താൾ:Mangalodhayam book-10 1916.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ മംഗളോദയം കയും ചെയ്തു .ചതുർവ്വർണ്ണങ്ങളും ,നാലാശ്രമങ്ങളും,ഷോഡശസംസ്കാരങ്ങളും,പഞ്ചയജ്ഞങ്ങളും മറ്റും അദ്ദേഹത്തിന്നു വളരെ കേമമായിതോന്നി. എന്നാൽ ഒരു കാര്യം തീർച്ചതന്നെന്റെ ഗുരുവാ യിട്ടു വിരജാനന്തസരസ്വതി എന്നൊരാൾ ഉണ്ടായിരുന്നില്ലെങ്കിൽ ദയാനന്ദന്റെ കീർത്തി ഇത്ര പരക്കുമായിരുന്നില്ല. അതുകൊണ്ട് ,'വൈദികധർമ്മ'ത്തിന്റെ വൈചിത്യവും ഗാംഭീര്യവും ലോകത്തിന്ന് സ്പഷ്ടമാക്കിക്കൊടുത്ത ബഹുമാനം അധികവും സ്വാമി വിരജാനന്ദസരസ്വതിക്ക് തന്നെയാണെന്ന് സമ്മതിച്ചേതീരൂ.

                 വിരജാനന്ദൻ  സുസ്ഥിരമായ  ധൈര്യവും  അക്ഷിണമായ  ഉത്സാഹവും ഉള്ള ഒരു മഹാത്മാവായിരുന്നു . വേദങ്ങളോടുള്ള സ്നേഹവും, ജന്മഭൂമിയുടേയും ഹിന്ദുമതത്തിന്റേയും ഉൽക്കർഷത്തിന്നു വേണ്ടത് പ്രവർത്തിപ്പാനുള്ള ആഗ്രഹവും അദ്ദേഹത്തിന്റെ ഹ്രദയത്തിൽ അഹ മഹ മികയ  വിളങ്ങിക്കൊണ്ടിരുന്നു. തന്റെ  അസാധാരണമായ  ക്ഷമയും സ്ഥിരോത്സാ ഹവും  കൊണ്ട്  അദ്ദേഹം സകല  ബുദ്ധിമുട്ടുകളേയും  ജയിച്ചു. 
                                   അദ്ദേഹത്തിന്റെ  എത്രയും  സാധാരണമായ  ജീവിതരീതിയും  ഗംഭീരോധാരമായ ആലോചനാശക്തിയും ഒരു  മഹർഷിയുടെ സ്ഥാനത്തിന്ന് അദ്ദേഹത്തെ അർഹനാക്കിത്തീർക്കുന്നുണ്ട്. സ്വപാദസരോജങ്ങൾ  കൂപ്പിക്കൊണ്ട്   അടുത്ത്നിന്നിരുന്ന ശിഷ്യരുടെ ഉന്നതിയിൽ അദ്ദേഹത്തിന്നുണ്ടായിരുന്ന  ശ്രദ്ധയും  സന്തോഷവുംതന്നെ, വിദ്യാ- ഭ്യാസത്തോട് തനിക്കുണ്ടായിരുന്ന അതിരറ്റ  പ്രേമത്തിന്റെ  ഒരു  ഉത്തമാദർശമായി  കണക്കാക്കാവുന്നതാണ്. അദ്ദേഹവും തന്റെ ശ്രുതിപ്പെട്ട  ശിഷ്യനും കൂടി പൊതുവേ സംസ്ക്രത സാഹിത്യത്തിന്നും, പ്രത്യേകിച്ചും വേദങ്ങൾക്കും ചെയ്തിട്ടുള്ള ഉപകാരത്തിന്റെ  മാഹാത്മ്യമറി യുവാൻ  വേദങ്ങൾക്കും സ്വാമി  ദയാനന്ദ സരസ്വതി എഴുതിയിട്ടുള്ള വ്യാഖ്യനം ഒരിക്കൽ വായിച്ചാൽമതി. 
                                      ഒരു യഥാർത്ഥയോഗിയും  മഹാവിദ്വാനും,നിഷ്കപടബന്ധുവും,വഞചകൻമാരുടെ ഘോരവൈരിയും ,പുരാതനകാലത്തുണ്ടാ 

യിട്ടുള്ള മഹാത്മാക്കളുടെ വസന്താനവും ആയ നമ്മുടെ ഉപന്യാസനായകൻ വിക്രമവർഷം 1925-ൽ ലോകബന്ധമാകുന്ന പാശത്തിൽ നിന്നും മുക്തനായി നിത്യാനന്തമയമായ ലോകം പ്രാപിച്ചു.

                 സംസ്ക്രതഭാഷയെക്കുറിച്ചും വേദങ്ങളെക്കുറിച്ചും നമുക്ക് ബഹുമാനം ഉള്ളിടത്തോളം കാലം ഈമഹാന്റെ ശ്രമത്തെ അറിഞ്ഞ് അഭിനന്ദിക്കേണ്ടതും, തിർവാജ്യമായ ക്ൃതജ്ഞതയോടു  കൂടി  അദ്ധേഹത്തിന്റെ  സ്മരണ  സർവ്വകാലവും  നിലനിർത്തുവാൻ ഉത്സാഹിക്കേണ്ടതും ആര്യ  സന്താനങ്ങളായ നമ്മുടെ ഒരു  മുഖ്യ കൃത്യമാകുന്നു  എന്ന് നിസംശ യം പറയാം. 

കെ. ഡബ്ളിയൂ. മാധവ മാരാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/133&oldid=164645" എന്ന താളിൽനിന്ന് ശേഖരിച്ചത്