താൾ:Mangalodhayam book-10 1916.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാമി വിരജാനന്ദസരസ്വതി ൧൨൫

പ്രസിദ്ധ സംസ്കൃതപണ്ഡിതനായിരുന്ന 'കൃഷ്ണശാസ്ത്രി'കളുടെ  ശിഷ്യരും തമ്മിൽ ഒരു വലിയതർക്കം നടന്നതായറിയുന്നു. വാദവിഷയം തുച്ഛമായിരുന്നുവെങ്കിലും, വൈയാകരണന്മാരുടെ ശ്രദ്ധയെ ആകർഷിക്കുന്നതായിരുന്നു. 'പാണിനി' മ- ഹർഷിയുടെ ഒരു 'സൂത്രം' ഷഷ്ടീതൽപുരുഷനോ സപ്തമീതൽപുരുഷനോ എന്നു തീർച്ചയാക്കേണ്ടതിന്നായിരുന്നു സഭ കൂടിയത്. വിരജാനന്തനും ശിഷ്യരും അതു ഷഷ്ടീതൽപുരുഷനാണെന്ന് വാദിച്ചു; അല്ലെന്നു മറ്റവരും. ഒടുവിൽ ഒരു ചതിപ്ര- യോഗം  കൊണ്ടു വിരജാനന്തനെ എതൃകക്ഷിക്കാർ തോൽപ്പിച്ചു. അന്നു മുതല്കു അദ്ധേഹത്തിനു ചില സ്വാർത്ഥതല്പരന്മാരാൽ  നിർമ്മിക്കപ്പെട്ട വ്യാകരണഗ്ര- ന്ഥങ്ങളിൽ തീരെ അവിശ്വാസവും വിപ്രതിപത്തിയും തോന്നിത്തുടങ്ങി. അതിന്റെ  ശേഷമാണ് അദ്ദേഹം 'പാണിനീയം'പഠിക്കുവാൻ തുടങ്ങിയത്. ഈ ഉത്തമ ഗ്ര- ന്ഥപരിശീലനത്തിനു സ്വാമികളെ ആദ്യം പ്രോത്സാഹിപ്പിച്ചതു തെക്കേ ഇന്ത്യയി-ലെ ഒരു ബ്രാമണനായിരുന്നുവെന്ന് അറിയുന്നതിൽ നമുക്ക് അളവറ്റ സന്തോഷ ത്തിന്നവകാശമുണ്ട്. വേദങ്ങളുടെ സാരം ഗ്രഹിക്കുന്നതിന് ഈ വ്യകരണത്തെപ്പ റ്റിയുള്ള അറിവ്  അവശ്യം ആവശ്യകവുമാണ്. 
          സ്വാമികൾ മധുരയിൽ താമസിക്കുന്ന കാലത്തുതന്നെയായിരുന്നു അ- ദ്ധേഹത്തിന്റെ  പ്രധാനശിഷ്യനായ ദയാനന്ദന്റെ യഥാർത്ഥവാദികമതം ലോക

മെങ്ങും പരത്തുവാൻ താൻ ശ്രമിക്കുമെന്നു പ്രതിജ്ഞ ചെയ്തത്. ഇതിന്റെ ശേഷം ഇവർ തമ്മിൽ പിരിയുന്ന ഘട്ടം ഏറ്റവും രസാവഹമായിരിക്കുന്നു. വാർദ്ധക്യ-ലക്ഷണങ്ങളാലും ദേഹപീഡനങ്ങളാലും തനിക്കു മഹത്തായ യാതൊരു പ്രവ്ര-ത്തിയും ചെയ്യുവാൻ സാദ്ധ്യമല്ലെന്നു കണ്ടപ്പോൾ ആ മാന്യഗുരു തന്റെ ശിഷ്യ- നോട് വേദങ്ങൾ , ഉപനിഷത്തുകൾ, ദർശനങ്ങൾ മുതലായ ശാസ്ത്രങ്ങളുടെ പഠ നത്തിന്റെ പ്രചാരത്തിന്നായിക്കൊണ്ടു 'ആകാശവും ഭൂമിയും ഒരുപോലെയിളക്കു വാൻ ഉപദേശിക്കുന്നു. അനന്തരം ശിഷ്യൻ ആ ഉപദേശത്തെ സ്വീകരിച്ച് എത്ര യും മാനാർഹമായ വിധത്തിൽ തന്റെ കൃത്യത്തെ നിർവഹിക്കുന്നു.

ഒരിക്കൽ നഷ്ടമായിപ്പോയ 'വേദങ്ങളുടെ താക്കോൽ' രണ്ടാമതും കണ്ടുപിടിച്ചതു സ്വാമി വിരജാനന്തസരസ്വതിയാണെന്നു വേണം പറയുവാൻ. അതുകൊണ്ടുള്ള ബഹുമാനവും അദ്ധേഹത്തിനുതന്നെ. അതു ലഭിച്ചശേഷം, ത- ത്സഹായംകൊണ്ടു ദയാനന്ദൻ വേദങ്ങളാകുന്ന ഭണ്ഡാരങ്ങൾ തുറന്നു അവ യിൽ നിക്ഷേപിക്കപ്പെട്ടിരുന്ന അനേകം അനർഗ്ഘരത്നങ്ങളെ ലോകോപകാ-രാർത്ഥം പുറത്തേയ്കു കൊണ്ടുവന്നു എന്നു മാത്രമേയുള്ളൂ. വേദങ്ങളിൽ ഘോ ഷിച്ചിരിക്കുന്നതു യഥാർത്ഥമായി ഏകദൈവമതമാണെന്നും, അല്ലാതെ ശിലാ- പ്രതിമകളേയും മറ്റും പൂജിക്കുകയല്ലെന്നും ഒന്നാമതായി പ്രസംഗിച്ചതു ദയാന ന്ദസരസ്വതിയാകുന്നു. അദ്ധേഹം സ്തുതികളും ശാസ്ത്രങ്ങളും മറ്റും കുലങ്കക്ഷമമാ യി പഠിക്കുകയും, അപ്പോൾ 'വൈദികമതം' ഏതുവിധം നോക്കിയാലും അത്യ- ത്തമമാണെന്നു ബോധപ്പെടു-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/132&oldid=164644" എന്ന താളിൽനിന്ന് ശേഖരിച്ചത്