല്ലാത്തതുകൊണ്ടും അവ അനേക ഡിഗ്രി ദൂരം വ്യത്യാസപ്പെട്ടിട്ടുള്ളതുകൊണ്ടും മേപ്പടി ധാതുക്കളുടെ ചലനമാർഗ്ഗങ്ങൾ മദ്ധ്യരേഖയിൽ നിന്നു എത്രയോ ദൂരസ്ഥമായിരിപ്പാനിടയുണ്ട്.
    ഒരു ടൺ തൂക്കം പാറമരുന്നിനു പൊട്ടിത്തെറിക്കുമ്പോൾ എത്ര ശക്തിയുണ്ടാവുമോ അതിലും ഇരുപതിനായിരം ഇരട്ടി ശക്തി സമഘനമുള്ള ഉല്ക്കാണുവിന്നുണ്ട്. ഇത്രയും ശക്തിയുള്ള ധാതുക്കളാണ് ബാഷ്പമയമായ സൂര്യമണ്ഡലത്തെ മേല്പോട്ടു തിക്കിതിരക്കികയറ്റുന്നത്. ഈ ശക്തി സൂര്യമണ്ഡലത്തിന്റെ ഏറ്റവും ഉയന്ന പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതുകൊണ്ട് അവിടെയാണ് സൂര്യന്റെ വ്യത്യസ്തഗതി ഏറ്റവും ആധിക്യത്തെ പ്രാപിക്കുന്നത്. അതുകൊണ്ട് നാം ഏറ്റവും ഉന്നതപ്രദേശങ്ങളിൽ നിന്നു ഏറ്റവും കഠിനമായ കുലുക്കവും കൊടുങ്കാറ്റുകളും സൂര്യമണ്ഡലത്തിൽ  ഉണ്ടായിരുന്ന മാതിരി ആ ഛായയിൽ കാണപ്പെടും. ഛായ എടുക്കുന്ന സ്ഥലം കീഴ്പ്പോട്ടിറങ്ങുന്തോറും ഛായയിൽ ഈ കുലുക്കം ക്രമേണ ചുരുങ്ങി വരുന്നതായും കാണാം.

ഹൈഡ്രജൻ മുതലായ വായുക്കളടങ്ങിയതും തുടുത്ത നിറത്തോടുകൂടിയതുമാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/138&oldid=164650" എന്ന താളിൽനിന്ന് ശേഖരിച്ചത്