൧൧൮ മംഗളോദയം ടെ സാഹിത്യശാസ്ത്രത്തോടു തട്ടിച്ചു നോക്കുമ്പോൾ മനശ്ശിലാകുന്ന സംഗതികളെന്തെല്ലാമാണെന്നുള്ളതിനെക്കു റിച്ചു കുറച്ചു പ്രസ്താവിക്കുവാൻ വിചാരിക്കുന്നു.അതു അസ്ഥ്നത്തിലായി വരികയില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നു.
'കവിയുടെ ഗുണങ്ങളിലൊന്നു ചിത്രനിർമ്മാണശക്തിയാണ്' എന്നു പറഞ്ഞാൽ നമ്മുടെ ഭാഷയിൽ
അർത്ഥയോജനയ്ക്കു കുറെ ക്ലശമുണ്ടങ്കിലും, കാര്യം കൊകൊണ്ടുനോക്കുമ്പോൾ ഒരു വിധം യോജിക്കുന്നുണ്ട്.ഒരു ചിത്രകാരൻ ഒരു ഭാവം വരുത്തി ഒരു ചിത്രം എഴുതിയാൽ ആ ചിത്രത്തിൽ ആവാഹിച്ചിട്ടുള്ള ഭാവം അതു കാണു ന്നവരുടെ കണ്ണിനെ ആനന്തിപ്പിച്ചുകൊണ്ട് അവരുടെ മനസ്സിൽ ചമൽക്കാരജനകമായ വിധത്തിൽ പതിഞ്ഞുകിട ക്കുന്നതിനെയൊ അങ്ങിനെ, ഒരു കവിതാൻ വർണ്ണിക്കുന്ന ആളിൽ വരുത്തിയിട്ടുള്ള ഭാവം വായനക്കാരുടെ ഹൃദ യദർപ്പണ്ണത്തിൽ ആഹ്ളാദകരമായ വിധത്തിൽ പതിഞ്ഞുകിടക്കുന്നു. ഈ ഭാവാവബോദന വിഷയത്തിൽ ഒരു ചിത്രകാരനും ഒരുപോലെയാണ്.
കാളിദാസൻ,ഭവഭൂതി തുടങ്ങിയ സംസ്കൃതകവികളും എഴുത്തച്ഛൻ മുതലായ
കേരലളീയകവികളും തങ്ങളുടെ കാവ്യങ്ങളിൽ ഒരു ചിത്രകാരനു പകർത്തിയെടുക്കാവുന്ന വിധത്തിൽ മനോഹരങ്ങളും ഭാവഞ്ജകങ്ങളുമായ അനേകം വർണ്ണനകൾ ചെയ്തിട്ടുണ്ട് ; അല്ലെങ്കിൽ കാളിദാസാദികവികൾ തങ്ങളുടെ കാവ്യങ്ങളിൽ ഭംഗിയേറിയ അനേകം ചിത്രങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്.അവയിൽ ചിലതിന്റെ സൌന്ദർ യ്യത്തെ നമുക്കൊന്നു പരിശോദിക്കുക:_
രാഘവംശത്തിൽ പശുപാലകനായിച്ചമഞ്ഞ ദിലീപൻ തന്റെ പശുവിനെ പിടിപ്പാൻ വന്ന സിംഹത്തിന്റെ നേരെ ശരം തൊടുപ്പാൻ തുടങ്ങിയപ്പോൾ ബാഹുസ്തംഭം സംഭവിച്ച നിലയെ വർണ്ണിച്ചിട്ടുള്ളതു നോക്കുക
'എയ് ത്തിന്നൊരുങ്ങിടുമവന്നു, നഖം ശുകങ്ക. പാത്രത്തിലേറ്റ്നിശിഖക്കടയിങ്കലായി സക്തങ്ങളാം വിരൽ കടളാത്തുവലത്തുകയ്യു 'ചിത്രത്തിലാനിലകുറിച്ചതുപ്പോലെനിന്നു' എന്നു കവിതന്നെ എടുത്തു പറഞ്ഞിരിക്കയാൽ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ.
രഘുവംശത്തിൽ സ്വയംവരത്തിന്നു വന്നിട്ടുള്ള രാജാക്കന്മാരെ നോക്കിക്കാണുവാനായി വരുന്ന ഇന്ദുമതിയെക്കണ്ടപ്പോൾ രാജാക്കന്മാർക്കുണ്ടായ ശൃഗാര ചേഷ്ടകളെ വർണ്ണിച്ചിട്ടുള്ളതിൽ ഓരോ ശ്ലോകവും ഓരോ ചിത്രങ്ങളെപ്പോലെയാണ്.മാതിരി കാണ്മാനായി ഒന്നുദാഹരിക്കാം ;-
സുരുചരമുഖവുംതിരിച്ചുതിരിച്ചുതോൾവി- യൊരുനിജമാലയെയഗദത്തിൽനിന്നും വിരുതനൊരുവിലാസിവേർപെടുത്തി- ട്ടുരുരസമോടഥവേണ്ടമട്ടിലിട്ടു
ഇന്തുമതിസ്വയംവരം കഴിഞ്ഞ് ഇന്ദുമതിയോട് കൂടി അജൻപുരം പ്രവേശിക്കുമ്പോൾ പൗരാംഗൻമാർ, 'പൊൻജനലുകളുള്ള മേടതോറും' ചെന്നു കാണിച്ച ചേഷ്ടകളെ വർണ്ണിച്ചിട്ടുള്ളതും ഇങ്ങിനെതന്നെയാണ്. അതിൽനിന്നും രണ്ടെണ്ണം താഴെകൊടുക്കാം:-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.