താൾ:Mangalodhayam book-10 1916.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൮ മംഗളോദയം സ്വൈരംസ്വധർമ്മ സ്ഥിതിയിൽ പ്രതാപ നാരങ്ങുതാങ്ങെന്നുഴലുന്നുലോകം വീരിന്നതാനൂരിയാവളുധൈർയ്യം മീരണ്ടുമേപിൻബലമുള്ളതാനും ഏതാകിലുംനമ്മുടെധർമ്മപണ്യ ക്രേതാവൊരുന്നാളടിതെറ്റിവീഴും സ്ഫീതാശമുന്നാളണയുംപ്രതാപ ജേതാവിനെപ്പാർത്തുജനങ്ങളെല്ലാം ആരാല്ലതാസസ്യവിഹീനയാമ ശ്രീരാജപുത്രാവനിയിൽത്താദാനീം ധീരാഗ്ര്യരാകംരജപുത്രർഭാഗ്യ സാരഖ്യമാംവിത്തുവിതയ്ക്കുമല്ലോ ആവിത്തുകാക്കുന്നതിനായപ്രപത നാവില്ലെയെന്നായിവരാത്തപക്ഷം കേൾവിപ്പെടുംക്ഷത്രിയപുത്രധർമ്മമം ജീവിക്കുമെന്നായ് കരുതുന്നുഞങ്ങൾ

          കാറിപ്പുത്തു കേശവമേനോൻ
                                      ഇന്ത്യയിലെ 
                                   വൈരക്കല്ലുകൾ

നമ്മുടെ ഭാരതഭൂമി 'രത്നഗർഭ' എന്നനാമധേയത്തെ വാസ്തവമായി അർഹിക്കുന്ന ഒരു ഭൂമിയാണല്ലോ. സ്വർണ്ണം, വെള്ളി മുതലായവിലപിടിച്ച ലോഹങ്ങളും, വജ്രവൈദൂർയ്യദികളായ രത്നങ്ങളും ഈ ഭൂമിയുടെ അടിയിൽ വളരെ കിടക്കുന്നുണ്ട്. രത്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിലയുള്ള ഒന്നായ വൈരക്കല്ലു സുലഭമായിടക്കിട്ടിയിരുന്നതു ഇന്ത്യയിലാണ്. തെക്കെ ഇന്ത്യയിലെ ഗോദാവരി, കൃഷ്ണ ഈ പ്രദേശങ്ങൾ വൈരക്കല്ലിന്നു കേളികേട്ടവയാണ്. ഈജിപ്തിന്റെ ചരിത്രത്തിൽ എത്രയും പഴയ കാലത്തുതന്നെ ഇന്ത്യയിൽ വൈരവ്യാപാരം നടന്നിരുന്നുവെന്നു കോറൽ 'റിറ്റർ' എന്ന ജർമ്മങ്കാരൻ പറയുന്നു. 1780-ൽ 'ബ്രസിൽ' എന്ന ദിക്കിലെ വൈരഖനി പണിതുടങ്ങിയതിനുമുമ്പു ലോകത്തിൽ സകല ദിക്കിലേക്കും ആവശ്യമുള്ള വൈരക്കല്ലുകൾ പോയിരുന്നതു ഇന്ത്യയിൽ നിന്നായിരുന്നു.ഇന്ത്യയ്ക്കു തെക്കുകിഴക്കായികിടക്കുന്ന 'ബോർണിയൊ'എന്ന ദ്വീപിൽ വൈരം വിളഞ്ഞിരുന്നുവെങ്കിലും,അത് അന്യദിക്കുകളിലേക്കു കയറ്റി അയയ്ക്കാൻ മാത്രം ഉണ്ടായിരുന്നില്ല.

ഇന്ത്യയിൽ വൈരം വിളയുന്ന പ്രദേശങ്ങളെ മൂന്നുഭാഗങ്ങളായിതിരിക്കാം.1,പുരാണഭാഗം 2,വിന്ധ്യാഭാഗം 3,ഹൈദരാബാദ് , ഇതിൽ ആദ്യത്തേതിൽ കർണൂൽ,കടപ്പ മുതലായ സ്ഥലങ്ങളും രണ്ടാമത്തേതിൽ ബണ്ടിൽക്കണ്ടും ഉൾപ്പെടും. വിന്ധ്യാപ്രദേശങ്ങളിൽ കാണുന്നതും തെക്കേആഫ്രിക്കയിലെ ചിലയിടങ്ങളിൽ കാണുന്നതും ആയ വൈരക്കല്ലുകൾ 'ഗ്രിസ്ബാക്കു' എന്ന വിദ്വാൻ പറയാറുണ്ട്..പണ്ടൊരുക്കാലത്ത് ഇന്ത്യാആഫ്രിക്കയിലെ ചിലഭാഗങ്ങൾ തെക്കേഅമേരിക്ക ആസ്ട്രേലിയ എന്നീരാജ്യങ്ങൾ ഒന്നായിച്ചേർന്ന് നടുവിൽ വെള്ളമില്ലാതെ 'ഗോണ്ട്വാനവൻകര'എന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/113&oldid=164625" എന്ന താളിൽനിന്ന് ശേഖരിച്ചത്