താൾ:Mangalodhayam book-10 1916.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦ മംഗളോദയം പുരാതനകാലത്ത് പുന്ന എന്ന പ്രദേശവും അതിന്നുചുറ്റുമുള്ള ബണ്ടിൽക്കണ്ടും മനുഷ്യഗതാഗതത്തിന്നു തീരെ നിവൃത്തിയില്ലാതെ വന്യമൃഗങ്ങൾ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു മഹാരണ്യമായിരുന്നപ്പോൾ അവിടങ്ങളിൽ വൈരക്കല്ലുകൾ സാധാരണ ചെങ്കല്ലുപോലെ നിലത്ത് അനവധി കിടന്നിരുന്നു.അവിടങ്ങളിൽ താമസിച്ചിരുന്ന ഗൊൺടസ് എന്നൊരുതരം കാടന്മാരല്ലാതെ ആ പ്രദേശങ്ങളിൽ പോയിരുന്നില്ല.ഈ കാടുകളിൽ കണക്കില്ലാതെകിടന്നിരുന്ന അസംഖ്യം വെള്ളക്കല്ലുകൾ ചെത്തി വെടുപ്പു വരുത്തിയാൽ എത്രയോ വിലപ്പിടിച്ച വൈരമാവുമെന്ന് ആരുംതന്നെ കരുതിയിരുന്നില്ല. ഇക്കാലത്ത് ആ ദിക്കിൽകൂടെ സഞ്ചരിപ്പാൻ സംഗതി വന്ന പ്രാണാട് എന്നു പേരായ ഒരു ഗുജറാത്തിവ്യാപാരിയാണ് ആദ്യമായി ഇവ വൈരക്കല്ലുകളാണെന്നറിഞ്ഞത്.

                                               ഈ രസികൻ ഇതിന്നുശേഷം ഇടയ്ക്കിടയ്ക്കു ഒരു വൈരാഗിയുടെ വേഷംകെട്ടി കയ്യിൽ ഒരു പൊള്ള മുളവടിയുമായി ആ പ്രദേശത്തുപോയി ആ വടിയിൽ വൈരക്കല്ലുകൾ നിറച്ചുക്കൊണ്ടുവരിക പതിവായി. ഇപ്രകാരം കുറെക്കാലം കള്ളക്കച്ചവടം ചെയ്തു വലിയ ഒരു ധനികനായ ശേഷം ശാശ്വതമായ ഒരു പേർ തനിക്കു ലഭിക്കണമെന്നുവെച്ച്  അയാൾ ഒരു വിദ്യ പ്രയോഗിച്ചു . ഒരു സന്യാസിവേഷം ധരിച്ച് കയ്യിൽ കുറെ വൈരക്കല്ലുമെടുത്ത് പുന്നാ രാജാവിനെ സന്ദർശിക്കാൻ പോയി. തന്റെ ഓരോ സൂത്രങ്ങളാലും മറ്റും രാജാവിന്നും പ്രജകൾക്കും ഇയ്യാളിൽ വലിയ വിശ്വാസം തോന്നി. ഒടുവിൽ അവരെല്ലാം ഇദ്ദേഹത്തെ ഒരു യതീശ്വരനായി പൂജിചിചുവന്നു. കുറച്ചുക്കാലം രാജധാനിയിൽ സുഖമായി താമസിച്ചതിന്നുശേഷം തനിക്കു രാജാവിനോടും നാട്ടുക്കാരോടുമുല്ല നിർവ്യാജസ്നേഹത്തെയും തൃപ്തിയേയും പ്രദർശിപ്പാനായി താൻ അവർക്കു ഒരു വരം കൊടുപ്പാൻ ഭാവമുണ്ടെന്നു രാജാവിനെ ഉണർത്തിച്ചു.വലിയ ഒരു ഡർബാർകൂടുകയും ,അവിടെവച്ചു പ്രാണാദ് തന്റെ ധ്യാനശക്തിക്കൊണ്ടുപുന്നാവനത്തിലെ ചെങ്കൽ മുഴുവനും വൈരമായിട്ടുണ്ടെന്നും മേലാൽ അവ രാജസ്വത്താണെന്നും പറയുകയുംചെയ്തു താൻ സൂക്ഷിച്ചിരുന്ന വൈരം കുറെ അവിടെ വച്ചുതന്നെ രാജാവിന്നു സമ്മാനമായിക്കൊടുത്തു.അന്നുമുതൽ പ്രാണാദ്  വലിയ മുനിവരനായി. അദ്ദേഹത്തിന്റെ മരണശേഷം ഓർമ്മക്കായി ഒരു അമ്പലം പണിയിച്ചു . അതിൽ ഇന്നും അദ്ദേഹത്തെ പൂജിക്കുകയും ചെയ്തുവരുന്നു. ഇതാണ് പുന്നയിലെ പ്രാണാദ്ക്ഷേത്രം . ഈ വരത്തിന്നുശേഷം പുന്നയിലെ മുതലെടുപ്പിൽ മുക്കാൽഭാഗവും വൈരവ്യാപാരത്തിൽനിന്നാണ്. അക്ബറുടെ കാലത്ത് വർഷംപ്രതി ഈ വ്യാപാരത്തിൽനിന്ന് 8 ലക്ഷം ക. ആദായമുണ്ടായിരുന്നുവത്രെ.1750 ൽ ഛത്രസൽരാജാവിന്റെ വാഴ്ചക്കാലത്തു 

4 ലക്ഷം ക. ലാഭമുണ്ടായി. എങ്കിലും പുന്നയിൽ നിന്നു വലിപ്പത്തിലുള്ള വൈരങ്ങൾ കിട്ടിയതായി അറിവില്ല. പുന്നമഹാരാജാവിന്റെ പക്കൽ പല ജാതിയിലും വലുപ്പത്തിലുമുള്ള അനവധി വൈരങ്ങൾ ഇപ്പോഴുമുണ്ട്.

                                       മദിരാശി സംസ്ഥാനത്തിലെയും ഹൈദരാബാദിലെയും ഖനികൾ ഇപ്പോൾ പണിയുന്നില്ലെങ്കിലും ഒരുകാലത്ത് അവ വിശ്രുതമായിട്ടുള്ളവയായിരുന്നുവെന്നതിന്നു സംശയമില്ല . ഇപ്പോഴും അവ തീരെ നശിച്ചുപോയി എന്നു പറഞ്ഞുകൂട.അവയുടെ ആധുനികാവസ്ഥയെപ്പറ്റി വേണ്ടമാതിരി പരിശോധന ഇനിയും ചെയ്തിട്ടില്ല.   

കുമാരദാസ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/115&oldid=164627" എന്ന താളിൽനിന്ന് ശേഖരിച്ചത്