താൾ:Malayalathile Pazhaya pattukal 1917.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫ ദാരികൻ തലയപ്പോൾ കണ്ടിച്ചമ്മ

മഞ്ഞളാടുന്നനല്ല ചെറുക്കുറിയ്

തലയെയെടുത്തമ്മാ പൊതിഞ്ഞുകെട്ടി

ഒരുഭാഗത്തുടൻ അമ്മ ചരതിച്ചതൊ

നാല്പതുമുളമുള്ള ദാരികനെ

ഒരുമുളമാവോളം വെട്ടിയതോ​‌‌‌

എല്ലുമെലുമ്പും മായിട്ടെടുക്കുന്നതൊ

കട്ടിലും മെത്തയും ചമയിച്ചമ്മ

നാടിയും നരമ്പും മായങ്ങെടുക്കുന്നെതൊ

കത്തിരികോൽത്തിരി ചമയിച്ചമ്മ

ഒരുമുളമുള്ളൊരു ദാരികനെ

കണ്ടംതുണ്ടം വെട്ടിയതോ

കായംകായമരിഞ്ഞെതോ

കാളികൾക്കും തന്റെ കൂളികൾക്കും

ഇറച്ചിയും പകുത്തമ്മ കൊടുക്കുന്നതൊ

ഉതിരറും പകുത്തമ്മ കൊടുക്കുന്നതൊ

ഉണ്ടതൊണ്ടോകുഞ്ചേ കാളികളെ

തിന്നതൊണ്ടോ കുഞ്ചേ കാളികളെ

കൈലാസത്തുഞങ്ങൾ വന്നതിനാലെ

ഞങ്ങളെപൈതാകം തീർന്നതില്ല

മാതാവിന്റെയണിവിരലോവെട്ടി

പൊട്ടിപുറപ്പെട്ടങ്ങുതിരമപ്പോൾ

കാളികളെല്ലാം ഹേഹേകൂട്ടി

കൂളികളെല്ലാം ഹോഹോകൂട്ടി

കാളികൾനിന്നു കുടിക്കുന്നു

കൂളികൾനിന്നു കുടിക്കുന്നു

കൈലാസത്തു വന്നതിനാലെ

ഞങ്ങളെപൈതാകം തീർന്നതൊണ്ടു്

ഇന്നിയുംകേൾപ്പിനെന്റെ കാളികളെ

മേതാളിയെച്ചെന്നു കൊണ്ടരുവിൻ

ദാരികൻ ശിരസ്സിനെ കൊണ്ടുപോവാൻ

മേതാളിയെച്ചെന്നു കൊണ്ടുവന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/90&oldid=164349" എന്ന താളിൽനിന്ന് ശേഖരിച്ചത്