താൾ:Mangalodhayam book-10 1916.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ത്യയിലെ വൈരക്കല്ലുകൾവലിയ എഴുത്ത് ൧൦൯ പേരോടെ കിടന്നിരുന്നു. പിന്നീടാണ് അത്ലാന്റിക് സമുദ്രം നടുവിൽ വന്ന് ഈ വൻകരയെ വേർതിരിച്ചത്. അതുകൊണ്ടു ഗ്രിസ്ബാക്കിന്റെ അഭിപ്രായം സംഭവിക്കാൻ പാടില്ലാത്തതല്ല.

                                                                                                             വൈരത്തിന്റെ ഉൽപ്പത്തി കൽക്കരിയിൽ നിന്നാണത്രെ.മണ്ണിന്റെ അടിയിൽ താണുകിടകിടക്കുന്ന  കൽക്കരിക്ക് അമർച്ച തട്ടുമ്പോൾ അതിൽ നിന്നു പുറപ്പെടുന്ന ഒരു തരം സത്താണത്രെ വൈരം.'ക്യാപ്ടൻ ന്യൂബോൾഡ് ' എന്നാൽ അടിയിൽ കൽക്കരി ചൂടുപിടിക്കുമ്പോൾ അതിൽനിന്നാണ് വൈരം ഉണ്ടാകുന്നതെന്ന്  പറയുന്നു.ഇന്ത്യയിലാകട്ടെ കൽക്കരിയുള്ള ദിക്കുകളിൽ വൈരവും;വൈരമുളള സ്ഥലങ്ങളിൽ കൽക്കരിയും നിയമേന കണ്ടുവരുന്നില്ല. “ബണ്ടിൽക്കണ്ട്'”എന്ന ദിക്കിൽ കൽക്കരിയില്ലെങ്കിലും വൈരം കാണുന്നുണ്ട്.
                                                                                                              കടപ്പ , കർണ്ണൂൽ , ബല്ലാരി എന്നീ സ്ഥലങ്ങളിൽ അതിപ്രാചീനകാലത്തുതന്നെ വൈരഖനികളുണ്ടായിരുന്നു. ഹൈദരാബാദിൽ കൊല്ലൂർ,വസ്തപ്പള്ളി,അട്കർഗഞ്ച് എന്നിവടങ്ങളിലും വൈരഖനികൾ സുലഭമായിരുന്നു.ഗോൽക്കണ്ട വൈരക്കല്ലുകൾക്കു പ്രസിദ്ധമായിത്തീർന്നതു വൈരം വിളയുന്നതുകൊണ്ടല്ല;വൈരക്കച്ചവടം കൊണ്ടാണ്.എന്നാൽ ഗോൽക്കണ്ടയിൽ ദിവസേന  കൊണ്ടുചെന്നിരുന്ന വൈരക്കല്ലുകൾ ഏതെല്ലാം ഖനികളിൽനിന്നു കിട്ടിയിരുന്നവയാണെന്നറിവില്ല.പണ്ടുകാലങ്ങളിൽ ഏറ്റവുമധികം പ്രസിദ്ധി നേടിയവ കൊല്ലൂർ ഖനികളായിരുന്നു. പണ്ടൊരിക്കൽ കൊല്ലൂരിൽ  ഒരു കൃഷിക്കാരൻ  പയർകുത്തിയിടുവാനായി  നിലംകിളച്ചുമരിച്ചപ്പോൾ ഒരു വിശേഷപ്പെട്ട കൂർത്ത കല്ലു കണ്ടെത്തി.അതു 25 കാരറ്റ് (carut)തൂക്കമുണ്ടായിരുന്നു. അവൻ ആ കല്ലിന്റെ തത്ത്വം മനസ്സിലാകായ്കയാൽ ഗോൽക്കണ്ടയ്ക്കു കൊണ്ടുപോയി നോക്കിച്ചപ്പോൾ ആ കൂർത്ത കല്ല് ഓരോന്നും വൈരക്കല്ലായിരുന്നു.ഈ സംഭവത്തിന്നുശേഷം കൊല്ലൂരിന്റെ  പേർ ഉയർന്നു. ഈ സംഭവം കഴിഞ്ഞ് ഒരുനൂറു കൊല്ലത്തിന്നുശേഷമാണ് 'ടെവർണിയർ'എന്നയാൾ  ഇന്ത്യയിൽ വന്നത്.അയാൾ കൊല്ലൂരിലെ വൈരഖനി പരിശോധിച്ചപ്പോൾ അവിടെ അറുപതിനായിരം (60000)ആളുകൾ പണിചെയ്തിരുന്നുവത്രെ!

കൊല്ലൂർ ഖനിയിൽനിന്നു കിട്ടിയ വൈരക്കല്ലുകളിൽ വെച്ചു ഏറ്റവും വലുപ്പമുള്ളതും പ്രാധാന്യമേറിയതും ചരിത്രപ്രസിദ്ധവുമായ കല്ല് 'മീർജമ്ല' എന്നാൾ അറംഗസീബിന്നു കാഴ്ചവെച്ച ഒരു കല്ലായിരുന്നു. ഇതു 700കാരറ്റ് തൂക്കമുണ്ട്.ഇതാണു പ്രസിദ്ധമായ'കോഹിനൂർ 'രത്നമെന്നു 'ബാൾ'എന്ന മഹാൻ പറയുന്നു.നമ്മുടെ ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും കിരീടത്തിൽ കയറി ശോഭിക്കുവാൻ തക്ക സൗഭാഗ്യം സിദ്ധിച്ച സാക്ഷാൽ കോഹിനൂർ രത്നം 5000 വർഷങ്ങൾക്കുമുമ്പു അംഗരാജ്യം വാണിരുന്ന ആളും മഹാഭാരതപ്രസിദ്ധനും ആയ കണ്ണന്റെയും പിന്നീട് ക്രിസ്ത്യാരംഭത്തിന്നു56കൊല്ലംമുമ്പു ഉജ്ജയിനിയിൽ വാണിരുന്നതാണെന്നു ഒരു ഐതീഹമുണ്ട്. ഇതു വിശ്വസിക്കത്തക്ക വിധം തെളിവുകൾ കിട്ടിയിട്ടില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/114&oldid=164626" എന്ന താളിൽനിന്ന് ശേഖരിച്ചത്