താൾ:Malayalathile Pazhaya pattukal 1917.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

കണ്ടം തുണ്ടം വെട്ടിയതോ-പിന്നെ

കായം കായമരിഞ്ഞേതോ-പിന്നെ

കാളിക്കും കൂളിക്കും കൊടുത്തെതോ

... ... ...

അതുമറുത്തവളിങ്ങു വരുന്നെങ്കിൽ

അവളുടെ ചിലമ്പുംകൊണ്ടവൾ പോട്ടെ

.... .... .... ....

അന്നേരത്തുമോ മൊഴി പറയുന്നേതോ

നാടുവാഴുമോ തൈവമാതാവു്

തിപ്പരപ്പൂരുവാഴും തിരുനടയ്കോ-പിന്നെ

ചെല്ലുന്നല്ലോ അമ്മ മാതാവു്

.... .... .... ....

ഒന്നല്ലോ ഒന്നു മാല കെട്ട്യോ-പിന്നെ

ഓരായിരം മാല കെട്ടുന്നേതാ;

ചേരാമ്പാണ്ടിലെ തട്ടാരുമേ-പിന്നെ

പൊന്നെടുത്തങ്ങു ഒളിച്ചേതാ;

.... .... .... ....;

ഇടത്തെത്തുടയൊന്നു വിറയ്ക്കുന്നേതാ;

ഇടത്തെത്തൃക്കണ്ണു ചുവക്കുന്നേതാ

.... .... .... ....

പോവാൻപോയ ജനങ്ങളെയൊക്കെ

ചക്രംവച്ചു തടുത്തേതാ

... ... ...

കൊല്ലല്ലമ്മേ കൊല്ലല്ലേ;

അരൻതിരുമകളെ കൊല്ലല്ലേ;

എന്നെയും പൊന്നെയും ഇടതുക്കീട്ടൊരു

പൊന്നാരതൂക്കവും ഞാൻതരുവേൻ

.... .... .... ....










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/99&oldid=164358" എന്ന താളിൽനിന്ന് ശേഖരിച്ചത്