താൾ:Mangalodhayam book-10 1916.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൨൪ രമായും തോന്നിയേക്കാം. എന്നാൽ വിരജാനന്ദൻ ഇക്കൂട്ടരിൽപ്പെട്ട ഒരാളായിരുന്നു.ഇതിന്നു അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്നു നമുക്കൊരു ചെറിയ ഉദാഹരണമെടുക്കാം.

                             ഒരു ദിവസം സ്വാമികൾ ഗംഗാനദിയിലെ നിർമ്മലജലത്തിൽ ഇറങ്ങിനിന്നു വിഷ്ണുസ്തൃതിയായ ചില സംസ്കൃത ശ്ലോകങ്ങൾ ഉച്ചത്തിൽ ചെല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് 'ആൾവാര'ത്തിലെ രാജാവായിരുന്ന 'വിനായക സിങ്' നില്കുന്നുണ്ടായിരുന്നു. വിരജാനന്ദൻ ശ്ലോകംചെല്ലിയ രീതിയും, അദ്ദേഹത്തിന്റെ മുഖത്തും ശ്ലോകങ്ങളിലും പരിസ്ഫുരിച്ചിരുന്ന ഭക്തിരസവും രാജാവിനെ അത്ഭുതപരതന്ത്രനാക്കിതീർത്തു. ഉടനെ രാജാവ് ആ മഹായോഗിയുടെ സന്നിതിയിൽ പ്രവേശിച്ച് അഭിവാദ്യം ചെയ്തു നമസ്ക്കരിക്കുകയും, തന്റെ കൂടെ രാജധാനിയിലേക്കു ചെന്ന് ആതിഥ്യം സ്വീകരിക്കണമെന്നു സാഞ്ജലിയായി അപേക്ഷിക്കയും ചെയ്തു. ഇതിന്നു സ്വാമികൾ പണഞ്ഞ മറുപടി ഇപ്രകാരമായിരുന്നു:"അല്ലയോ മാന്യ! ഭവാൻ ഒരു രാജാവും 'ഭോഗി'യുമാകുന്നു. ഞാനാകട്ടെ, കേവലം ഭിക്ഷതെണ്ടി ഉപജീവനം കഴിക്കുന്ന ഒരു 'യോഗി'മാത്രമാകുന്നു. നമ്മുടെ അന്യോന്യവിരുദ്ധങ്ങളായ ഈ നിലകൾക്ക് ഒരേ ദിക്കിൽ ഒരുമിച്ച് വളരുവാൻ ഒരിക്കലും സാധിക്കുമെന്നു തോന്നുന്നില്ല.” ഇതു കേട്ടപ്പോൾ 'വിനായക സിങിനു' വളരെ ബുദ്ധിക്ഷയമായി; അദ്ദേഹം പിന്നെയുമപേക്ഷിച്ചു. ഒടുവിൽ ദയാശീലനായ സ്വാമികൾ രാജാവിന്റെ അപേക്ഷ സ്വീകരിക്കുകയും, പകരം ദിവസംതോറും മൂന്നു മണിക്കൂറുനേരം സ്വാമികളുടെ അടുക്കൽ താൻ സംസ്കൃതം പഠിച്ചുകൊള്ളാമെന്നു രാജാവു വീഗ്ദത്തം ചെയ്കയുമുണ്ടായി. രാജധാനിയിൽ വസിക്കുമ്പോൾ, അസൂയാകുക്ഷികളായിരുന്ന ചില ബ്രാഹ്മണ'വാദ്ധ്യാന്മാ'രുടെ ശല്യമല്ലാതെ, സ്വാമികൾകൾക്കു പറത്തക്ക യാതൊരു അസൗകര്യവുമുണ്ടായിരുന്നില്ല. മറ്റുള്ളവർക്കെല്ലാം അദ്ദേഹത്തെകുറിച്ചു വളരെ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്നു. വിനായക സിങ് ദിവസംതോറും നിശ്ചിതസമയത്തു വിജാനന്ദന്റെ മുമ്പിൽ ഹാജരാകാറുണ്ടായുരുന്നു. ഇങ്ങനെയിരിക്കെ, ഒരു ദിവസം എന്തോ സംഗതിവശാൽ അദ്ദേഹത്തിന്ന് അതു തരമായില്ല. സ്വാമികൾ അത്യന്തം കുപിതനായിത്തീർന്നു. രാജാവു പല പ്രകാരത്തിലും അദ്ദേഹത്തേ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു; എങ്കിലും സാധിച്ചില്ല. അന്നുതന്നെ വിരജാനന്ദൻ രാജധാനിവിട്ടുപോയി എന്നു പറഞ്ഞാൽ മതിയല്ലോ. ഈ സംഭവത്തിൽനിന്നു നമുക്ക് അദ്ദേഹത്തിന്റെ സ്വഭാവത്തെകുറിച്ച് ഏറക്കുറെ ഊഹിക്കാവുന്നതാകുന്നു.

വിക്രമവർഷം 1893-ൽ സ്വാമികൾ മധുര (വടക്കൻമധുര)യിൽ ഒരു ചെറിയ സ്ഥലം വാടകയ്ക്കെടുത്ത് അവിടെയൊരു ചെറിയ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. ഇതിൽ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ 'സംസ്കൃത വ്യാകരണ' വും 'തർക്ക ശാസ്ത്ര' വുമായിരുന്നു. അക്കാലത്ത് അവിടെ വച്ചു വിരജാനന്ദന്റെ ശിഷ്യരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/131&oldid=164643" എന്ന താളിൽനിന്ന് ശേഖരിച്ചത്